Showing posts with label മുഹമ്മദ്‌കാസിം. Show all posts
Showing posts with label മുഹമ്മദ്‌കാസിം. Show all posts

ചിന്താ പ്രഭാതം


കാക്ക കുറുകിയാൽ വിരുന്നുകാർ വരുമെന്നത് ഏറെ വേരോടിയ അന്ധവിശ്വാസമാണെങ്കിലും അത് വീട്ടുകാർക്ക് സന്തോഷം പ്രദാനം ചെയ്യുന്ന കാര്യമായിരുന്നു.
വിരുന്നുകാരെ സന്തോഷത്തോടെ കാത്തിരിക്കുന്ന പഴയ ആതിഥേയന്റെ ചിത്രം മായാതെ തന്നെ ഇന്നുംമനസ്സിൽ കിടക്കുന്നു വിരുന്നൂട്ടുന്നതിൽ അതിരുകളില്ലാത്ത മനസംതൃപ്തി കണ്ടെത്തിയവരായിരുന്നു അവർ.
🌮വിഭവങ്ങളുടെ ആഡംബരത്തമോ ആധിക്യമോ ഒന്നുമല്ലായിരുന്നു അവർ അതിഥികൾക്കായി കാത്തു വെച്ചത്. സ്നേഹത്തിന്റെ മധുരമൂറുന്ന സമീപനമായിരുന്നു
അവർ സ്നേഹത്തോടെ മുമ്പിൽ വെച്ച് തരുന്ന വിഭവങ്ങൾക്ക്☄ ഇന്നത്തെതിനെക്കാളും പതിന്മടങ്ങ് സ്വാദായിരുന്നു. കാരണം സ്നേഹസാഗരത്തിൽ മുക്കിയെടുത്ത പലടയായിരുന്നു അത്.
ഇന്നതെല്ലാം ഓർമ്മകൾ മാത്രം
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
11 സഫർ 1438

ചിന്താ പ്രഭാതം


ഒരു മനുഷ്യൻ അവന്റെ ജീവിതത്തിൽ നേടിയെടുക്കുന്നതൊക്കെയും സമയത്തിന്റെ അടിസ്ഥാനത്തിലായതിനാൽ, സമയം അവന് ഏറ്റവും വിലപ്പെട്ടതായിത്തീരുന്നു.
സമയത്തോട് അവൻ പുലർത്തുന്ന നിലപാടനുസരിച്ച് അവനെ അത് ഉയർച്ചയിലേക്കും താഴ്ചയിലേക്കും എത്തിക്കുന്നു.
⏱ഒരു സെക്കന്റ് സമയം കഴിഞ്ഞുപോയാൽ അത് പിന്നീട് തിരിച്ചു കിട്ടുകയില്ല.
🌍ഈ ലോകത്തിലെ ഒരു ശക്തിക്കും ആ സമയത്തെ തിരിച്ചു തിരിച്ചുകൊണ്ടുവരാൻ സാധ്യവുമല്ല.
മനുഷ്യായുസ്സ് വളരെക്കുറച്ചാണെന്ന് നമുക്കറിയാം.
ഓരോരുത്തർക്കും കിട്ടിയിരിക്കുന്ന സമയം പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ബുദ്ധി.🗯
സമയം നഷ്ടപ്പെടുത്തുക എന്നാൽ ജീവിതം പാഴാക്കുക എന്നാണ്.
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
05 സഫർ 1438

ചിന്താ പ്രഭാതം


വിനയത്തോടെ, മധുരവാക്കോടെ സംസാരിച്ചാൽ നമുക്ക്‌ നഷ്‌ടപ്പെടാൻ ഒന്നുമില്ല. നേടാൻ പലതുമുണ്ട്‌.
വളരെ ലോലമായ നാക്കുകൊണ്ട്‌ കഠിനമായ പദങ്ങൾ സംസാരിക്കാം. നിയന്ത്രണംവിട്ടുളള സംസാരം അപകടകരമാണ്‌.
"പറഞ്ഞവാക്കും, എയ്‌ത അമ്പും തിരിച്ചെടുക്കാനാവില്ല ".
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 12 മുഹറം 1438

ചിന്താ പ്രഭാതം


ക്ഷമ മനുഷ്യന് ശാന്തിമാർഗമാണ്.
ക്ഷമയുടെ അഭാവം മനുഷ്യനെ പല അബദ്ധങ്ങളിലും ചെന്ന് ചാടിക്കും.
എന്ത് പ്രശ്നമുണ്ടെങ്കിലും തന്‍റെ രക്ഷിതാവിൽ ഭരമേൽപിക്കുന്ന ഒരുവന് അത് വലിയ ആശ്വാസമായിരിക്കും.
�തന്റെ രക്ഷിതാവ് തന്നെ കൈവിടില്ലെന്ന വിശ്വാസമുണ്ടെങ്കിൽ അവനെ തളർത്താൻ ആർക്കും കഴിയില്ല.
പ്രതിസന്ധികളിലും പ്രയാസങ്ങളിലും സ്രഷ്ടാവിൽ ഭരമേൽപ്പിക്കുക എന്നതാണ് വിശ്വാസിയുടെ നിലപാട്.�
തീർച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ്,
അല്ലാഹു ക്ഷമിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 11 മുഹറം 1438

ചിന്താ പ്രഭാതം


കുടുംബങ്ങൾ തമ്മിലുളള ഐക്യവും ബന്ധവുമിന്ന് തകർന്നടിഞ്ഞു കൊണ്ടിരിക്കുന്നു.
പ്രഭാതത്തിൽ ഗേറ്റിനു മുമ്പിൽ ഹോൺ മുഴക്കുന്ന സ്കൂൾ വാനിലേക്ക് മക്കളെ കയറ്റി വിടുന്നതിലൂടെ തന്റെ ജോലി കഴിഞ്ഞ പ്രതീതിയാണ് ആധുനിക ഉമ്മമാർക്കുളളത്
ചാനൽ സംസ്കാരം കൈ നീട്ടി സ്വീകരിച്ച കുട്ടികളുടെ ബുദ്ധിയും വ്യായാമവും ടി.വിക്കും കമ്പ്യൂട്ടറിനും മുമ്പിൽ തളച്ചിsപ്പെട്ടു
ആഘോഷങ്ങൾആർഭാടങ്ങളിലേക്ക് മാറിയപ്പോൾ കുടുംബ ബന്ധങ്ങൾ ശിഥിലമായി തുടങ്ങി.
കല്യാണങ്ങളിൽ "ബൊഫേ " സംവിധാനം വന്നതോടെ അതിഥികൾ ഭക്ഷണത്തിന് ക്യൂ നിൽക്കേണ്ട ഗതികേട് വന്നു.
തീർച്ചയായും നമ്മുടെ ജീവിതം മാറ്റങ്ങൾക്ക് വിധേയമാണ് .
എന്നാൽ ജീവിത വ്യവസ്ഥക്കനുസരിച്ച്, പഴമയുടെലാളിത്യത്തെ അവഹേളിക്കപ്പെടരുത്
പഴമയുടെ തനിമയും പുതുമയുടെ മഹിമയും ഒത്തു ചേരുമ്പോഴാണ് ജീവിതത്തിന് യഥാർത്ഥ അഭിരുചി ലഭിക്കുന്നത്.
അന്യരുടെശീലങ്ങളെ അന്ധമായി അനുകരിക്കുന്നത് ആർക്കും ഭൂഷണമല്ല .
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 17 ദുൽ- ഹിജ്ജ 1437

ചിന്താ പ്രഭാതം


ഇന്നത്തെ യുവ തലമുറ എങ്ങോട്ടേക്ക്‌..??
താന്തോന്നികളും, തന്നിഷ്‌ടക്കാരും, അഹങ്കാരികളും,സാമൂഹിക പ്രതിബദ്ധധ തീരെ ഇല്ലാത്തവരും ആയി അവർ അധ:പധിക്കുവാനുളള കാരണക്കാർ ആര്‌..??
മാതാപിതാക്കളോ അതോ...ആധുനികതയുടെ കൊഴുപ്പോ,,?
അതോആരേയും ഭയേപ്പെടാനില്ലാത്ത അണുകുടുംബ സാഹചര്യമോ..??..!!!
ഒരു മുന്തിയ ബൈക്കും, ഒരു ആഡ്രോയിഡ്‌ മൊബൈല്‍ഫോണും സ്വന്തമായി ഇല്ലാത്ത ചെറുപ്പക്കാർ ഇന്ന്‌ വിരളം..!!!
ഇവരെയൊക്കെ വിഡ്‌ഢിവേഷം കെട്ടിച്ച്‌ വെറും വിഡ്‌ഢികളാക്കി വീട്ടിനും, നാട്ടിനും,സമൂഹത്തിനും ഒരു വലിയ ബാദ്ധ്യതയും,ഭീഷണിയുമാക്കി തീറ്റിപ്പോറ്റിവളർത്തിയിട്ട്‌എന്ത്‌നേട്ടം!
നിങ്ങള്‍ മൂന്നോ..നാലോ..അല്ലെങ്കില്‍ പത്തോ സുഹൃത്തുക്കള്‍ sഒത്ത്‌ചേരുമ്പോഴുണ്ടാകുന്ന ഒരു ലോകമുണ്ടല്ലോ അതല്ല യഥാർത്ഥലോകം.
മാതാപിതാക്കളെ അനുസരിക്കാത്ത, മുതിർന്നവരെ മാനിക്കാത്ത, ഒത്തുചേർന്നാല്‍ താന്തോന്നിത്തരങ്ങള്‍ മാത്രം കാണിക്കുന്ന നിങ്ങളുടെ ലോകമുണ്ടല്ലോ അത്‌വെറും വിഡ്‌ഢിലോകം മാത്രം...
��നിങ്ങള്‍ വിഡ്‌ഢികളുടെ സ്വർഗ്ഗത്തില്‍ ആണെന്നുളള തിരിച്ചറിവ്‌ ഇനി എന്നാണുണ്ടാവുക?
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 13 ദുൽ- ഹിജ്ജ 1437

ചിന്താ പ്രഭാതം


ശാന്തിയും സമാധാനവും നിറഞ്ഞുനിൽക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് കെട്ടുറപ്പുളള ബന്ധങ്ങൾ അനിവാര്യമാണ്.
ബന്ധങ്ങൾ തകർന്നാൽ സമൂഹം തന്നെ തകർന്നുപോകും.
അതിനാൽ മാനുഷികബന്ധങ്ങളിൽ പൊട്ടലും ചീറ്റലും വരാതെ സൂക്ഷിക്കാൻസമൂഹത്തിലെഓരോരുത്തരുംബാധ്യസ്ഥരാണ്.
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 14 ദുൽ- ഹിജ്ജ 1437

ചിന്താ പ്രഭാതം


സഹജീവികളുമായി സഹകരിക്കാനും അവരെ സഹായിക്കാനുമുളളമനസ്സുവേണം.
മറ്റുളളവരുടെ കാര്യത്തിൽ നമുക്ക് കരുതലുകൾ ഉണ്ടാവണം.
ആത്മാർഥതയോടെ ഇടപെടാനാവണം.
വളവും തിരിവും മറയുമില്ലാത്ത, തുറന്ന പുസ്തകം പോലെയുളള മനസ്സു കൂടി ഉണ്ടാക്കാനായാൽ, ലോകത്തിൽ ഏറ്റവും സന്തോഷമുളളവനാകാൻ കഴിയും.
നല്ലവനാകാൻ കഴിയുമ്പോഴാണ് സന്തോഷിക്കുന്നത്.
മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാൻ അപ്പോഴാണ് കഴിയുക.
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 11 ദുൽ- ഹിജ്ജ 1437

ചിന്താ പ്രഭാതം

അല്‌പന്മാരുടെ അടയാളമാണ്‌ അഹങ്കാരം
എന്തോ ചിലത്‌ നേടിയതിന്‍റെ പേരില്‍ എല്ലാവരില്‍ നിന്നും ഉയര്‍ന്ന്‌ നില്‍ക്കണമെന്നുളള മോഹംഅവർക്ക‌ുണ്ടാവും.
മറ്റുളളവരെക്കാള്‍ മികച്ച സ്ഥാനവും അറിവും പണവും കൈവന്നാലും, തെളിമയാര്‍ന്ന മനസ്സും ഉന്നത ചിന്തകളുളള ഹൃദയവുമുണ്ടെങ്കിൽ അവര്‍ക്ക്‌ വിനയമേ തോന്നൂ.
മാമ്പഴം കൂടുന്നതിനനുസരിച്ച് മരച്ചില്ല താഴ്‌ന്നു നില്‌ക്കുന്നതുപോലെ.
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 08 ദുൽ- ഹിജ്ജ 1437

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo