Slider

മാവേലി തമ്പുരാനെ കാത്ത്.......

0

മാവേലി തമ്പുരാനെ കാത്ത്.......
************************************
ഒരു വർഷത്തിന്റെ കാത്തിരിപ്പിനു ശേഷം മാവേലി തമ്പുരാൻ പാതാളത്തിൽ നിന്നും പുറപെടാറായി.
ഒന്നുപോലെ കഴിഞ്ഞിരുന്ന പ്രജകൾ വിഘടിച്ച് വിഘടിച്ച് ഇപ്പോൾ എണ്ണാൻ പോലും പറ്റാത്ത പരുവത്തിലായി.
ആറാപ്പ് വിളിക്കു പകരം ഏവരുടേയും കയ്യിൽ ആപ്പ് മാത്രമായി.
വിളവെടുത്തു കഴിഞ്ഞ നെൽപാടങ്ങൾക്കു പകരം
അമ്പരചുബി കെട്ടിടങ്ങൾ ആയി കഴിഞ്ഞു.
വഴി ചോദിച്ചാൽ വഴി പറഞ്ഞു കൊടുക്കുന്നതിന് പോലും ബ്രോക്കറേജ് ചോദിച്ച് തുടങ്ങിയ പുത്തൻ പ്രജകൾ.
നാണയ തുട്ടുകളും നോട്ടും പോയി എല്ലാം E ആയി കഴിഞ്ഞത് എല്ലാം കണ്ട് തമ്പുരാൻ ഇപ്രാവശ്യം ഞെട്ടും.
മെട്രോയും തമ്പുരാന് പുതുമയുള്ളത് തന്നെയാകും. മൊബ്ബൈയിൽ കുമ്പിട്ടിരിക്കുന്ന പ്രജകൾ തമ്പുരാനെ കാണാനെങ്കിലും മുഖമൊന്ന് ഉയർത്തിയാൽ ഭാഗ്യം.
പഴയ ഓണകളികളും ഓണതല്ലും ഒന്നും കാണാതെ സ്ഥലം തെറ്റി പോയോ എന്ന് തമ്പുരാൻ സംശയിച്ചാലും അതിശയിക്കേണ്ട. ഇനി അഥവാ വഴിയിൽ എങ്ങാനും എന്തെങ്കിച്ചും സംശയം ചോദിച്ചാൽ തന്നെ നിറയെ അന്യസംസ്ഥാന തൊഴിലാളികളെ കാണൂ .
ഹിന്ദി വശമില്ലങ്കിൽ വട്ടം തിരിഞ്ഞതു തന്നെ.
മിനിമം ടോൾ കൊടുക്കാനുള്ള പൈസയെങ്കില്ലും കൈവശമില്ലങ്കിൽ പഴയ രാജാവാണെന്ന് പറഞ്ഞാലും ടോൾ കമ്പനികൾ വണ്ടി കടത്തിവിടുകയില്ല.
Eവാലറ്റ് പാതാളത്തിൽ ലഭ്യമല്ലാത്തതിനാൽ, ആധാർ കൈവശം ഇല്ലാത്തതിനാൽ നാട്ടിൽ എത്തിയിട്ട് മാവേലി തമ്പുരാന് ഒന്നും നടക്കാൻ ഇപ്രവാശ്യം സാധ്യത കുറവാണ്.
എന്നിരുന്നാലും ഞാൻ കാത്തിരിക്കുകയാണ് മാവേലി തമ്പുരാനെ.
ഒരുപാട് പരാധികളുമായി. നിഷ്പക്ഷമായി പരിഹാരം തരുന്ന ദയയുള്ള മാവേലിയെ കാത്ത്. എന്നെ ഉപദ്രവിക്കുകയും കളിയാക്കുകയും പ്രോൽസാഹിപ്പിക്കാതിരുന്നവരെയും പറ്റിയുള്ള ഒരു വർഷത്തെ ഒരു പിടി പരാധികളുമായി ഇനി 10 ദിവസം മാത്രം കാത്തിരുന്നാൽ മതി.
By :ഷാജു തൃശ്ശോക്കാരൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo