By: Safna Shahban
കാലത്തിനറ്റത്തേക്ക് യാത്രയാകുന്നതിന് മുൻപേ
ഇത്തിരി ദൂരം ഒന്നിച്ചു നടക്കണം
ഒരു മഴയും വെയിലും ഒരുമിച്ചു നനയണം
കൈകോർത്ത് പിടിച്ചു നീയെന്നെ
നിൻ മാറോടണക്കണം
നിൻ മാറോടണക്കണം
ആ ചന്ദ്രതാരം മുഴുവൻ നിന്നോട്
ചേർന്നിരിക്കണം,
ചേർന്നിരിക്കണം,
ഇതുവരെ
ആരോടും ചൊല്ലാത്ത കഥകളും
മൂളാത്ത ഈണവും കേൾക്കണം
ആരോടും ചൊല്ലാത്ത കഥകളും
മൂളാത്ത ഈണവും കേൾക്കണം
ആപാദചൂടം നിയാം മഴയും നനഞ്ഞു
നിന്നിലലിഞ്ഞോരു രാവുറങ്ങണം
നിറഞ്ഞുതൂവുന്നൊരാനന്ദത്തോടെനിൻ
ഇമകൾതൻ സ്നേഹോപഹാരമാം
അശ്രുക്കളും നേടി യത്രയാകണം
ഒരോർമ്മ മാത്രമായി മാറണം
ഒരോർമ്മ മാത്രമായി മാറണം
------------------
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക