വെയിൽ ഒരു ഉപ്പു ഫാക്ടറി ആണ് സന്ധ്യയാവോളം പണിയെടുത്ത് സൂര്യൻ മരിച്ചുവീഴും വരെ.... അപ്പോൾ ആകാശം വിഴുങ്ങിയ ചോരപ്പഴുപ്പാണ് എനിക്കും നിനക്കും അസ്തമയം.... രാവു ചോദിച്ചിട്ടും കിട്ടാത്ത നക്ഷത്രമെണ്ണിയെടുക്കാൻ, വിശപ്പിൻ്റെ പുഴകടക്കാൻ ഉറക്കത്തിൻ്റെ ശവത്തോണി.... ഇതാ നമുക്കൊരേ സ്വപ്നത്തിൻ്റെ പങ്കായം ***** ****** ശ്രീനിവാസൻ തൂണേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക