Slider

അപരിചിതര്‍ :റീവൈന്‍ഡ്

0
അപരിചിതര്‍ :റീവൈന്‍ഡ്
ബെഡ് ലാമ്പ് കത്തിച്ച് കൊണ്ട് അവളെണിറ്റു .ഇരിട്ടിലൂടെ പതിയെ കിച്ചണിലേയ്ക്ക് നടന്ന അവള്‍ ഫ്രിഡ്ജ്‌ തുറന്ന് അതില്‍ നിന്നൊരു ബോട്ടല്‍ വെള്ളം കയ്യിലെടുത്ത്‌ പതിയെ കുടിച്ചതിന് ശേഷം ദീര്‍ഘമായി നിശ്വസിച്ചു .വെള്ളം കുപ്പിയുമായി തിരിച്ച് റൂമിലേക്ക് നടക്കുമ്പോഴാണ് ഒരു വാഹനം അവളുടെ വീടിന് മുന്നില്‍ വന്നുനിന്ന ശബ്ദം അവള്‍ കേള്‍ക്കുന്നത് .അവള്‍ പൂച്ചയപ്പോലെ ശബ്ദം ഉണ്ടാക്കാതെ മുന്‍വശത്തെ ഡോറിന്‍റെ അടുത്തേക്ക് നടന്നു .പുറത്ത് നിന്നാരോ മന്ത്രിക്കുന്ന വികലമായ ശബ്ദവും കല്‍പ്പെരുമാറ്റവും അവള്‍ കേട്ടു.ഡോറിലെ പീപ്പ്ഹോളിലൂടെ നോക്കിയ അവള്‍ പേടിച്ചുകൊണ്ട് കണ്ണെടുത്തു .കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് മുഖമുടിയണിഞ്ഞ മൂന്നുപേര്‍ പുറത്ത് നിന്ന് എന്തൊക്കയോ മന്ത്രിക്കുകയാണ് .പെട്ടന്നാരോ ഡോറില്‍ ശക്തിയായി തട്ടി .അവള്‍ എന്ത് ചെയ്യണം എന്നറിയാതെ പേടിച്ചു വിറച്ചുകൊണ്ട് ഡോറിന്‍റെ ലോക്കിലെയ്ക്ക് നോക്കി ഡോര്‍ ഉള്ളില്‍ നിന്ന് പുറത്തേയ്ക്ക് അമര്‍ത്തിപ്പിടിച്ചു.ഒരുനിമിഷത്തെ നിശബ്ദയ്ക്ക് ശേഷം ഒരു കല്ല്‌ പുറത്തുനിന്നും ജനാലയുടെ ഗ്ലാസ്സ് തകര്‍ത്തുകൊണ്ട് അകത്തേക്ക് വന്നു .അവളുടെ കയ്യില്‍ നിന്ന് വെള്ളം കുപ്പി നിലത്തേയ്ക്ക് വീണു
--------------------------------------------------
ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ്
എന്നത്തേയും പോലെ സീരിയല്‍ കണ്ടിരിക്കുമ്പോള്‍ പരസ്യം വന്നപ്പോഴാണ് മീര ആ ചാനല്‍ മാറ്റി ന്യൂസ്‌ ചാനല്‍ വെച്ചത്
“നാടിനെ നടുക്കിയ ദമ്പതികളുടെ കൊലപാതകം തെളിവുകള്‍ ഒന്നും ലഭിക്കാതെ പോലീസ് ...കഴിഞ്ഞ ആഴ്ചയിലാണ് ദമ്പതികളെ മരിച്ച നിലയില്‍ വീടിനകത്ത് നിന്ന് കണ്ടത് .pipe wrench പോലെയുള്ള ആയുധം കൊണ്ട് തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണത്തിന് കാരണം എന്ന് പോലീസ് സ്ഥിരികരിച്ചു ...കുറ്റവാളികളെ ഇതുവരെയും പോലീസിന് പിടികൂടാനായിട്ടില്ല “ ടിവിയില്‍ വാര്‍ത്ത‍ വായിക്കുന്നവന്‍ തന്‍റെ സ്ഥായിയായ ഭാവത്തില്‍ വാര്‍ത്ത‍ വായിച്ചുകൊണ്ടിരിന്നു.അപ്പോഴാണ് ജീവന്‍റെ കോള്‍ വരുന്നത് .ടിവിയുടെ ശബ്ദം കുറച്ചുകൊണ്ട് മീര ഫോണ്‍ എടുത്ത് കാതില്‍ വെച്ചു
“മം ...പറയ് “ കോള്‍ എടുത്ത ഉടനെ മീര പരിഭവം കലര്‍ന്ന ശബ്ദത്തോടെ പറഞ്ഞു
“എന്തുപറ്റി മീരകുട്ടി ...ശബ്ദത്തിലൊരു പരിഭവം “
“എത്ര ദിവസമായി ജീവന്‍ പോയിട്ട് ...ഇവിടെയൊരാള്‍ ഒറ്റയ്ക്കാണ് എന്നുള്ള വല്ല വിചാരവും ഉണ്ടോ ജീവന്‍ ? “
“അവിടെയൊരാള്‍ ഒറ്റയ്ക്കാണ് എന്നറിയാതെയല്ല മീര …..ഓഡിറ്റിംഗ് പണിയുമായി ഉലകം ചുറ്റലാണ് നിന്‍റെ കെട്ടിയോന് എന്നറിഞ്ഞുകൂടെ മീര നിനക്ക് “
“മം ….എന്നാണ് മടക്കം “
“കഴിയാറായി ...എന്നാലും ഇവിടുത്തെ താമരഭരണി ആറും ഇരുട്ട് കട അലുവയും പൊങ്കലും വിട്ടുപോരാന്‍ തോന്നുന്നുന്നില്ല മീര “
“ഓഹോ എന്ന പിന്നെ തിരുനെല്‍വേലിയില്‍ ഒരു ചിന്നവീടും നോക്കാമായിരുന്നില്ലേ ? ഇങ്ങോട്ട് വരണ്ട ….അവിടെ തന്നെ കൂടിക്കോ “ മീര അല്പം ദേഷ്യത്തോടെ ജീവനോട്‌ പറഞ്ഞു
“പിണങ്ങല്ലേ പൊന്നേ ….മാക്സിമം മൂന്ന് ദിവസം അത് കഴിഞ്ഞാല്‍ ഞാന്‍ വരില്ലേ...പിന്നെ ഒരാഴ്ച ലീവ് ആണ് ...മുടങ്ങി കിടക്കുന്ന ആ ചിറാപുഞ്ചി യാത്ര നമുക്ക് പോകണ്ടേ ? നോണ്‍ഗ്രിയാട്ട് വില്ലേജ് ...മൂവായിരം പടികളിറങ്ങി കാടിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന റെയിന്‍ബോ ഫാള്‍സിലേക്ക് നിന്‍റെ കൈകള്‍ പിടിച്ചുകൊണ്ട് നടക്കുന്നത് ഞാന്‍ ഇന്നലെയും സ്വപ്നം കണ്ടു മീര “
“മം ...വേഗം വരൂ ….ലവ് യു “
“ലവ് യു ടൂ “ ജീവന്‍ ഫോണ്‍ കട്ട്‌ ചെയ്തു .സീരിയലില്‍ അമൃതയുടെ കൊച്ചിന്‍റെ അച്ഛന്റെ പേര് ഇന്നും പറയില്ലെന്ന് മനസ്സിലാക്കിയ മീര ടിവി ഓഫാക്കി കൊണ്ട് ഉറങ്ങാനായി റൂമിലേക്ക്‌ നടന്നു.കിടന്നതിന് ശേഷം എപ്പോഴോ ഉറങ്ങിയ മീര പുറത്തൊരു വാഹനം വന്നുനിന്നതിന്‍റെ ശബ്ദം കേട്ടിട്ടാണ് എഴുന്നേറ്റത് .അവള്‍ ബെഡ് ലൈറ്റ് ഓണ്‍ ചെയ്തതിന് ശേഷം എഴുന്നേറ്റ് മുന്‍വശത്തെ ഡോറിന്‍റെ അടുത്തേക്ക് നടന്നു .പുറത്ത് നിന്നാരോ മന്ത്രിക്കുന്ന വികലമായ ശബ്ദവും കല്‍പ്പെരുമാറ്റവും അവള്‍ കേട്ടു.ഡോറിലെ പീപ്പ്ഹോളിലൂടെ നോക്കിയ അവള്‍ പേടിച്ചുകൊണ്ട് കണ്ണെടുത്തു .കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് മുഖമുടിയണിഞ്ഞ മൂന്നുപേര്‍ പുറത്ത് നിന്ന് എന്തൊക്കയോ മന്ത്രിക്കുകയാണ് .പെട്ടന്നാരോ ഡോറില്‍ ശക്തിയായി തട്ടി .അവള്‍ എന്ത് ചെയ്യണം എന്നറിയാതെ പേടിച്ചു വിറച്ചുകൊണ്ട് ഡോറിന്‍റെ ലോക്കിലെയ്ക്ക് നോക്കി ഡോര്‍ ഉള്ളില്‍ നിന്ന് പുറത്തേയ്ക്ക് അമര്‍ത്തിപ്പിടിച്ചു.ഒരുനിമിഷത്തെ നിശബ്ദയ്ക്ക് ശേഷം ഒരു കല്ല്‌ പുറത്തുനിന്നും ജനാലയുടെ ഗ്ലാസ്സ് തകര്‍ത്തുകൊണ്ട് അകത്തേക്ക് വന്നു .പുറത്തേയ്ക്ക് ചാടിയ വലിയൊരു നിലവിളി കൈകൊണ്ട് പൊത്തിപ്പിടിച്ചുകൊണ്ട് ഭയത്തോടെ നിശബ്ദമാക്കി മീര .പെട്ടന്ന്‍ ഡോറില്‍ വീണ്ടും ആരോ തട്ടി .പിന്നീട് തട്ടല്‍ മാറി ശക്തമായി ഡോറില്‍ ഇടിക്കാന്‍ തുടങ്ങി .മീര പകുതി മാത്രം നീളമുള്ള മരത്തിന്‍റെ ഷെല്‍ഫ് ഉന്തി നീക്കികൊണ്ട് ഡോറിനോട് ചേര്‍ത്ത് നിറുത്തി.ഡോറിലുള്ള ഇടിയും തട്ടലും പതിയെ നിന്നു .വീടിനും ചുറ്റും എന്തൊക്കെയൊ പറഞ്ഞുകൊണ്ട് ആരൊക്കെയോ നടക്കുന്നുണ്ട്.മീര അവരുടെ ശബ്ദത്തിന് ചെവി കൂര്‍പ്പിച്ചെങ്കിലും അവര്‍ എന്താണ് സംസാരിക്കുന്നത് മനസ്സിലായില്ല അവള്‍ക്ക് .അവള്‍ പതിയെ മൊബൈല്‍ഫോണിന്‍റെ അടുത്തേക്ക് നടന്നു.ഫോണ്‍ എടുത്ത് ജീവന്‍റെ നമ്പറിലെയ്ക്ക് വിളിച്ചു .പക്ഷെ ഫോണ്‍ കണക്ട് ആവാതെ കട്ടായി .
“ഛെ ...നാശം “ അവള്‍ വീണ്ടും ആ നമ്പറിലേയ്ക്ക് വിളിച്ചു .ഇക്കുറി ജീവന്‍ ഫോണ്‍ എടുത്തു
“ഹലോ ജീവന്‍ “ മീര ഭയത്തോടെ വളരെ പതുക്കെയാണ് സംസാരിക്കുന്നത്
“ആ മീര ...ഉറങ്ങിയില്ലേ ഇത് വരെ ? “ ജീവന്‍ തിരിച്ച് ചോദിച്ചു
“അത് ജീവന്‍ ….ഇവിടെ “ മീരയ്ക്ക് മുഴുവനാക്കാന്‍ പറ്റിയില്ല .ഫോണിന്‍റെ ചാര്‍ജ്ജ് തീര്‍ന്ന് ഫോണ്‍ ഓഫായി.മീര ദേഷ്യത്തോടെ ഫോണ്‍ നിലത്തേയ്ക്ക് എറിഞ്ഞു .പെട്ടന്നാരോ പിറകിലെ ഡോറില്‍ ശക്തിയായി ഇടിക്കാന്‍ തുടങ്ങി .മീര ധൈര്യം സംഭരിച്ചുകൊണ്ട് പിറകിലെ ഡോറിലെയ്ക്ക് നടന്നു .ഹാളിലൂടെ നടന്ന് പിറകുവശത്തെ അടുക്കളയിലേയ്ക്ക് നടക്കുമ്പോഴാണ് ജനലിന് അടുത്ത് ഒരു രൂപം അവള്‍ കണ്ടത് .ജനലിന്‍റെ കര്‍ട്ടന്‍ ഒരു വശത്തേക്ക് നീക്കിയ അവള്‍ ആ രൂപം കണ്ട് പേടിച്ച് പിന്നിലേയ്ക്ക് തെറിച്ചുവീണു .കറുത്ത വസ്ത്രമണിഞ്ഞ് മുഖമൂടിയിട്ട ഒരാള്‍ ജനലിന് മുന്നില്‍ തന്നെ നോക്കി ചിരിക്കുന്നു .അയാളുടെ കയ്യിലെ നീണ്ട ഒരു കത്തി കഴുത്തില്‍ വെച്ചുകൊണ്ട് കൊല്ലുമെന്ന് ആംഗ്യം കാട്ടി .മീര പെട്ടന്ന്‍ തന്നെ ജനാലയുടെ കര്‍ട്ടന്‍ ക്ലോസ് ചെയ്തു .അപ്പോള്‍ പുറകിലെ ഡോറില്‍ ഇടിക്കുന്നത്‌ നിന്നിരുന്നു.മീര ഓടിച്ചെന്ന് ബാക്കിയുള്ള ജനലുകളിലെ കര്‍ട്ടന്‍ ക്ലോസ് ചെയ്ത് പതിയെ അടുക്കളയിലേയ്ക്ക് നടന്നു .കയ്യില്‍ എന്തെങ്കിലും ആയുധം കരുതുക എന്നതായിരുന്നു അവളുടെ ലക്ഷ്യം .അടുക്കളയിലെത്തി ലൈറ്റിന്‍റെ സ്വിച്ചിട്ട്‌ ആയുധം തിരയുമ്പോഴാണ് പെട്ടന്ന് കറന്റും പോയത് .ആ ഇരുട്ടിലും എങ്ങനെയോതിരഞ്ഞുപിടിച്ച് അവള്‍ ഒരു കത്തി സങ്കടിപ്പിച്ചു അതിന് ശേഷം മുന്‍വശത്തെ ഡോറിലെയ്ക്ക് പതിയെ നടന്നു .അവള്‍ വീണ്ടും പീപ്പ്ഹോളിലൂടെ പുറത്തേയ്ക്ക് നോക്കി .പുറത്ത് ആരുമില്ലെന്ന് മനസ്സിലാക്കിയ അവള്‍ പതിയെ ഷെല്‍ഫ് നീക്കികൊണ്ട് ഡോര്‍ തുറന്നു പുറത്തേയ്ക്ക് കടന്നു .ഉമ്മറം കടന്ന് മുറ്റത്തേക്ക്‌ ഇറങ്ങിയതും എവിടെ നിന്നൊ മുഖമൂടിയണിഞ്ഞ ഒരാള്‍ അവളുടെ മുന്നിലേക്ക്‌ ചാടിവന്നു .അവള്‍ കയ്യില്‍ ഉണ്ടായിരുന്ന കത്തികൊണ്ട് അയാള്‍ക്ക് നേരെ വീശി .അയാളുടെ നെഞ്ചില്‍ ഒരു വര വരച്ചുകൊണ്ട്‌ ആ കത്തി കടന്നുപോയി .അവള്‍ തിരിച്ച് വീടിന് അകത്തേക്ക് ഓടി .ഓട്ടത്തിനിടയില്‍ ചെടി ചട്ടിയില്‍ തട്ടി അവള്‍ നിലത്തുവീണു .മുഖമൂടിക്കാരന്‍ അവളുടെ മുടിയില്‍ പിടിച്ചുവലിച്ച് അവളെ എഴുന്നേല്‍പ്പിച്ചു .എഴുന്നെറ്റയുടനെ കയ്യില്‍ ഉണ്ടായിരുന്ന കത്തികൊണ്ട് അവള്‍ വീണ്ടും അയാള്‍ക്ക് നേരെ വീശി .ഇക്കുറി അയാളുടെ കയ്യിലാണ് കത്തി കൊണ്ടത്‌ .അയാള്‍ വേദനക്കൊണ്ട് അവളുടെ മുടിയില്‍ നിന്ന് പിടുത്തംവിട്ടപ്പോള്‍ അയാളെ തള്ളി താഴെയിട്ട് കൊണ്ട് അവള്‍ വീടിനകത്തേയ്ക്ക് ഓടി .അയാള്‍ അവളുടെ തൊട്ടുപിന്നിലും .വീടിനകത്തേയ്ക്ക് കയറി അവള്‍ ഡോര്‍ അടയ്ക്കലും അയാളുടെ കൈ ഡോറിനുള്ളില്‍പ്പെടലും ഒരുമിച്ചായിരുന്നു .അയാള്‍ വിരലുകള്‍ വേദനയോടെ ഡോറില്‍ നിന്ന് വലിച്ചെടുത്ത് ദേഷ്യത്തോടെ ഡോറില്‍ ആഞ്ഞുചവിട്ടി .
“നമ്മുക്ക് നോക്കാം എത്രനേരം നീ വീടിന് അകത്ത് ഇരിയ്ക്കുമെന്ന് “ മുഖമൂടിക്കാരന്‍ ഡോറില്‍ ചവിട്ടികൊണ്ട് പറഞ്ഞു .
മീര വീണ്ടും ഷെല്‍ഫ് ഉന്തിനീക്കി ഡോറിന് കുറുകെ കൊണ്ടുവന്നിട്ടു .വീണ്ടും അവള്‍ ഡോറിന്‍റെ ഹോളിലൂടെ നോക്കി .മുഖമൂടി അണിഞ്ഞ മൂവരും ചേര്‍ന്ന് പതിയെ എന്തോ പറയുന്നുണ്ട് .കൂട്ടത്തിലെ ഒരു മുഖമൂടിക്കാരന്‍ ഡോറിന്‍റെ പീപ്പ്ഹോള്‍ മാസ്കിംഗ് ടേപ്പ് കൊണ്ട് അടച്ച് വീടിന് അകത്ത് നിന്ന് പുറത്തേയ്ക്കുള്ള കാഴ്‌ച അസാധ്യമാക്കി.ചെടി ചട്ടിയില്‍ തട്ടി വീണപ്പോള്‍ അവളുടെ കാല്‍ എവിടെയോ തട്ടി മുറിവേറ്റ് രക്തം ഒലിക്കുന്നുണ്ട്.ഒന്ന് ഉച്ചത്തില്‍ നിലവിളിക്കാന്‍ പറ്റാതെ സഹായത്തിന് ആരുമില്ലാതെ നിസഹായായി അവള്‍ ആ ഡോറിന്‍റെ പിറകില്‍ ഇരുന്നുകൊണ്ട് പുറത്ത് മന്ത്രിക്കുന്ന സംസാരങ്ങള്‍ക്കും കല്‍പ്പെരുമാറ്റങ്ങള്‍ക്കും ചെവികൂര്‍പ്പിച്ചിരുന്നു .അവര്‍ ഏത് നിമിഷവും ഡോര്‍ തകര്‍ത്തുകൊണ്ട് അകത്തേക്ക് വരുമെന്ന് അവള്‍ക്ക് ഉറപ്പായി .കയ്യില്‍ ഉണ്ടായിരുന്ന കത്തി മുറുകെപ്പിടിച്ചുകൊണ്ട് അവള്‍ റൂമിലേക്ക് നടന്നു .കാലില്‍ നിന്ന് രക്തം നന്നായി ഒലിക്കുന്നുണ്ടെങ്കിലും അവള്‍ ആ വേദനയെ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരുകാലില്‍ ബലംകൊടുത്തുകൊണ്ട് അവളുടെ റൂമിലേക്ക് നടന്നു .ഡോര്‍ അടച്ച് ലോക്ക് ചെയ്തതിന് ശേഷം അവള്‍ കട്ടില്‍ പതിയെ തള്ളികൊണ്ട് ഡോറിന് കുറുകെ കൊണ്ടുവന്നിട്ടു.കയ്യിലെ കത്തിയില്‍ മുറുകെപ്പിടിച്ചുകൊണ്ട് അവള്‍ അവരെ കാത്തിരിക്കുകയാണ് .മുന്‍വശത്തെ ഡോര്‍ തകര്‍ന്ന ശബ്ദം അവളുടെ കാതുകളില്‍ വന്നെത്തി.ബെഡ് ലാമ്പിന്‍റെ അരികത്തായിരുന്നിരുന്ന ജീവന്‍റെയും മീരയുടെയും കല്യാണഫോട്ടോ അവള്‍ കയ്യിലെടുത്തു .അവളുടെ കണ്ണില്‍ നിന്ന് ഒരിറ്റ് കണ്ണീര്‍ അതിലേയ്ക്ക് ചാടി .മുന്‍വശത്തെ ഡോര്‍ തുറന്നതിന് ശേഷം മുഖമൂടിക്കാര്‍ മീരയുടെ റൂമിന്‍റെ ഡോറില്‍ ശക്തിയായി ഇടിയ്ക്കാന്‍ തുടങ്ങി .അവള്‍ ഫോട്ടൊ നെഞ്ചോടു ചേര്‍ത്ത് പിടിച്ച് മറ്റെ കയ്യിലെ കത്തിയില്‍ മുറുകെപ്പിടിച്ചു .വലിയൊരു ശബ്ദത്തോടെ ഡോര്‍ തകര്‍ന്നു .മുഖമൂടി അണിഞ്ഞ മൂവരും അവളുടെ അടുത്തേയ്ക്ക് നടന്നു .അതിലൊരുത്തന്‍ വലിയൊരു ഇരുമ്പ് വടിക്കൊണ്ട് അവള്‍ക്ക് നേരെ ഒറ്റ വീശല്‍ .മീര സ്വപ്നത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റു
“സ്വപ്നമായിരുന്നോ “ അവള്‍ ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് പറഞ്ഞു .ക്ലോക്കിലെയ്ക്ക് നോക്കിയപ്പോള്‍ സമയം രണ്ടേമുക്കാല്‍ .ബെഡ് ലാമ്പ് കത്തിച്ച് കൊണ്ട് അവളെണിറ്റു .ഇരിട്ടിലൂടെ പതിയെ കിച്ചണിലേയ്ക്ക് നടന്ന അവള്‍ ഫ്രിഡ്ജ്‌ തുറന്ന് അതില്‍ നിന്നൊരു ബോട്ടല്‍ വെള്ളം കയ്യിലെടുത്ത്‌ പതിയെ കുടിച്ചതിന് ശേഷം ദീര്‍ഘമായി നിശ്വസിച്ചു .വെള്ളം കുപ്പിയുമായി തിരിച്ച് റൂമിലേക്ക് നടക്കുമ്പോഴാണ് ഒരു വാഹനം അവളുടെ വീടിന് മുന്നില്‍ വന്നുനിന്ന ശബ്ദം അവള്‍ കേള്‍ക്കുന്നത് .അവള്‍ പൂച്ചയപ്പോലെ ശബ്ദം ഉണ്ടാക്കാതെ മുന്‍വശത്തെ ഡോറിന്‍റെ അടുത്തേക്ക് നടന്നു .പുറത്ത് നിന്നാരോ മന്ത്രിക്കുന്ന വികലമായ ശബ്ദവും കല്‍പ്പെരുമാറ്റവും അവള്‍ കേട്ടു.ഡോറിലെ പീപ്പ്ഹോളിലൂടെ നോക്കിയ അവള്‍ പേടിച്ചുകൊണ്ട് കണ്ണെടുത്തു .കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് മുഖമുടിയണിഞ്ഞ മൂന്നുപേര്‍ പുറത്ത് നിന്ന് എന്തൊക്കയോ മന്ത്രിക്കുകയാണ് .പെട്ടന്നാരോ ഡോറില്‍ ശക്തിയായി തട്ടി .അവള്‍ എന്ത് ചെയ്യണം എന്നറിയാതെ പേടിച്ചു വിറച്ചുകൊണ്ട് ഡോറിന്‍റെ ലോക്കിലെയ്ക്ക് നോക്കി ഡോര്‍ ഉള്ളില്‍ നിന്ന് പുറത്തേയ്ക്ക് അമര്‍ത്തിപ്പിടിച്ചു.ഒരുനിമിഷത്തെ നിശബ്ദയ്ക്ക് ശേഷം ഒരു കല്ല്‌ പുറത്തുനിന്നും ജനാലയുടെ ഗ്ലാസ്സ് തകര്‍ത്തുകൊണ്ട് അകത്തേക്ക് വന്നു .അവളുടെ കയ്യില്‍ നിന്ന് വെള്ളം കുപ്പി നിലത്തേയ്ക്ക് വീണു

Lijin
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo