Slider

അതിര്

0

മകനൊരു പന്തെടുത്ത് ചോദിച്ചു.
ഇത് എവിടെ തുടങ്ങുന്നു?
എവിടെ അവസാനിക്കുന്നു?
നാലു ദിക്കുകളെവിടെ?
"പന്തിനിതൊന്നും ഇല്ല"... ഞാൻ പറഞ്ഞു.
അവന്ന് എന്തോ പന്തികേട് തോന്നി ..
അപ്പൊ ഭൂമി ഒരു പന്തുപോലെയാണെന്ന് പറഞ്ഞതച്ഛനല്ലേ?
''ഭൂമിക്കുണ്ടല്ലോ...?
നാല് ദിക്കുകൾ
ഭൂഖണ്ഡങ്ങൾക്കതിര്, സമുദ്രത്തിനതിര്, ആകാശത്തിനതിര്,
രാജ്യത്തിനതിര്,
നാടിനതിര്,
വീടിനതിര്,
മതത്തിനതിര്,
വർണ്ണത്തിനതിര്,
വെളളത്തിനതിര്,
(വായുവിനില്ല, വരുമായിരിക്കും) "
മകൻ തുടർന്നു......
"അതൊക്കെ മനുഷ്യൻ ഉണ്ടാക്കിയതല്ലേ?"
എന്ന് ഞാൻ...
''അപ്പൊ മനുഷ്യന് മുൻപ് ഭൂമിയും അങ്ങിനെയാവും ഉണ്ടായിരുന്നത്.വല്ല പക്ഷിയായി ജനിച്ചാൽ മതിയായിരുന്നു. യാതൊരു അതിരുകളില്ലാതെ പാറി പറക്കാമായിരുന്നു " എന്നവൻ.
മകനോടു തോറ്റ ദേഷ്യത്തിൽ എല്ലാത്തിനും കാരണമായ പന്തിനെ ഞാൻ വലിച്ചെറിഞ്ഞു..
അപ്പുറത്തു നിന്ന് അയൽക്കാരൻ പറഞ്ഞു
" പന്തുകളിയൊക്കെ സ്വന്തം മതിലിനകത്ത് മതി".
ഞാൻ എന്റെ ഗേറ്റ് അടച്ചു...
അതിര് വിടാതിരിക്കാൻ...

by: ശ്രീജിത്ത് കൽപ്പുഴ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo