Slider

മണിക്കുട്ടൻ

0
മണിക്കുട്ടൻ
*****---****
കോളേജ് വിട്ടു വീട്ടിൽ വന്നു അമ്മ ഉണ്ടാക്കി തന്ന നല്ല ചൂടൻ പഴം പൊരിയും പാൽചായയും കുടിച്ചിട്ട് നേരെ എന്റെ ഫോണിന്റെയും ഫേസ്ബുക്കിന്റേയും ലോകത്തേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ ആണ് വീടിന്റെ പുറകുവശത്തു നിന്നു ഒരു ശബ്ദം കേട്ടത്.എന്താണെന്നു അറിയാൻ ചെന്ന് നോക്കിയപ്പോൾ നല്ല വെള്ള നിറത്തിൽ കൊമ്പൊക്കെ കാട്ടികൊണ്ടു ഒരു സുന്ദരൻ ആട്ടിൻമുട്ടൻ എന്നെ നോക്കികൊണ്ട്‌ നിൽക്കുന്നു.
എനിക്കെന്തായാലും പുള്ളിക്കാരന്റെ നോട്ടവും ആ നിൽപ്പും എല്ലാം നന്നായിട്ടു അങ്ങ് ഇഷ്‌ടപ്പെട്ടു.അവന്റെ ആ കള്ള നോട്ടം കണ്ടാൽ അറിയാം അവനും എന്നെ ഇഷ്‌ടം ആയിയെന്നു..അതുകൊണ്ടു തന്നെ ഞാൻ അവനു മണിക്കുട്ടൻ എന്ന് പേരും ഇട്ടു..
ഇത്രയും എക്കെ തമ്മിൽ ഇഷ്‌ടപ്പെട്ട സ്ഥിതിക്ക് ഇനി അടുത്ത സ്റ്റെപ് ഞങ്ങൾ തമ്മിൽ ഉള്ള സെൽഫി ആണല്ലോ?അല്ല അതാണല്ലോ ഇപ്പോഴത്തെ ഒരു സ്റ്റൈൽ..
അങ്ങനെ ഞാൻ മണികുട്ടൻറെ കഴുത്തിൽ കെട്ടി പിടിച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു സെൽഫി എടുത്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു..ഒരുമണിക്കൂറിനുള്ളിൽ തന്നെ ഞങ്ങടെ ഫോട്ടോക്ക് ആയിരത്തിൽ കൂടുതൽ ലൈക് കിട്ടി.അതുകൂടാതെ പെൺകുട്ടികളുടെ കുറെ കമെന്റും..അദ്യമായിട്ടാ ഇത്രയും ലൈകും കമെന്റും കിട്ടുന്നത്.സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി..
പെട്ടെന്നാണ് വേറൊരു ബുദ്ധി മനസിലേക്കു വന്നത്.ഫേസ്ബുക്കിൽ ചുമ്മാ എന്റേം മണികുട്ടന്റേം ഫോട്ടോ ഇട്ടപ്പോൾ തന്നെ ഇത്രേം ലൈക്കും കമെന്റുംകിട്ടി.അപ്പോൾ മണികുട്ടന്റെ പുറത്തു കയറി ഇരുന്നിട്ട് അവന്റെ കഴുത്തിൽ കെട്ടിപിടിച്ചു ഒരു സെൽഫി എടുത്തു we are friends എന്നൊരു ക്യാപ്ഷനും കൊടത്താൽ രണ്ടായിരത്തിൽ കൂടുതൽ ലൈക് കിട്ടിയാലോ.കുറെ കമെന്റും കിട്ടും.നാളെ കോളേജിലെ ഫ്രണ്ട്സ് കാണിച്ചു കൊടത്തു ഒന്ന് ഷൈൻ ചെയ്യാനും പറ്റും..
പിന്നെ ഒന്നും ആലോചിച്ചില്ല.നേരെ പോയി മണികുട്ടന്റെ പുറത്തു കയറി ഇരുന്നു അവനെ കെട്ടിപിടിച്ചു ഒരു സെൽഫി എടുത്തു.അവന്റെ പുറത്തു ഇരുന്നു കൊണ്ട് തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു..
പെട്ടെന്നാണ് അവൻ രണ്ടു കയ്യും പൊക്കിക്കൊണ്ട് മുകളിലേക്ക് കുതിച്ചത്.നടു ഇടിച്ചു ഞാൻ നിലത്തേക്കു വീണു.ഭൂമി നന്നായിട്ടു കറങ്ങുന്നപോലെ തോന്നി.കണ്ണ് അടഞ്ഞു പോകുമ്പോളും എന്റെ നോട്ടം മുഴുവനും നിലത്തു പൊട്ടി ചിതറി കിടക്കുന്ന എന്റെ പുതിയ ഓപ്പോ ഫോണിലേക്കു ആയിരുന്നു..
കണ്ണ് തുറന്നു നോക്കിയപ്പോൾ ഞാൻ ഹോസ്പിറ്റെലിൽ ആയിരുന്നു. കയ്യിൽ ബാന്റേജ് ഇട്ടിട്ടുണ്ട്.വീട്ടിൽ ചെന്ന് കേറിയപ്പോൾ മുതല് 'അമ്മ തുടങി ഹോസ്പിറ്റലിൽ അയ്യായിരം രൂപാ പൊടിച്ചതിന്റെ കണക്കു പറയാൻ..അച്ഛൻ ദേഷ്യപെട്ടു നോക്കി.പെങ്ങളാണേൽ സെൽഫി എന്ന് വിളിച്ചു കളിയാക്കലും തുടങ്ങി,
എന്നെ ഈ നിലയിൽ ആക്കിയ ആ ദുഷ്‌ടനെ കണ്ടു രണ്ടു കൊടക്കണം എന്നോര്ത്തു ഞാൻ വീടിന്റെ പുറകു വശതേക്ക് ചെന്നപ്പോൾ ഒന്നും അറിയാത്തപോലെ പോലെ മണിക്കുട്ടൻ പ്ലാവിന്റെ ഇല ചവചരിച്ചു വെട്ടി വീഴുങ്ങണു..അവന്റെ അടുത്ത് ചെന്ന് ആ പ്ലാവിന്റെ ഇല എടുത്തു ഒറ്റ ഏറു കൊടക്കാൻ തോന്നി എങ്കിലും ഇനി അവന്റെ ഇടി കൂടി കൊള്ളാനുള്ള ആരോഗ്യം ഇല്ലാത്തോണ്ട് ഞാൻ എന്നെ സ്വയം അടക്കി നിർത്തി നിന്നെ പിന്നെ കാണാട്ടോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ പെങ്ങളുടെ ഫോണിലെ ഫേസ്ബുക് ലക്ഷ്യം ആക്കി നടന്നു.മണികുട്ടന്റെ പുറത്തു കയറി ഇരുന്നു എടുത്ത സെൽഫിക്ക് എത്ര ലൈകും കമെന്റും കിട്ടി എന്നറിയാൻ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo