നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു കല്ല്യാണ ദുരന്തം..!!


വരൂ... നമുക്ക് കുറച്ചു കാലം പുറകോട്ടു നടക്കാം...!
ഞെട്ടെണ്ട.... 'നാടോടുമ്പോൾ നടുവേ ഓടണം' എന്ന പഴമൊഴി തൽക്കാലം മാറ്റി വെച്ചു എന്റെ കൂടെ വരൂ....
* * * * * * * * * *
പതിവില്ലാതെ വളരെ നേരത്തെ തന്നെ ഉമ്മ എന്നെ വിളിച്ചുണർത്തി....
ഉമ്മയുടെ വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഞാനെണീറ്റത്,
'മദ്രസയിൽ ചേർക്കുന്നതോടെ നിന്റെയീ എണീക്കാൻ മടിയൊക്കെ മാറ്റേണ്ടി വരുമെന്ന്‌' ഇടക്കിടക്ക് ഉമ്മ പറയാറുണ്ട്...,
സാദാരണ സൂര്യൻ തലക്കു മുകളിലെത്താറാകുമ്പോഴാ എണീക്കാറ്,
നേരം പുലർന്നിട്ടുള്ള പാതി മയക്ക ഉറക്കിന്റെ ആ ഒരു സുഖം എഴുതി വിവരിക്കാൻ മലയാളത്തിലെന്നല്ല ഒരു ഭാഷയിലും വാക്കുകളുണ്ടാകില്ല...!!, 'കുഴിമടിയൻ, മലമടിയൻ, എന്നൊക്കെ ചിലരിതിനെ പരിഹസിച്ചേക്കാം.., പക്ഷേ.. ഈ പരിഹസിക്കുന്ന ഇവരും ഈ സുഖം ജീവിതത്തിൽ ഒരു വട്ടമെങ്കിലും ആസ്വദിച്ചിട്ടില്ലാതിരിക്കില്ല.
എന്തിനായിരിക്കും ഇന്നെന്നെ ഇത്ര നേരത്തേ വിളിച്ചുണർത്തിയത് എന്നാലോജിച്ചിരിക്കുമ്പോഴാണ് എന്റെ കയ്യും പിടിച്ച് കുളിപ്പിക്കാൻ എന്നേയും കൂട്ടി ഉമ്മ ബാത്ത് റുമിലേക്ക് കയറിയത്.
ട്രൗസറഴിച്ചപ്പോൾ നാണം കൊണ്ട് ഞാനാ ഭാഗം പൊത്തി പിടിച്ചു....,
കുളിയൊക്കെ കഴിഞ്ഞ് തിരിച്ചു റൂമിലെത്തിയ ഞാൻ ശരിക്കും ഞെട്ടി..!!
പുതുപുത്തൻ ഷർട്ടും തുണിയും...!
"ഇന്നെന്താ പെരുന്നാളാ...?
ഞാനിതുവരെ തുണി ഉടുത്തിട്ടില്ലല്ലോ.."
എന്റെ ചോദ്യം കേട്ട ഉമ്മയും ഉപ്പയും മുഖത്തോട് മുഖം നോക്കി ചിരിച്ച ശേഷം ഉമ്മ പറഞ്ഞു.
"ഇന്നാരു കല്ല്യാണമുണ്ട്... ഈ തുണി ഉടുത്തിട്ടു വേണം അവിടെ പോകാൻ..."
"കല്ല്യാണമോ? എവിടെ...?" -
ബിരിണിയാണി പ്രിയനായ എനിക്കാകാംശയായി.
" അതൊക്കെ അവിടെ എത്തുമ്പോൾ നിനക്ക് മനസ്സിലാകും..."
- തുണി ഉടുത്തു തരുന്നതിനിടയിൽ ഉമ്മ പറഞ്ഞു. എനിക്കപ്പൊ ഒന്നും മനസ്സിലായില്ല...,
അവിടെ എത്തുമ്പോൾ മനസ്സിലാകും എന്നല്ലേ ഉമ്മ പറഞ്ഞത്... എന്തായാലും അവിടെ എത്തട്ടെ...,
ശേഷം ചായയും ദോശയും കഴിച്ചു.
കല്യാണത്തിന് പോകാണെങ്കിൽ ചായ കുടിക്കണോ എന്നുള്ള എന്റെ ശംസയത്തിന് മറുപടി പറഞ്ഞത് ഉപ്പയാണ് -
"നല്ലോണം ചായയും അപ്പവും തിന്നാൽ ഒരുപാട് ബിരിയാണി തിന്നാം..."
ചായ കുടിച്ചു കഴിഞ്ഞപ്പൊഴേക്കും മുറ്റത്ത് ഒരു ജീപ്പ് വന്നു. എന്റെ കയ്യും പിടിച്ച് ഉപ്പ അതിലേക്ക് കയറി..,
" ഉമ്മ വരുന്നില്ലേ കല്ല്യാണത്തിന്...?"
- എന്റെ ചോദ്യം കേട്ട ഉമ്മ മറുപടി പറയാതെ തട്ടം കൊണ്ട് കണ്ണ് തുടച്ചു.
ഉമ്മാനോട് കല്ല്യാണത്തിനില്ലെന്ന് ചോദിക്കേണ്ടായിരുന്നു...,
ഉമ്മാനോട് ഉപ്പ വരണ്ടാന്ന് പറഞ്ഞിട്ടുണ്ടാകും.... പോരാൻ പറ്റാത്ത സങ്കടത്തിലാകും ഉമ്മ കരയുന്നത്.... ചിന്തകൾ പതിയെ റോഡിലെ വർണ്ണക്കാഴ്ച്ചയിലോട്ട് വഴി മാറി.
അതിവേഗം ജീപ്പ് മൂന്നോട്ട് കുതിച്ചു പായുമ്പോൾ മരങ്ങളൊക്കെ അതിലേറെ വേഗതയിൽ പുറകിലോട്ട് പായുന്നത് കാണാൻ നല്ല രസമുള്ള കാഴ്ച്ച തന്നെയാണ്.
കുറച്ചു ദൂരം പിന്നിട്ടപ്പോൾ റോഡിന്റെ സൈഡിലായി ജീപ്പ് നിറുത്തിയപ്പോൾ രണ്ടു മൂന്ന് പേർ ജീപ്പിൽ കയറി.
ഉമ്മാന്റെ വീട്ടുകാരാണ്, വല്ല്യുപ്പയും അമ്മാമമാരുമാണ് ജീപ്പിലെക്ക് കയറിയത്.
നിങ്ങളുമുണ്ടോ കല്ല്യാണത്തിന്നെന്ന എന്റെ ചോദ്യം കേട്ടപ്പോൾ അവരെന്നേ നോക്കിയൊന്നു ചിരിച്ചു.., ഞാനും ചിരിച്ചു.
ജിപ്പ് വീണ്ടും ഓടിത്തുടങ്ങി.
കുറച്ചു ദൂരം കൂടി പിന്നിട്ടപ്പോൾ ഒരു വലിയ കെട്ടിട്ടത്തിന്റെ മുറ്റത്തേക്ക് ജിപ്പ് കയറി.
ഓരോർത്തരായി ഇറങ്ങാൻ തുടങ്ങി...,
ഞാനും ഇറങ്ങി.
കുറച്ചു വണ്ടികൾ പുറത്ത് നിറുത്തിയിട്ടിട്ടുണ്ടെന്നല്ലതെ കല്ല്യാണത്തിന്റെ ഒരു ലക്ഷണവും അവിടെയില്ല..,ഒരു പന്തലു പോലുമില്ല.....!!.
എന്റെ കയ്യും പിടിച്ച് ഉപ്പ ആകെട്ടിടത്തിലേക്കു കയറി വീതികുറഞ്ഞ ഒരു ഇടനാഴിയിലൂടെ നടന്നു, പുറകിലായി ഉമ്മാന്റെ വീട്ടുകാരും....,
ആ നടത്തം ചെന്നവസാനിച്ചത് ഒരു അടച്ചിട്ട റൂമിന്റെ മുന്നിലാണ്.
വാതിലിന്റെ മുന്നിലായി നിന്നിരുന്ന വെള്ള സാരിയുടുത്ത ഒരു ചേച്ചിയുടെ 'കയറിക്കോളൂ....' എന്നുള്ള വാക്കു കേട്ടതും ഉപ്പ എന്നേയും കൂട്ടി ആ റൂമിലേക്കു കയറി.
അവിടെ കറങ്ങുന്ന കസേരയിൽ വെളുത്ത് കഷണ്ടിത്തലയനായ ഒരാൾ ഇരിക്കുന്നു.
പേടിയോടെ ഞാനയാളെ നോക്കിയപ്പോൾ അയാളൊന്ന് പുഞ്ചിരിച്ചു.
ഭയത്താൽ എനിക്കപ്പോൾ ചിരിക്കാൻ തോന്നിയില്ല.
എന്നേ അടുത്തേക്കു വിളിച്ചു കൊണ്ടയാൾ എന്റെ നെറ്റിയിൽ ഉമ്മ വെച്ചു. ശേഷം എന്റെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.
"എന്താ മോന്റെ പേര്..?
എന്തിനാണിങ്ങിനെ പേടിക്കുന്നത്..?"
പക്ഷേ ഞാനൊക്ഷരവും മിണ്ടിയില്ല, മുന്നിൽ നിൽക്കുന്നത് ഡോക്റ്ററാണെന്നെനിക്ക് മനസ്സിലായി, അന്നേരം ഉമ്മ മുൻമ്പ് പറഞ്ഞിരുന്ന വാക്കുകൾ ഇടിത്തീ പോലെ മനസ്സിലേക്കോടിയെത്തി..,_
"ഭക്ഷണം കഴിച്ചില്ലെങ്കിൽ ഡോക്റ്ററുടെ അടുത്തു കൊണ്ടുപോയി സൂചി വെക്കും... "
പക്ഷേ... ഇന്ന് രാവിലെ ഉമ്മ തന്ന ചായയും ദോശയും മുഴുവൻ ഞാൻ തിന്നതാണല്ലോ... പിന്നെ എന്തിനാ.....
ചിന്തയിൽ മുഴുകിയിരിക്കുന്നതിനിടയിലാണ് ഞാനത് ശ്രദ്ധിച്ചത്..,
ഡോക്റ്റർ എന്റെ ഷെർട്ടിന്റെ ബട്ടൺസ് ഓരോന്നായി അഴിക്കുന്നു..., ഷർട്ട് പൂർണ്ണമായും അഴിച്ചതിന് ശേഷം തുണിയിൽ പിടിച്ചപ്പോൾ ഞാനും പിടിച്ചു,
പക്ഷേ എന്റെ കൈ പിടിച്ചുമാറ്റിക്കൊണ്ട് ഡോക്റ്റർ തുണിയുമഴിച്ചു.., ആകെ ഉണ്ടായിരുന്ന നിക്കറുകൂടി അഴിച്ചതോടെ എനിക്ക് സങ്കടവും ദേഷ്യവും പിടിച്ചു നിർത്താനായില്ല...,
ആ ഭാഗം കൈകൊണ്ട് പൊത്തിപ്പിടിച്ചു കൊണ്ട് ഞാനുറക്കെ കരഞ്ഞു...,
എന്റെ കൈ പിടിച്ചു മാറ്റിക്കൊണ്ട് ഡോക്റ്ററുടെ നിർദ്ധേശ പ്രകാരം ഉപ്പ എന്നെ അടുത്തുള്ള ബെഡ്ഡിലേക്ക് കിടത്തി, ആരൊക്കെയോ ചേർന്നെന്റെ കയ്യും കാലും തലയുമൊക്കെ പിടിച്ചു വെച്ചു.
എന്താ സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും ഞാനുറക്കേ ഉമ്മാനെ വിളിച്ചു കരഞ്ഞു...,
എന്റെ ഉമ്മയുണ്ടെങ്കിൽ ഇവരെന്നേയിങ്ങിനെ ചെയ്യില്ലെല്ലോ എന്നോർത്തപ്പോളെന്റെ കരച്ചിന്റെ ശബ്ദം കൂടി...,
കുറച്ചു കഴിഞ്ഞപ്പോൾ എന്നെ പിടിച്ചു വെച്ചിരുന്ന കൈകളിൽ നിന്നും ഞാൻ സ്വതന്ത്രനായി.., അവരെന്നേ എന്താ ചെയ്തതെന്നറിയാൻ ഞാൻ വേഗം ആ ഭാഗത്തേക്കു നോക്കി..
ഞാൻ ശരിക്കും ഞെട്ടി..!!!
ഞാൻ വീണ്ടും ഉറക്കേ കരഞ്ഞു.
ഞാനാർക്കും കാണിച്ചു കൊടുക്കാതെ കാത്തു സൂക്ഷിച്ചിരുന്ന അത് അവിടെ കാണുന്നില്ല..!
പകരം എന്തോ ശീല കൊണ്ട് കെട്ടിവെച്ചിരിക്കുന്നു...!
അൽപസമയത്തിനു ശേഷം ഉപ്പയും ഉമ്മയുടെ വീട്ടുകാരും കൂടി എന്നേയും കൂട്ടി തിരികേ വീട്ടിലേക്കു തന്നെ പോന്നു.
ഞങ്ങളെ പ്രതീക്ഷിച്ചെന്നോണം ഉമ്മയും വല്ലിമ്മയും എളീമമാരും അയൽവാസികളമൊക്കെ മുറ്റത്തു തന്നെ നിൽക്കുന്നുണ്ട്.
ഇത്തവണ എനിക്ക് നാണം തോന്നിയില്ല.. കാരണം നാണിക്കേണ്ട സാദനമവിടെ കാണാനില്ലല്ലോ....!!
എന്നെ എടുത്തു കൊണ്ട് ഉപ്പ അകത്തെ റൂമിൽ കിടത്തി.
ഉമ്മയേ കണ്ടപ്പോൾ സങ്കടം സഹിക്കവയ്യാതെ കരഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു....
"കല്ല്യാണത്തിനെന്ന് പറഞ്ഞിട്ട് എന്നെ ഡോക്റ്ററുടെ അടുത്തേക്കെന്തിനാ കൊണ്ടുപോയത്.....?
ഉടനെ ഉമ്മ പറഞ്ഞു -
" ഇതും ഒരു കല്ല്യാണമാണ് മോനെ 'സുന്നത്ത് കല്ല്യാണം.."
എനിക്കു പറഞ്ഞതിന്റെ അർത്ഥം അന്നേരം മനസ്സിലായില്ല. ഞാൻ വീണ്ടും കരഞ്ഞുകൊണ്ട് പറഞ്ഞു.-
" ഞാനിനി എങ്ങിനെ മൂത്രമൊഴിക്കും...? എന്റെത് ഡോക്റ്റർ മുറിച്ചെടുത്തില്ലേ.... "
ഇത്തവണ മറുപടിക്കു പകരം ഒരു കൂട്ടച്ചിരിയായിരുന്നു.
✍🏻 മുനീർ രണ്ടത്താണി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot