ഞാനടയാളമായ് മാറിയിരിക്കുന്നു..
നന്ദികേടിന്റെ ഏറ്റവുംനല്ല അടയാളം..
അമ്മയുടെ മുലയരിഞ്ഞ് ഭക്ഷിക്കുന്ന -
വന്റെ കൊലച്ചിരിയുടെ അടയാളം.
നന്ദികേടിന്റെ ഏറ്റവുംനല്ല അടയാളം..
അമ്മയുടെ മുലയരിഞ്ഞ് ഭക്ഷിക്കുന്ന -
വന്റെ കൊലച്ചിരിയുടെ അടയാളം.
സഹജീവിതങ്ങളെ കത്തിച്ച്കൊല്ലുന്ന
പുത്തൻ പ്രത്യയശാസ്തത്തിന്റെയടയാളം.
ഞാനാണ് ശരി, ഞങ്ങൾ മാത്രമാണ് ശരി
എന്നോതുന്ന മതങ്ങളുടെ നേരsയാളം.
പുത്തൻ പ്രത്യയശാസ്തത്തിന്റെയടയാളം.
ഞാനാണ് ശരി, ഞങ്ങൾ മാത്രമാണ് ശരി
എന്നോതുന്ന മതങ്ങളുടെ നേരsയാളം.
പ്രായഭേദമില്ലാത്ത,ലിംഗഭേദങ്ങളില്ലാത്ത
ക്രൂരകാമത്തിന്റെ പുതുപുത്തൻ അടയാളം.
പിഞ്ചുബാല്യങ്ങളുടെ കല്ലുകൾക്കെതിരിൽ
വെടിയുതിർക്കുന്ന ഭരണചക്രത്തിന്നടയാളം
ക്രൂരകാമത്തിന്റെ പുതുപുത്തൻ അടയാളം.
പിഞ്ചുബാല്യങ്ങളുടെ കല്ലുകൾക്കെതിരിൽ
വെടിയുതിർക്കുന്ന ഭരണചക്രത്തിന്നടയാളം
പണത്തിന് മുകളിൽപ്പറക്കില്ലപരുന്തുമെന്ന
പഴയ മൊഴി സാധൂകരിക്കുന്ന അടയാളം.
അസത്യങ്ങളായിരമാവർത്തിച്ചാൽ സത്യ-
മായീടുമെന്നതിനെയന്വർത്ഥമാക്കുമടയാളം
പഴയ മൊഴി സാധൂകരിക്കുന്ന അടയാളം.
അസത്യങ്ങളായിരമാവർത്തിച്ചാൽ സത്യ-
മായീടുമെന്നതിനെയന്വർത്ഥമാക്കുമടയാളം
കാലമടയാളപ്പെടുത്തിയേക്കാമൊരുപക്ഷേ
ഭൂമിയിലെയവസാനമനുഷ്യജീവിയായുമെന്നെ
ഭൂമിയിലെയവസാനമനുഷ്യജീവിയായുമെന്നെ
By: Yem yemmen
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക