കുടുംബങ്ങൾ തമ്മിലുളള ഐക്യവും ബന്ധവുമിന്ന് തകർന്നടിഞ്ഞു കൊണ്ടിരിക്കുന്നു.
പ്രഭാതത്തിൽ ഗേറ്റിനു മുമ്പിൽ ഹോൺ മുഴക്കുന്ന സ്കൂൾ വാനിലേക്ക് മക്കളെ കയറ്റി വിടുന്നതിലൂടെ തന്റെ ജോലി കഴിഞ്ഞ പ്രതീതിയാണ് ആധുനിക ഉമ്മമാർക്കുളളത്
ചാനൽ സംസ്കാരം കൈ നീട്ടി സ്വീകരിച്ച കുട്ടികളുടെ ബുദ്ധിയും വ്യായാമവും ടി.വിക്കും കമ്പ്യൂട്ടറിനും മുമ്പിൽ തളച്ചിsപ്പെട്ടു
ആഘോഷങ്ങൾആർഭാടങ്ങളിലേക്ക് മാറിയപ്പോൾ കുടുംബ ബന്ധങ്ങൾ ശിഥിലമായി തുടങ്ങി.
കല്യാണങ്ങളിൽ "ബൊഫേ " സംവിധാനം വന്നതോടെ അതിഥികൾ ഭക്ഷണത്തിന് ക്യൂ നിൽക്കേണ്ട ഗതികേട് വന്നു.
തീർച്ചയായും നമ്മുടെ ജീവിതം മാറ്റങ്ങൾക്ക് വിധേയമാണ് .
എന്നാൽ ജീവിത വ്യവസ്ഥക്കനുസരിച്ച്, പഴമയുടെലാളിത്യത്തെ അവഹേളിക്കപ്പെടരുത്
പഴമയുടെ തനിമയും പുതുമയുടെ മഹിമയും ഒത്തു ചേരുമ്പോഴാണ് ജീവിതത്തിന് യഥാർത്ഥ അഭിരുചി ലഭിക്കുന്നത്.
അന്യരുടെശീലങ്ങളെ അന്ധമായി അനുകരിക്കുന്നത് ആർക്കും ഭൂഷണമല്ല .
والفكر
കാസിം കറുകമാട്
🗓 17 ദുൽ- ഹിജ്ജ 1437
🗓 17 ദുൽ- ഹിജ്ജ 1437

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക