എന്റെ ഉള്ളിൽ അവനുണ്ട്
എനിക്ക് കൂട്ടായ് ,
എന്‍റെ സന്തോഷത്തിലും ,
ദുഖത്തിലും ഇടകലർന്നു
അവൻ എന്‍റെ ഉള്ളിൽ ജീവിക്കുന്നു..
എനിക്ക് കൂട്ടായ് ,
എന്‍റെ സന്തോഷത്തിലും ,
ദുഖത്തിലും ഇടകലർന്നു
അവൻ എന്‍റെ ഉള്ളിൽ ജീവിക്കുന്നു..
അമ്മയോട് കയർക്കുമ്പോൾ
എന്നെ തടയാനും
എന്‍റെ തെറ്റുകൾ തിരുത്താനും
എന്‍റെ കണ്ണുകൾ നിറഞ്ഞാൽ
അവ തുടക്കു എന്ന് പറയാനും
അവനുണ്ട്...
എന്നെ തടയാനും
എന്‍റെ തെറ്റുകൾ തിരുത്താനും
എന്‍റെ കണ്ണുകൾ നിറഞ്ഞാൽ
അവ തുടക്കു എന്ന് പറയാനും
അവനുണ്ട്...
കണ്ണാടിക്കു മുന്നിൽ നിൽകുമ്പോൾ
എന്നെ പുകഴ്ത്താനും ,
കളിയാക്കാനും അവൻ കേമനാണ്
ഗാഢ നിദ്രയിലേക്ക് ഞാൻ വഴുതി വീഴുമ്പോൾ എന്‍റെ സ്വപ്‌നങ്ങൾ യാഥാർത്ഥമാകും വിധം
കാണിച്ചു തരും..
എന്നെ പുകഴ്ത്താനും ,
കളിയാക്കാനും അവൻ കേമനാണ്
ഗാഢ നിദ്രയിലേക്ക് ഞാൻ വഴുതി വീഴുമ്പോൾ എന്‍റെ സ്വപ്‌നങ്ങൾ യാഥാർത്ഥമാകും വിധം
കാണിച്ചു തരും..
ഒരു നാൾ മരണം എന്റെ പടിവാതിലിൽ വന്നെത്തിയാൽ ,
അവൻ എന്താകുമെന്ന് അറിയില്ല
അവനില്ലെങ്കിൽ ഞാനില്ല
എനിക്ക് കൂട്ടായ് അവനും
അവനു കൂട്ടായ് ഞാനും മാത്രം...
അവൻ എന്താകുമെന്ന് അറിയില്ല
അവനില്ലെങ്കിൽ ഞാനില്ല
എനിക്ക് കൂട്ടായ് അവനും
അവനു കൂട്ടായ് ഞാനും മാത്രം...
(നമ്മുടെ എല്ലാവരുടെയും ഉള്ളിൽ അവൻ ഉണ്ടാകും നമ്മുടെ നന്മയ്കും തിന്മയ്ക്കുമൊപ്പം അവൻ കൂട്ടുണ്ടാകും )
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക