Slider

വർഗ്ഗീയത

0

വികൃതചിന്തകൾ വിളയുന്ന മസ്തിഷ്കങ്ങൾ...
അവയിലേക്ക് വേര് പടർത്തിയ തലയോട്ടികൾ
കായ്ക്കുന്ന മരങ്ങളെ ഉപാസിക്കുന്നവർ..
ചോരപ്പുഴകളിലാഘോഷം തീർക്കുന്നവർ...
കബന്ധങ്ങളെപ്പടവുകളാക്കി സ്വർഗ്ഗമേറാൻ...
മോഹിക്കും കറുപ്പുവേഷങ്ങൾക്കുള്ളിലെ..
അതിലേറെക്കറുത്ത മനസ്സിനുടമസ്ഥർ.....
സ്വയം മരിക്കുന്നവരുമപരനെ കൊല്ലുന്നവരും..
ജീവിതം ജീവിച്ചുതീർക്കാൻ ധൈര്യമില്ലാത്തവർ..
നേരിട്ടു പൊരുതാനൂറ്റമില്ലാതെ വിദ്വോഷ ലിപി -
കളാൽ കാടൻ പ്രത്യയശാസ്ത്രമുണ്ടാക്കുന്നവർ.
ഭൂമിയിൽ രോദനങ്ങളുടെ ,വേദനയുടെ പുതിയ
യുഗംതീർക്കും കറുപ്പിന്റെ പ്രവാചകൻമാരേ...
നിസ്സാരമീ ഭൂമിയിൽപ്പോലും തൻഹിതം നടപ്പാ-
ക്കാനൽപ്പരാം നിങ്ങളെത്തേടും ദൈവമെങ്ങനെ
സ്വർഗ്ഗമൊറ്റക്ക് പണിതീർക്കും നിങ്ങൾക്കായി??

By: yemyemmen
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo