Slider

...ആദ്യ ചുംബനം😘....

0

സന്ധ്യ മയങ്ങും നേരം
ട്യൂഷൻ കഴിഞ്ഞുവരുന്ന
കാർത്തുവിനെയുംകാത്ത് വഴിയിൽ കുറ്റിയടിച്ച് നിൽപ്പുണ്ട് നമ്മുടെകഥാനായകൻ,
അതികമൊന്നും താമസിച്ചില്ല
നായിക നറുപുഞ്ചിരിയുമായി
മുന്നിലേയ്ക്കുവന്നു,
(ജോലിയും കൂലിയുമില്ലലോ നായകന്)
കാർകൂന്തൽതെന്നലിലാടി
തെന്നി തെന്നി നൃത്തമാടുന്നുണ്ട്,
മുഖത്ത് മാറിമറയുന്ന സന്തോഷവും
നാണവും മോഹമോടെനോക്കി നിന്നു
അവളുടെ നടത്തംതന്നെ നെഞ്ചിൽ
തീപ്പൊരിപറത്തി..
(മത്തികാണുന്ന പൂച്ചയെപ്പോലെ )
മാന്യനായത്കൊണ്ടും ആരുംകാണണ്ട എന്നത്കൊണ്ടും ആൾസഞ്ചാരം കുറവുള്ള
ഇടവഴിയിലൂടെ കൈകോർത്തു നടന്നു...
(ഇടിവാങ്ങാനുള്ള ആരോഗ്യമില്ല എന്നതാണ് സത്യം)
പെട്ടന്നൊരുവെളിച്ചം മുന്നിലൂടെ
കടന്നുപോയി ,
അവളുടെയുള്ളിലെ ഭയം എന്റെ അരികിലോട്ടടുപ്പിച്ചു,
നമ്മളുടെ പ്രണയംകണ്ട് അസൂയപൂണ്ടായിരിക്കണം പ്രകൃതി കലിതുള്ളാൻ തുടങ്ങിയിരുന്നു...
(ഈനാം പേച്ചിയും മരപ്പട്ടിയുംപോലെ)
ആദ്യംമിന്നലിനെ പറഞ്ഞയച്ചു,
നമ്മൾ പിന്മറാൻ തയ്യാറായില്ല
കൂടെയിടിയുംവന്നു
എന്തായാലും ഉള്ളിലെ ഭയം
പുറത്തുകാട്ടാതെ മുന്നിലേയ്ക്കു
തന്നെ നടന്നു,
പ്രകൃതിയും പിന്മാറാൻ തായ്യാറായില്ല
അതിശക്തമായ കാറ്റുവന്നു പ്രകൃതിയങ്ങനെ പലരീതിയിലും ഭയപെടുത്തുവാൻ തുടങ്ങി,
(ഇനിവിളിക്കാൻ ദൈവങ്ങളില്ല)
നിമിഷങ്ങൾകുറച്ചു കഴിഞ്ഞു
പ്രകൃതി ശാന്തമാകാൻ തുടങ്ങിയിരുന്നു,
നമ്മുടെ മനസ്സുകളും
വീടെത്തുവാൻ ഇനി കുറച്ചു ദൂരംമാത്രമേയുള്ളൂ,
ഏതുനിമിഴവും പിരിയണമല്ലോന്നോർക്കുമ്പോൾ ,
(കിട്ടാത്തമുന്തിരിയല്പം പുളിയ്ക്കും)
പെട്ടന്നുവന്ന തണുത്തകാറ്റ്നമ്മെ തഴുകാൻതുടങ്ങി, കാറ്റിനോടൊപ്പം ചാറ്റൽ മഴയും പ്രകൃതിയുടെ കുസൃതി
മനസ്സിൽ ചെറുപുഞ്ചിരിയും വിടർന്നു ,
ചെറുതുള്ളികൾ ശരീരത്തിലൂടെയൂർന്നിറങ്ങാൻ തുടങ്ങിരുന്നു,
കാർത്തുവിന്റെമുഖത്തേയ്ക്കൊന്നു
മുഖംതിരിച്ചു
നാണത്താൽ മുഖംതാഴ്ത്തിക്കൊണ്ടു
പറഞു
എവിടെയെങ്കിലും കയറിനിൽക്കാം
(മോനെ മനസ്സിൽലഡുപൊട്ടി)
വൈദ്യൻ കല്പ്പിച്ചതും
രോഗിയിച്ചിചതും പാല്
പ്രകൃതിയോടായിരംവട്ടം നന്ദി,
ഈ ഇടവഴിയിൽ എവിടെകയറി നിൽക്കുക,
ഒന്ന് ചുറ്റിലും നോക്കി
കണ്ണിലാകാഴ്ച കണ്ടു
കുറച്ചുവാഴകൾ കൂട്ടംകൂടി നില്പ്പുണ്ട് അതിന്റ്റെയിലകൾ കുടപോലെ നിവർന്നിരിയ്ക്കുന്നു ,
അവളുടെ കൈപിടിച്ച് അതിന്റെ ചുവട്ടിലോട്ടുനീങ്ങി,
നമുക്കായിലകൾ കുടപിടിച്ചു,
ഒരു തുള്ളിവെള്ളം പോലും
പുറത്ത് പോയ്ട്ടുണ്ടാകില്ല,
ഇലയിൽ നിന്നിറ്റുവീഴുന്ന
മഴത്തുള്ളികൾ അവളുടെ
മുഖത്തിലൂടെ ഊർനിർങ്ങുന്നത് കാണാം കൈകൾ മുകളിലോട്ടുയർത്തി
നെറ്റിയിലോട്ട്‌ കൈവെച്ചു
അണപോലെ മഴത്തുള്ളികളെ തടഞ്ഞുനിർത്തുവാൻ ശ്രമിച്ചുവെങ്കിലും
കൈയുടെ മുകളിലൂടെയൊഴുകാൻ തുടങ്ങി ,
ചുണ്ടിലൂടെ ഊർന്ന് താഴേയ്ക്ക് നിലംപതിച്ചു,
എല്ലാം നാണത്തോടെയവൾ ആസ്വദി‌ക്കുന്നുണ്ട്,
ഹോ ജീവിതത്തിലെ
മനോഹരമായ നിമിഷം ,
നെഞ്ചിലോട്ട് ചേർന്നു
മുഖംമെല്ലെ ഉയർത്തി
ചുണ്ടുകൾ അവളുടെ
നെറ്റിയിലേയ്ക്കു സഞ്ചരിച്ചു,
കണ്ണുകൾ ഇറുക്കി അടച്ചിയിരുന്നു,
മെല്ലെ നനവാർന്ന നെറ്റിയിൽ
ചുണ്ടുകൾമുട്ടി ചുംബിച്ചു,.,.

പെട്ടന്നെരുശബ്ദം ,
ഞെട്ടലോടെ 🙄,
അമ്മ,😳
അമ്മയെന്തോ പറയുന്നു ഒന്നും വ്യക്തമാകുന്നില്ല..🙃
അടുത്തത് പറഞ്ഞത് നല്ലത് പോലെ മനസ്സിലായി..😱😥😥😥
ടാ ചെറുക്കാ സമയം എത്രയായി
നിനക്ക് പഠിക്കാൻ പോകണ്ടെ
എഴുനേൽക്ക്, 😮
ഒരു നിമിഷമൊന്നു പകച്ചു,
ബോധത്തിലേയ്ക്ക് തിരിച്ചുവന്നു
( പകച്ചുപോയ ബാല്യം)

അമ്മയ്ക്ക് വിളിയ്ക്കാൻ കണ്ട സമയം,😇😇😇
അങ്ങനെ ആദ്യ ചുംബനം
സ്വപ്ന ചുംബനമായി ...😘😘
കൊല്ലരുത് ശരൺ🙏🏻
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo