Slider

അനു

0
അനു
****-*
രാവിലെഇ അഞ്ചു മണിക് തന്നെ എണീറ്റു എകിലും ഒന്നും ചെയ്യാൻ തോന്നുന്നില്ല.അടുക്കളയിൽ കുറെ പണി ഉണ്ട്.പക്ഷെ മനസ്സിൽ ഒരു നീറ്റൽ..ഇന്ന് അഞ്ചു വര്ഷം ആകുന്നു എന്റെ അനിയത്തി അനു എന്നെ വിട്ടു പോയിട്ട്..അഞ്ചു വര്ഷങ്ങള്ക്കു മുൻപ് ഒരു ചോരക്കുഞ്ഞിനെ എന്നെ ഏല്പിച്ചു അവൾ യാത്രയായി,എന്റെ അനിയത്തി ആണെകിലും ഞങ്ങൾ കൂട്ടുകാരെ പോലെ ആയിരുന്നു.പരസ്പരംപറയാത്ത ഒന്നും ഞങ്ങൾക്കിടയിൽ ഇല്ല എന്ന് ഞാൻ വിശ്വസിച്ചു..പക്ഷെ ആ വിശ്വാസം തെറ്റാണ് മനസിലായത് ഒരിക്കൽ അവൾ ഫുഡ് കഴിച്ചോണ്ടിരുന്നപ്പോൾ ഛർദിച്ചു.ഉടനെ തല കറങ്ങി വീണു..ഞാനും അച്ഛനും അമ്മയും കൂടി വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോയി..ഡോക്ടർ പറഞ്ഞപോലാണ് ഞങ്ങൾ അറിയുന്നത് അനുവിന് നാല് മാസം കഴിഞ്ഞെന്നു..വിശ്വസിക്കാൻ പറ്റിയില്ല എനിക്കത്.അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്കു അറിയാം ആയിരുന്നു എന്ന് മനസിലായി..നാല് മാസം കഴിഞ്ഞോണ്ടു ഇനി അബോർഷൻ റിസ്ക് ആണ് എന്ന് ഡോക്ടർ പറഞ്ഞു..ചങ്കു തകർന്നാണ് ഞങ്ങൾ അന്നു വീട്ടിലേക്കു പോയത്....
വീട്ടിൽ ചെന്നപ്പോൾ അച്ഛൻ കുറെ തല്ലി.ഞാൻ പിടിച്ചു മാറ്റാൻ നോക്കിയില്ല,അത്രക് ദേഷ്യം ആയിരുന്നു എനിക്കും.'അമ്മ കരച്ചിലും..ഒറ്റ ദിവസം കൊണ്ട് മരണ വീടായി അത്...നാട്ടിൽ മുഴുവൻ പാട്ടായി..നാണക്കേടു കൊണ്ട് അച്ഛന് വീടിനു പുറതേക്ക് പോകാറില്ല..ആരാണ് ആള് എന്ന്സി ചോദിച്ചതു അവൾ ആളെ പറഞ്ഞില്ല..അവൻ എന്നെ ചതിച്ചു.എനിക്കും കുഞ്ഞിനും അവനെ ഇനി വേണ്ട എന്ന് പറഞ്ഞുഅവൾ.
ഒരു ദിവസം ആത്മഹത്യാ ചെയ്യാൻ ശ്രമിച്ച അച്ഛനെ തലനാരിഴകാണ് രക്ഷപെട്ടത്.ഒടുവിൽ ഞങ്ങൾ ആ നാട് വിട്ടു.ആരും അറിയാത്ത ഒരു നാട്ടിൽ പോയി താമസിച്ചു..
അച്ഛനും അമ്മയും അവളോട് മിണ്ടാറില്ല..ഞാൻ മാത്രം മിണ്ടുമായിരുന്നു..അവൾക്കു ഇഷ്‌ടപെട്ടത് ഒന്നും കൊടതില്ല..അങ്ങനെ ഒരിക്കൽ അവൾക്കു വേദന തുടങി.ഹോസ്പിറ്റലിൽ കൊണ്ടുപോയി.അവൾ പ്രസവിച്ചു..ആർക്കും ഒരു സന്തോഷവും ഇല്ലായിരുന്നു..കുഞ്ഞിനെ അമ്മ വാങ്ങിയില്ല..ഒടുവിൽ ഞാൻ തന്നെ വാങ്ങി...അപ്പോഴാണ് ഡോക്ടർ വന്നത്..അനു പോയി എന്ന് പറഞ്ഞു..ബ്ലീഡിങ് നില്കാതെ വന്നു.പിന്നെ പ്രെഷർ കൂടുതലായി എന്ന്.അതായിരുന്നു മരണ കാരണം..
അവൾ ചെയ്ത പാപത്തിനു പരിഹാരം കണ്ടുകൊണ്ടു അവൾ യാത്രയായായി..കുഞ്ഞിനെ ഞാൻ നോക്കി.എന്റെ ചൂട് കൊടത്തു ഉറക്കി..അവൾക്കു ഞാൻ തന്നെ അനു എന്ന് പേരിട്ടു..അച്ഛനും അമ്മയും മോളെ നോകാറില്ലായിരുന്നു..പക്ഷെ കുഞ്ഞിന്റെ ചിരിയും കളിയും കണ്ടു അവരുടെ മനസ് മാറി.ഇപ്പോൾ അവർക്കും എനിക്കും അനുമോൾ ജീവനാണ്..
അമ്മേ എന്ന വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്.അനുമോളുടെ അമ്മയാണ് ഇപ്പോൾ ഞാൻ..എനിക്ക് അവൾ സ്വന്ദം മോളും..ഇന്ന് മോളുടെ ജന്മദിനമാണ്.അവളുടെ അമ്മയുടെ മരണ ദിവസവും...
ഇന്ന് മോളെയും കൂട്ടി അമ്പലത്തിൽ പോയി പ്രാർത്ഥിക്കണം..മോളുടെ സന്തോഷത്തിനു കുറച്ചു പായസം ഉണ്ടാകണം.എല്ലാരും എന്നോട് കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നു..പക്ഷെ അനുമോൾ പിരിയാൻ പറ്റില്ല ഇന്ന് എനിക്ക്.അത്രക് ജീവനാണ് അവൾ എനിക്ക്.എന്റെ സ്വന്തം മകൾ.ഞാനും മോളും കാത്തിരിക്കുക ആണ്..ഞങ്ങളെ രണ്ടുപേരെയും നിറഞ്ഞ മനസോടെ സ്വീകരിക്കാൻ ഒരാൾ വരും എന്ന പ്രതീക്ഷയോടെ,.....പ്രാർത്ഥിക്കണം...
...ശുഭം...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo