എല്ലാവരും പോയിരിക്കുന്നു.,സമയംപാതിരായോടു അടുത്തിരിക്കുന്നുണ്ടാവും,ഉള്ളിലുംഎല്ലാവരുംകിടന്നു..എല്ലാവരുംഎന്ന്പറയാന്‍ആര് ,അമ്മയും പിന്നെഅകന്ന ബന്ധത്തില്‍ ആരൊക്കയോ,ആരുടേയുംമുഖംഓര്‍ക്കുന്നില്ല.അറിഞ്ഞിട്ടുംഎന്ത്കാര്യം അതുകൊണ്ട്ശ്രദ്ധിച്ചുമില്ല.
അയാള്‍തലപുറകോട്ടു ചായ്ച്ചു പ്ലാസ്റിക് കസേരയില്‍താഴേക്കുലേശംതാഴ്ന്നുഇരുന്നു...ഇപ്പോള്‍ആകാശത്ത്നക്ഷത്രങ്ങളെകാണാം.അതില്‍ ഏതോക്കയോ തന്നെനോക്കിചിരിക്കുന്നപോലെതോന്നിഅയാള്‍ക്ക്. അയാള്‍കണ്ണുകള്‍ഇറുക്കിഅടച്ചു.കണ്ണുകളില്‍പതിയെ പലതുംതെളിഞ്ഞുവരുന്നു.
.
കാതില്‍ ഇപ്പോഴുംഅഞ്ചുമണിയുടെ സൈറന്‍ മുഴങ്ങുംപോലെ വല്ലാത്തൊരുമൂളല്‍.
അതെടി ..നിന്റെ മോന്ഇവിടെഒന്നും കൊടുക്കാനില്ല,ഇതെല്ലാംഎന്റെമക്കള്‍ക്കുല്ലതാണ്,
അച്ഛന്‍ ഉറക്കെപറയുന്നു,
അമ്മ താഴേക്കുകണ്ണില്‍നിന്ന വീണ കണ്ണുനീര്‍ത്തുള്ളിയെനോക്കിപിന്നെയുംപുലമ്പി,
"ഞാന്‍പറഞ്ഞിട്ടകൃഷ്ണന്റെ വീട്ടില്‍അവന്‍പോയത്"
"എന്തിനു,അവനാരഇവന്റെ വകേലെ അച്ഛനോ,.പോയിപരാതിപറയാന്‍"
അച്ഛന്‍ ചൂടില്‍തന്നെയാണ്,ആകെയുണ്ടായിരുന്ന സ്വത്തിന്റെ വീടിരിക്കുന്ന ഭാഗം മാത്രം ഒഴിവാക്കി അച്ഛന്‍ ചേട്ടന്കച്ചവടം തുടങ്ങാന്‍ വില്‍ക്കുകയാണ്,വീട്ചേച്ചീടെ കല്യാണത്തിനും മാറ്റിവെച്ചു,പിന്നെ ബാക്കി ഒന്നും ഇല്ല. അമ്മ കൃഷ്നെട്ടനോട്പ രാതിപറയ്യാന്‍ എന്നവിട്ടതാണ്, ഇതില്‍ നിന്ന്ഒന്ന്മാറാന്‍ പറയാന്‍.അതിന്റെ ബാക്കി അങ്കമാണ്ഇപ്പൊ നടക്കുന്നത്, വന്നപാടെഎന്റെകവിളില്‍ഒന്ന്മൂളിച്ചു അഞ്ചുമണിയുടെ സൈറന്‍,
അച്ഛന്‍എന്റെ നേരെതിരിഞ്ഞു,
"നിനക്കു തരാന്‍ഇവിടെഒന്നുംഇല്ല, ചന്ത്പ്പ്ന്റെകൂടെനിന്നാല്‍നിനക്കുഎന്തേലുംപണിഅവന്‍തരും,അല്ലേല്‍ഇവിടെകിടക്കാംപണിവല്ലതുംചെയ്തു തിന്നുകേംചെയ്യാം."
അച്ഛന്‍ കിടപ്പുമുറിയിലേക്ക്നടന്നു, സഭപിരിയുകയാണ്, ചേച്ചിഎല്ലാവരെയുംഒന്ന്നോക്കിഅവളുടെമുറിയിലേക്ക്,ചേട്ടന്‍ അവന്റെ ബൈക്ക് എടുത്തുപുറത്തേക്കുപോയി, അമ്മഅടുക്കളക്കോണിലേക്കും
ഞാന്‍ മാത്രം ബാക്കിയായി,
പയ്യെ കവിള്തഴുകി ഞാനും പുറത്തേക്ക്നടന്നു,നല്ലസുഖം
കിണറിന്റെകൈവരിയില്‍ചാരിയിരുന്നു മെല്ലെ മേലേക്ക്കണ്ണോടിച്ചു
ഞാനാര്........
അച്ഛന് കൈത്തരിപ്പു തീര്‍ക്കാന്‍കവിള്കാണിച്ചുകൊടുക്കുന്ന ഒരാളോ,പുള്ളിക്ക്എത്ര അടിച്ചാലും ഇതുവരെഅത് ഒട്ടു മടുത്തിട്ടുമില്ല അടിക്കാലോ അന്നം തന്ന കയ്യല്ലേ,അല്ലാതെ വേറെ ബന്ധം ഒന്നുമില്ലല്ലോ,
എന്റെ അച്ഛന്‍ ,ഈ അച്ഛന്റെ ജേഷ്ടന്‍ ,മരിച്ചപ്പോള്‍ ആരുംതുണയില്ലാതെനിന്ന അമ്മയെ അച്ഛമ്മ കൂട്ടിവന്നതാണ്,കൂടെഎന്നെയും, അന്നുതൊട്ടിന്നുവരെ എല്ലാവരെയും സ്വന്തം എന്ന്കരുതി.
ചേട്ടനെന്നും ചേച്ചിയെന്നും അച്ഛനെന്നും ഒക്കെ കരുതി കഴിഞ്ഞു വരുന്നു. ഒരിത്തിള്‍ക്കണ്ണി
അവര്പഠിച്ച പുസ്തകങ്ങള്‍മാറ്റിവെച്ച്അമ്മ എന്നെ പത്താംതരം വരെ പഠിപ്പിച്ചു.
അമ്മയുടെ കാര്യമാ കഷ്ടം, മൂന്നു പശുക്കളുണ്ട് അവറ്റകളുടെ കാര്യം മൊത്തം നോക്കണം, പിന്നെ ഈ ഇരുകാലികളുടെം,ഒരുസ്പൂണ്‍ എടുത്തു മാറ്റിവെക്കില്ല രണ്ടാളും, അച്ഛന്‍ പിന്നെ പറമ്പിലെ പണിയും നാട്ടുകാര്യവും ഒക്കെയായി പുറത്തും.വൈകുംബോഴേക്കുംഅമ്മ ഒരുപരുവമായിട്ടുണ്ടാവും ,
ഞാന്‍ഒന്നുംചോദിക്കാറില്ല,
വല്ലതുംഅടുക്കളപ്പടിയില്‍ ഇരുന്നുതിന്നിട്ടു പോകും.
ഇനിയും ഇവിടെനില്‍ക്കണോ
എങ്ങോട്ടെങ്കിലുംപോകാം.
അമ്മയെതനിച്ചാക്കി എങ്ങനെപോകും . ഒരുതുള്ളിക്കണ്ണീര്‍ ഒടിഞ്ഞു മടങ്ങിയ വയറിന്മേല്‍വീണുചിതറിത്തെരിച്ചു.
തലയില്‍ഒരുതലോടല്‍,
അമ്മയാണ്......ഒന്നുംപറയുന്നില്ല,
അച്ഛന്റെ ഭാര്യ മരിച്ചുപോയേപ്പിന്നെ അമ്മ ആസ്ഥാനംഏറ്റെടുത്തിരുന്നു, അച്ഛമ്മ മരിക്കും മുന്‍പ് പലപ്രാവിശ്യം പറഞ്ഞിട്ടാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്,
അച്ഛന് എന്തായാലും കുഴപ്പമില്ലാത്തപോലെ ആയിരുന്നു. കിടക്കാന്‍ പോകും മുന്‍പ്എന്തോ പറയാനുണ്ട് അതാ വന്നത്...
മോനെ..കുറെ നേരത്തെ മൌനത്തിനു ശേഷം അമ്മ പതുക്കെ പറഞ്ഞു,
"നിനക്കുഎങ്ങോട്ടെങ്കിലുംപോക്കൂടെ,എന്തിനാഇങ്ങനെതല്ലുകൊള്ളുന്നത്, "
"അമ്മെഞാന്‍...
എന്റെ വാക്കുകള്‍ പകുതിയില്‍ മുറിഞ്ഞു.
അമ്മ കയറിപ്പോയി
പിന്നെയും ഞാന്‍ തനിച്ച്
കുറെനേരംകൂടെഅവിടിരുന്നു
ചായ്പ്പിലേക്ക്കയറി, ഒന്നുംഎടുക്കാനുണ്ടായിരുന്നില്ല
ആകെ ഉള്ള ഒരു വെള്ളമുണ്ടും കൈലിയും പിന്നെരണ്ടുഷര്‍ട്ടും ഒരു തുണിക്കടയുടെ കൂടില്‍ പൊതിഞ്ഞെടുത്തു,പുറത്തേക്കിറങ്ങി. ചന്തൂന്റെ മുറിയില്‍ മാത്രം വെളിച്ചമുണ്ട്. ഇറങ്ങിനടന്നുതിരിഞ്ഞുനോക്കാതെ,
ആക്കെബന്ധമുണ്ടായിരുന്ന കൃഷ്ണേട്ടന്റെ മകന്‍ രമേഷിനേയാണ്
അവനെവിളികുമ്പോള്‍വിവരങ്ങള്‍പറഞ്ഞിരുന്നു,
ചന്തു സ്ഥലം വിറ്റ കാശുംകൊണ്ട്അവന്റെ കാമുകിയൊപ്പം പോയതും ചേച്ചികല്യാണം കഴിഞ്ഞുപോയതും ഒക്കെ,
ഇപ്പൊ അളിയന്റെ കാരുണ്യത്തിലാണ്അച്ഛന്റെ ജീവിതമെന്നും മറ്റും,അവന്‍പറഞ്ഞുഅറിഞ്ഞിരുന്നു.
വലിയ ഓരോച്ചകേട്ട്അയാള്‍ നിവര്‍ന്നിരുന്നു, ചിതയിലെ തീ ആളിയതാണ്. കത്തിതീരുകയാണ്, ഒരു പ്രായത്തില്‍ എന്നെ ഒത്തിരി സ്നേഹിച്ച ഒരാള്‍.ഇടംകവിളും വലംകവിളും സ്നേഹം കൊണ്ട് ആഞ്ഞു തലോടിയ ഒരാള്‍. അയാള്‍ പിന്നെയും പുറകോട്ടു ചാഞ്ഞു.
കഴിഞ്ഞ ഓണത്തിനു വിളിച്ചപ്പോള്‍ രമേഷാണ്പറഞ്ഞത് ചന്തു ഇപ്പൊവീട്ടില്‍ വരാറില്ല എന്നും കാര്യങ്ങള്‍ ഒന്നും നോക്കാറില്ല, അച്ഛന്റെ മരുന്നും ആശുപത്രിചിലവുംഒന്നും അവനു കൊടുക്കാന്‍ പറ്റില്ല എന്ന്പറഞ്ഞതും ഒക്കെ.
അങ്ങനെയാണ്അയാള്‍ വീട്ടിലെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങള്‍ നടത്തി തുടങ്ങിയത്.ആദ്യമൊന്നുംരമേശ് വീട്ടില്‍ പറഞ്ഞിരുന്നില്ല ചെലവ്നടത്തുന്നത് ആരെന്ന്.
ഒരിക്കല്‍ കൃഷ്ണേട്ടന്‍ ആണ്പറഞ്ഞത്.വീട്ടില്‍ അറിഞ്ഞകാര്യം
അച്ഛന്‍ ഒന്നും പറഞില്ല. വെറുതെ ഒരുപാട്കരഞ്ഞു എന്ന്പറഞ്ഞു .രമേശ്‌പിന്നീട്ചെന്നപ്പോള്‍ എന്നെ കാണണം എന്ന്ഒരുപാട്പറഞ്ഞു എന്ന് പറഞ്ഞു.
എന്തോ എനിക്ക്പോയി കാണാന്‍ തോന്നിയില്ല.ഒരുസിനിമ സ്റ്റൈല്‍ പ്രതികാരം ഒന്നും മനസ്സില്‍ഇല്ലായിരുന്നു. അമ്മയെ കണ്ടിട്ട്കൊല്ലങ്ങളായി.
പിന്നെയാണ്പ്രതികാരം.
ചിത കത്തിതീരാറായി, അയാള്‍ക്ക്ഉറക്കം തീരെ വന്നില്ല. പിന്നേയും അവിടെതന്നെയിരുന്നു, നാളെ തന്നെ പോകണം,പോകുമ്പോള്‍ ഒരു ജന്മത്തിന്റെ നോവുതിന്നവീട്ടില്‍നിന്ന്അമ്മയെയും ശാപമോക്ഷംപോലെകൂടെകൂട്ടണം.
============
Submitted by : പ്രവീണ്‍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക