Slider

പ്രണയം

0


റോസാപ്പൂ മഴയായ് ...
കനവിൽ നീ വരവായ് ..
പ്രണയത്തിൻ വിരഹം ...
ഹ്ര്യദയത്തിൽ നീ തന്നു ..
കണ്ണീർ നീ തന്നു ...
കണ്ണുകൾ നിന്നെ തിരയുമ്പോൾ
കരളിലെ മോഹം ചോരുമ്പോൾ
ഓർമ്മയുടെ തീരങ്ങളിൽ നീ..
ഒരുവാക്കും മിണ്ടാതെ ..
ഒരു കാറ്റിൻ തേങ്ങലായ് മറഞ്ഞു.
വർണ്ണവസന്തം പൊഴിയുമ്പോൾ
വാകത്തണലും അകലുമ്പോൾ
സ്വപ്നങ്ങളുടെ അരുകിലായ് എന്നും
മാരിവിൽ പൂവായ് മറഞ്ഞിരുന്നു നീ .
ഒരു നാളെൻ അകതാരിൽ
ഓമൽപ്പൂവായെന്നെന്നും
പ്രണയത്തിൽ തേൻ നിറയ്ക്കാൻ
വരുമോ നീ ...
പോയ് മറഞ്ഞ നിനവുകളെ
താലോലിച്ചു എന്നും ഞാൻ
നിദ്രകളിൽ നീ തഴുകുമ്പോൾ
മഞ്ഞായ് ഉരുകും കദനങ്ങൾ .
ഇതളിടും
അനശ്വര സ്വപ്നങ്ങൾ .
Written by Rajeev A S .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo