ഒഴുകി നടക്കേണ്ട പ്രായത്തിൽ
നാലുപാടും മതിലുകൾ കെട്ടി
നിർത്തിയ
ജീവജലത്തിൽ നിന്നാണ്
ഞങ്ങൾ വരുന്നത്.
നാലുപാടും മതിലുകൾ കെട്ടി
നിർത്തിയ
ജീവജലത്തിൽ നിന്നാണ്
ഞങ്ങൾ വരുന്നത്.
മൂടിപ്പുതച്ചുറങ്ങുന്നവരുടെ
ഉറക്കം കെടുത്താൻ.
ഉറക്കം കെടുത്താൻ.
പതിഞ്ഞ സ്വരത്തിൽ
മൂളിപ്പാട്ട് പാടി
അരിശം പിടിപ്പിക്കാൻ.
മൂളിപ്പാട്ട് പാടി
അരിശം പിടിപ്പിക്കാൻ.
ഞങ്ങൾ രോഗം പരത്തുമത്രെ!
പണമെത്തകൾക്ക് മീതെ
തല വെച്ചുറങ്ങുന്നവർക്ക്
ഞങ്ങൾ ശല്യമാണത്രെ!
അധികാരിവർഗ്ഗം
ഞങ്ങളെ നിർമാർജനം ചെയ്യാൻ
വലിയ തുക മാറ്റിവെച്ചുവത്രേ!
പണമെത്തകൾക്ക് മീതെ
തല വെച്ചുറങ്ങുന്നവർക്ക്
ഞങ്ങൾ ശല്യമാണത്രെ!
അധികാരിവർഗ്ഗം
ഞങ്ങളെ നിർമാർജനം ചെയ്യാൻ
വലിയ തുക മാറ്റിവെച്ചുവത്രേ!
എന്നാൽ ഒന്നു പറയാം
ഞങ്ങൾ പഠിച്ച മൂളിപ്പാട്ട്
ഞങ്ങൾ പാടിക്കൊണ്ടേ യിരിക്കും
കൊതുകുതിരിയുടെ
സുഗന്ധം ആസ്വദിച്ച് കൊണ്ട്.
സായാഹ്നങ്ങളിൽ
നിങ്ങളുടെ മണ്ണിൽ പതിയുന്ന
കാലുകളിൽ ഇക്കിളിപ്പെട്ടത്തിക്കൊണ്ട്.
നിങ്ങൾ ഉയർന്നു വന്ന
മണ്ണിനെ ഓർമ്മപ്പെടുത്തിക്കൊണ്ട്.
ഞങ്ങൾ പഠിച്ച മൂളിപ്പാട്ട്
ഞങ്ങൾ പാടിക്കൊണ്ടേ യിരിക്കും
കൊതുകുതിരിയുടെ
സുഗന്ധം ആസ്വദിച്ച് കൊണ്ട്.
സായാഹ്നങ്ങളിൽ
നിങ്ങളുടെ മണ്ണിൽ പതിയുന്ന
കാലുകളിൽ ഇക്കിളിപ്പെട്ടത്തിക്കൊണ്ട്.
നിങ്ങൾ ഉയർന്നു വന്ന
മണ്ണിനെ ഓർമ്മപ്പെടുത്തിക്കൊണ്ട്.
.....
ശബ്നം സിദ്ദീഖി
ശബ്നം സിദ്ദീഖി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക