By
Rakesh Vallittayil
- Admin Nallezhuthപണി ഞാൻ ഇപ്പൊ പാലും വെള്ളത്തിൽ മേടിച്ചേനെ!
ആദരാഞ്ജലികളുമായി ഫേസ്ബുക്കിൽ വന്ന ഒരു പോസ്റ്റിനു ലൈക് കൊടുക്കുന്നത് ശരിയല്ല.എന്നാൽ ഒരു സങ്കട മുഖഭാവം കൊടുക്കാം എന്ന് കരുതിയാണ് നമ്മുടെ സുക്കറണ്ണൻ ഈയിടെ നമുക്ക് തന്ന
വികാരവിക്ഷോഭ ചിഹ്നങ്ങളെ ആശ്രയിച്ചത്.
വിജയകരമായി ആ കർമ്മം നിർവഹിച്ചൂ.
ഏതാനും മിനിട്ടുകൾക്ക് ശേഷമാണ്
മനസിലായത് സങ്കടത്തിനു
പകരം 'ഹാ ഹാ'
ചിഹ്നമായിരുന്നു ഇട്ടത് എന്ന്.
പണി പാളി ..അങ്ങിനെയൊരു പോസ്റ്റിനു
താഴെ ഒരു 'ഹാ ഹാ' ചിഹ്നം വന്നാലുള്ള അവസ്ഥ ആലോചിച്ചപ്പോൾ കാലിനു ചെറിയ
ഒരു വിറയൽ.
ടി.വി ക്കാർക്ക് കിട്ടിയാൽ ഒന്നാലോചിച്ചു നോക്കൂ...
" ആദരാഞ്ജലി കുറിപ്പിന് മറുപടിയായി
പ്രവാസിയുടെ അട്ടഹാസം"
ഇന്നത്തെ ചർച്ചയിൽ ചേരുന്നവർ...
.....!!
എന്റെ സുക്കറണ്ണ.
ഇതൊരു കൊലച്ചതി ആയി പോയി.!!
ലൈക് ഞെക്കി പിടിച്ചു ആവശ്യമുള്ള
സ്മൈലി സെലക്ട് ചെയ്യുന്നത്
ഒരു ഞാണിന്മേൽ കളിയാണ്.
പിടി വിട്ടാൽ
പൊടി പോലുമുണ്ടാവില്ല.!
By Rakesh Vallittayil - Admin Nallezhuth

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക