Slider

നുറുങ്ങ്

1

ഞങ്ങൾ നിങ്ങളുടെ ചങ്ങാതിമാർ, വാലാട്ടി എന്തിനും ഏതിനും ഒപ്പമുണ്ടായിരുന്നവർ
ഞങ്ങളെ കുറിച്ച് സിനിമയും കഥയും കവിതയും രചിച്ചവർ നിങ്ങൾ
ഒരിക്കൽ നിങ്ങൾക്കു നന്ദിയുടെ പര്യായമായിരുന്നു നായ
നിങ്ങളിലൊരുവനെപ്പോൽ ഞങ്ങളെ കണ്ടവരായിരുന്നു
വീട്ടിലെ ഒരംഗത്തെപ്പോലെ...
ആർക്കാണ് പിഴച്ചത്?
എവിടെയാണ് പിഴച്ചത്?
ഞങ്ങളിലെ വെള്ളക്കാർ വന്നപ്പോൾ നിങ്ങൾക്കവർ മതി
അവർക്കായി വീട്ടിൽ ഒരു മുറി കൊടുത്തു
എസി കൊടുത്തു
ആയിരങ്ങൾ മുടക്കി തീറ്റ കൊടുത്തു
നിങ്ങളുടെ സമ്പത്തിന്റെയും ആഢ്യത്ത്വത്തിന്റേയും പ്രതീകമാക്കി
ഞങ്ങളെ തൊട്ടുകൂടാത്തവരായി
തീണ്ടാപ്പാടകലെ നിർത്തി
പടിയടച്ചു പിണ്ഡം വെച്ചു
അനാഥരാക്കി
എവിടെ പോകാൻ?
ആർക്കും ഉപദ്രവമില്ലാതെ പറമ്പിലും പുറമ്പോക്കിലും അലഞ്ഞു
പറമ്പും പുറംമ്പോക്കും നിങ്ങൾ ഫ്ലാറ്റുകൾ പൊക്കി അവിടെ നിന്നും ആട്ടിയോടിച്ചു
ഞങ്ങളെ തെരുവിലിറക്കി
ഞങ്ങളെ വീടുകളിൽ നിന്ന് തെരുവിലിറക്കിയതാരാണ്?
എന്തിന് വേണ്ടി?
ഇതിൽ നിയന്ത്രണം വിട്ട ഞങ്ങളിലെ ചിലർ
നിങ്ങളെ ആക്രമിച്ചു...
ഞങ്ങളിeപ്പാഴും നിങ്ങളെ സ്നേഹിക്കുന്നു, പണ്ടത്തെപ്പോലെ
ഞങ്ങളിപ്പോഴും ജീവിക്കുന്നു
തെരുവിലലഞ്ഞ് ഇല നക്കി പ്പട്ടികളായ്...
ഞങ്ങൾ ഞങ്ങളുടെ വംശത്തിൽപ്പെട്ട 'സായിപ്പ'ന്മാരെ കാണാറുണ്ട് നിങ്ങളോടൊപ്പം
കാറിൽ എസിയും ആഡംബരവും ആസ്വദിച്ച് നിങ്ങളോടൊപ്പം...
ഞങ്ങളിലെ പേ പിടിച്ച വരെ ഞങ്ങളും വെറുക്കുന്നു...
ഭൂരിപക്ഷം വരുന്ന പാവപ്പെട്ടപ്പട്ടിക്കളെ ജീവിക്കാൻ അനുവദിക്കണം...
ഇലനക്കി പട്ടികളായിട്ടെങ്കിലും..
വംശനാശം സർവ്വനാശമാണ്
പട്ടികൾക്കു പറയുവാനുള്ളത്
ശ്രീജിത്ത് കൽപ്പുഴ
1
( Hide )
  1. അവരും ഭൂമുഖത്തു പിറന്നു വീണവരാണ് !

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo