Slider

കളിത്തോഴി

0

കളിത്തോഴി നീയെൻ കരം ഗ്രഹിച്ചൊരാ
കഴിഞ്ഞ കാലമെന്നിൽ തെളിഞ്ഞു നിൽക്കുന്നു
കടലെടുത്തൊരാ കഴിഞ്ഞ കാലത്തിൻ
കളിവഞ്ചി താനെ തുഴഞ്ഞു നോക്കുന്നു
പകുത്തെടുത്തൊരാ പഴയ താളിലെ
പൊഴിഞ്ഞ പീലികൾ പെറുക്കി വെക്കുന്നു
കണിക്കൊന്ന വീണ്ടും വിരിഞ്ഞു നിൽക്കുന്നു
കളിത്തൊട്ടിൽ താരാട്ടുയർന്നു കേൾക്കുന്നു
കഴിഞ്ഞ കാലത്തെ കുളിരുള്ള കാറ്റ്
കിളിവാതിലൂടെൻ കനലകറ്റുന്നു
മൊഴിഞ്ഞ വാക്കുകൾ ചികഞ്ഞെടുത്തു ഞാൻ
മനസ്സിൽ മായാത്ത മാധുര്യമൂറുന്നു
മഴ നനഞ്ഞൊരെൻ മിഴി രണ്ടും തീർത്ത
മഴയിലായിരം മയിൽ നൃത്തമാടി
ഒഴിഞ്ഞൊരാൽമര ചുവട്ടിലന്നു നാം
ഇരുന്ന നേരമതനശ്വരമല്ലോ
കടലെടുത്തൊരാ കഴിഞ്ഞ കാലത്തിൻ
കളിവഞ്ചി താനെ തുഴഞ്ഞു നോക്കുന്നു
By: ശ്രീജിത്ത് കൽപ്പുഴ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo