ആത്മഹത്യ ഒരനുഭവമാണ്.
ജീവനിൽ കൊതിയുള്ളൊരാൾ....
ഒരു നിമിഷത്തെ താളം തെറ്റലിൽ
ചെയ്തുപോകുന്നത്..
ചെയ്തുപോകുന്നത്..
ഞാനിപ്പോളും ഓർക്കുന്നു...
മൂർച്ച കുറവുള്ള കത്തികൊണ്ട്
പലവട്ടം വരഞ്ഞത്..
പലവട്ടം വരഞ്ഞത്..
തൊലിക്കടിയിലെ നേർത്ത കൊഴുപ്പു പാളിക്കും ഉള്ളിലെ നീല ഞരമ്പിനെ..
രക്തം ഭിത്തിയിൽ ചീറ്റിവീണത്...
ഓലിയിടുന്നൊരു ചെന്നായയുടെ രൂപമവശേഷിച്ച് അത് താഴേയ്ക്ക് ഒഴുകിയിറങ്ങിയത്...
പുതപ്പില് പടർന്ന ചോരയുടെ ചൂട്...
ഗർഭപാത്രത്തിലെ മങ്ങിയ ഓർമ്മകളെ തിരികെത്തന്നത്...
ചിലത് അനുഭവമാണ്....
ഒരിക്കൽ മാത്രം വന്നു പോകുന്നവ...
ഒരിക്കൽ മാത്രം വന്നു പോകുന്നവ...
By Dhanyadathan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക