Slider

നീതി

0

ഞാൻ നീതിയുടെ മല തേടി
പോവുകയാണ്
ഉറപ്പുണ്ട് അത് ഞാൻ
കണ്ടെത്തുമെന്ന്
കൃഷ്ണനും യേശുവും
മുഹമ്മദും ഒരിക്കൽ
ആ മലയുടെ മുകളിൽ
ഇരുന്നതാണ്
അതെ
അവിടേക്കുതന്നെയാണ്
എന്റെ യാത്ര
കരളിൽ ഇത്തിരി
ചോര ബാക്കിയുള്ളവർ
വരിക കൂടെ
തെളിവിനായി തെളിവിനെ
തളച്ചിടുന്ന
തെളിച്ചമില്ലാത്തവരെ
നീതി മലയിലേക്ക്
നമുക്ക് തെളിക്കാം
നീതിയുടെ തുലാസിനെ
പശുവും
പട്ടിയും ഒറ്റക്കയ്യനും
ജാതിയും മതവും
തച്ചുടച്ചിരിക്കുന്നു
കണ്ണും കാതും
അടഞ്ഞുപോയ
ഇരുകാലി മനുഷ്യാ
വരിക എന്റെ കൂടെ
ഇനിയെങ്കിലും
അവസാനതുള്ളിയിലെങ്കിലും
മനുഷ്യൻ
ഇവിടെ ജീവിച്ചെന്നു
രക്തത്താൽ എഴുതിവെക്കാൻ
നീതിയുടെ മല
തേടി ഇറങ്ങാം നമുക്ക്
--===
സാബി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo