Slider

തെരുവിലെ പട്ടിക്കുഞ്ഞ്

0

'വയ്യ വയ്യെ'ന്നേറെ
പറഞ്ഞിട്ടും
'ഭൗ ഭൗ' എന്നേ
വരുന്നുള്ളു
തൊണ്ടയില്‍ !
വയ്യ മടുത്തെന്‍
ശ്വാന ജീവിതം
പൂര്‍വ്വികര്‍ചെയ്യും
ചെയ്തികള്‍ കണ്‍കെ !
ഉറുമ്പു മെത്തയില്‍
ജന്‍മം തുടങ്ങി ഞാന്‍
മെയ്യിന്‍റെ പാതിയും
പറയാതരിച്ചവര്‍ !
'വേണ്ട വേണ്ടെ'ന്നേറെ
പറഞ്ഞിട്ടും
'ഭൗ ഭൗ എന്നേ
വരുന്നുള്ളു
തൊണ്ടയില്‍ !
ഏറെ കൗശലം
നടിപ്പവരെങ്കിലും
മര്‍ത്ത്യരെ...
പിഞ്ഞിളം മെയ്യുളള
കുഞ്ഞു പൈതങ്ങള്‍
എന്തുതെറ്റിനാല്‍
ശിക്ഷപ്പെടുന്നു?
'പാടില്ല പാടില്ലെ'ന്നേറെ
പറഞ്ഞിട്ടും
'ഭൗ ഭൗ എന്നേ
വരുന്നുള്ളു
തൊണ്ടയില്‍ !
ജന്മം നല്‍കുന്ന
ജീവന്‍റെപോലും
നിര്‍ദ്ദയമായി
ജീവനെടുക്കുവാന്‍
തോന്നുന്ന തോന്നലി
തെന്തൊരു പാപം ?
'അരുത് അരുതെ'ന്നേറെ
പറഞ്ഞിട്ടും
'ഭൗ ഭൗ എന്നേ
വരുന്നുള്ളു കഷ്ടം !
നാളെ ഞാനും
ഇതുപോലെയാകാം
ജീവിതത്തെരുവില്‍
വിലയില്ലയൊന്നിനും !
'വയ്യ വയ്യെ'ന്നേറെ
പറഞ്ഞിട്ടും
'ഭൗ ഭൗ എന്നേ
വരുന്നുള്ളു
തൊണ്ടയില്‍ !
വി സി അനൂപ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo