നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വീണ്ടും ഒരു നല്ല വാർത്ത :


നല്ലെഴുത്തിൻ്റെ സാരഥികളിൽ പ്രമുഖനായ
ആയ ശ്രീ പി പ്രകാശ് (Sukaami Prakash ) , " ദര്‍ശന്‍ ഡയറീസ്" എന്ന തൻ്റെ പുസ്തകപരമ്പരയിലെ നാലാമത്തെ പുസ്തകം പുറത്തിറക്കിയിരിക്കുന്നു....
നല്ലെഴുത്തിൻ്റെ നല്ല ആശംസകൾ
'നഷ്ടപ്പെടുവാന്‍ ഒന്നുമില്ല, നിങ്ങളുടെ തലയല്ലാതെ'
ഓഷോ- വിവര്‍ത്തനം: പി പ്രകാശ്,
പ്രസാധനം: സൈലന്‍സ് ബുക്‌സ്, കോഴിക്കോട്.
ഓഷോ 1970 കളില്‍ പൂനെയിലെ ആശ്രമത്തില്‍ വച്ച് സന്യാസിമാരുടെയും സന്ദര്‍ശകരുടെയും സംശയങ്ങള്‍ക്കു നല്‍കിയ മറുപടികളും ഉപദേശങ്ങളുമാണ്, 44 പുസ്തകങ്ങളിലായി ഇംഗ്ലീഷില്‍ പുറത്തു വന്നിട്ടുള്ള ദര്‍ശന്‍ ഡയറീസ്. ഈ പുസ്തകങ്ങളുടെ മലയാള പരിഭാഷാപരമ്പരയില്‍പ്പെട്ട മൂന്നാമത്തെ പുസ്തകമാണ് ഇത്. ഈ പുസ്തകപരമ്പര, സാധാരണ ഓഷോ വായനക്കാര്‍ക്കായുള്ളതല്ല എന്ന് പ്രസാധകര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഓഷോയെ കുറച്ചുകൂടി അടുത്തറിഞ്ഞിട്ടുള്ളവരെയാണ് ഇതു ലക്ഷ്യം വയ്ക്കുന്നത്. കാരണം, ഓഷോ സന്യാസിമാരുടെ ജീവിതവുമായി അടുത്തു നില്‍ക്കുന്നവര്‍ക്കേ ഈ സംഭാഷണങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയൂ എന്നതാണ്.
പരമ്പരയിലെ നാലു പുസ്തകങ്ങള്‍ പൂര്‍ത്തിയാക്കിയ വിവര്‍ത്തകന്‍ അഞ്ചാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. മറ്റു രണ്ടു പുസ്തകങ്ങള്‍ (പാറപ്പുറത്തെ പ്രഹരം, സര്‍വ്വോപരി ചഞ്ചലനാകാതിരിക്കുക) ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
സന്യാസിമാരുടെ മാത്രമല്ല, സാധാരണക്കാരുടെയും നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഈ പുസ്തകങ്ങള്‍ ഉത്തരം നല്‍കുന്നുണ്ട്.
Publishers: Silence Books, Kozhikode.
Price Rs.190.00
Will be available at all leading book sellers such as DC, Current Books, NBS, Poorna etc.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot