തുറന്നു മേൽക്കൂരയിൽ കയറി നിൽക്കുന്നു ഞാൻ
മേൽക്കൂര തൻ മേലെ ആകാശം തീർത്തൊരു
മേൽക്കൂര നോക്കിയിരുന്നു പുലരിയിൽ
വർണ്ണങ്ങളേറെയും ഉള്ളിലൊതൂക്കുന്നു
വിസ്മയം തീർക്കുവാൻ എത്തിയ മാന്ത്രികൻ
ഇരുണ്ടൊരീ ആകാശവീഥിയിൽ നോക്കവേ
വർണ്ണചിത്രങ്ങൾ മെല്ലെ വിരിയാൻ തുടങ്ങുന്നു
വരക്കുന്നതാരെന്നു കാണുന്നതില്ല ഞാൻ
ചിതങ്ങൾ മുന്നിൽ തെളിയാൻ തുടങ്ങുന്നു
ദുഃഖത്തിൽ മുങ്ങിയ കറുത്ത ദിനങ്ങൾ പോൽ
കറുത്ത് കിടന്നൊരു ആകാശവീഥിയിൽ
ജീവന്റെ വർണ്ണങ്ങൾ തെളിയാൻ തുടങ്ങുന്നു
നോക്കിയിരിക്കവേ മാറുന്നു വർണ്ണങ്ങൾ
ഉറക്കമുപേക്ഷിച്ചുണരുകയാണ് ഞാൻ
പുതിയ ദിനത്തിന്റെ വർണ്ണങ്ങൾ തേടുവാൻ
ഇരുളിൻ തിരശീല കീറിമുറിച്ചൊരു
പുതിയ പുലരി നമുക്കായ് വിരിയുന്നു
മണ്ണിലും വിണ്ണിലും നിറങ്ങൾ പരക്കുന്നു
എവിടെയോ പോയി മറഞ്ഞൊരിരുട്ടിനെ
അന്തി വരേയ്ക്കു മറക്കാം നമുക്കിനി
By: SirajSarangapani
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക