അനന്തരം
***********
***********
ഭാഗം രണ്ട് (2)
"അതെ അപ്പുറത്തുള്ള ജംഗ്‌ഷനിൽ നിന്നും വലത്തേക്ക് കേട്ടോ "
മഞ്ജു ഓട്ടോക്കാരനോടായി പറഞ്ഞു
മഞ്ജു ഓട്ടോക്കാരനോടായി പറഞ്ഞു
"അനുവേട്ടാ...... എന്താ മൗനം "
"ഏയ് ഒന്നുമില്ല നമുക്കൊരു മകനും കൂടെ വേണമായിരുന്നു അല്ലേ മഞ്ജു..........
അന്ന് നീ പറഞ്ഞു...... എന്തിനു അധികം ഒരാളുണ്ടല്ലോ അവളെ സ്നേഹിക്കാം, എന്നൊക്കെ എന്നിട്ട് കിട്ടിയ ഒരെണ്ണം ഒഴിവാക്കിക്കളഞ്ഞു.... "
അന്ന് നീ പറഞ്ഞു...... എന്തിനു അധികം ഒരാളുണ്ടല്ലോ അവളെ സ്നേഹിക്കാം, എന്നൊക്കെ എന്നിട്ട് കിട്ടിയ ഒരെണ്ണം ഒഴിവാക്കിക്കളഞ്ഞു.... "
"അതിനു നമുക്ക് ഒരു കൊച്ചുമകനെ തന്നില്ലേ ദൈവം..... അതുപോരെ അനുവേട്ടാ...... "
"അയ്യോ അവനു സ്വീറ്റ്സ് ഒന്നും വാങ്ങിയില്ല
ഓട്ടോ നിർത്തു നിർത്തു " പെട്ടന്ന് ഓർത്തിട്ടെന്നപോലെ അയാൾ ഓട്ടോക്കാരന്റെ തോളിൽ പിടിച്ചു കുലുക്കി പറഞ്ഞു.....
ഓട്ടോ ഒരു വശത്തായി ഒതുക്കി
പുറത്തിറങ്ങിയ അയാൾ അടുത്തുകണ്ട ബേക്കറിയിലേക്കു ഓടി കയറി.....
........................................

"എന്താ ഇത് ആ കടമുഴുവൻ ഇങ്ങു വാങ്ങിച്ചോ... "
രണ്ടു കയ്യിലും തൂക്കിപ്പിടിച്ച കവറുമായി വരുന്ന അയാളെ നോക്കി മഞ്ജു ചോദിച്ചു.
രണ്ടു കയ്യിലും തൂക്കിപ്പിടിച്ച കവറുമായി വരുന്ന അയാളെ നോക്കി മഞ്ജു ചോദിച്ചു.
"ഇരിക്കട്ടെ നമ്മുടെ കൊച്ചിനുള്ളതല്ലേ ചിലപ്പോൾ ഇനി വാങ്ങിക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലോ..... "
"അനുവേട്ടാ.... ഇത്തിരി കൂടുന്നുണ്ട് കെട്ടോ.... ബാക്കി ഉള്ളവരെ ഇങ്ങനെ വിഷമിപ്പിക്കാമെന്നു ഇന്ന് ഉറപ്പിച്ചാണോ എഴുന്നേറ്റത്. ... "
മഞ്ജുവിന്റെ ശബ്ദമിടറി..
മഞ്ജുവിന്റെ ശബ്ദമിടറി..
"സർ പോകാം " ഓട്ടോക്കാരൻ അവരുടെ സംഭാഷണത്തെ മുറിച്ചുകൊണ്ട് ചോദിച്ചു.....
"പോകാം...."
ഓട്ടോ വീണ്ടും മുന്നിലേക്ക്....
"ഡോ തനിക്കു കൊണ്ടാക്കി തിരികെ വന്നാൽ മതിയെന്നല്ലേ പറഞ്ഞത് വല്യ തിരക്കാണ് താൻ കൊണ്ട് വന്നവർ കാത്തു നിൽക്കും എന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെ നിരങ്ങി നീങ്ങിയാണോ പോകുന്നത്.... ഒന്ന് വേഗം പോടോ.... " അക്ഷമനായ അയാൾ ഓട്ടോക്കാരനോടായി പറഞ്ഞു.

"സർ ലക്ഷ്യത്തിലേക്കു സാവധാനം എത്തുന്നതാണ് നല്ലത്." ഒറ്റവാക്കിൽ
അവന്റെ മറുപടി.
അവന്റെ മറുപടി.
"ശരിയാണ് പക്ഷേ ലക്ഷ്യത്തിൽ എത്തും എന്ന് ഉറപ്പിക്കാൻ ആകില്ലല്ലോ, ഇടയ്ക്കു വീണുപോകാറില്ലേ....." കൂടുതൽ എന്തെങ്കിലും പറയുന്നതിനുമുന്നെ.........
ഓട്ടോ ഗേറ്റിനു മുന്നിൽ എത്തിയിരുന്നു.
................
ഓട്ടോ ഗേറ്റിനു മുന്നിൽ എത്തിയിരുന്നു.
................
"എന്താ അമ്മേ ഒരു മുന്നറിയിപ്പൊല്ലാതെ ഇന്നലെ വിളിച്ചപ്പോഴും പറഞ്ഞില്ലല്ലോ ഇന്ന് വരുമെന്ന്..... "
ഓടിവന്നു അമ്മയെ കെട്ടിപ്പിടിച്ചു മാളു ചോദിച്ചു........
"അച്ഛാ..... രാവിലെ അമ്പലത്തിൽ ഒക്കെ പോയല്ലേ.... "
"അതെ അമ്പലത്തിൽ പോയതാ അപ്പോഴാണ് അച്ഛനു പെട്ടന്ന് നിന്നെ കാണണം എന്ന്..... " പിന്നിങ്ങോട്ടു പോന്നു.... മഞ്ജു പറഞ്ഞു
"അച്ഛാ..... രാവിലെ അമ്പലത്തിൽ ഒക്കെ പോയല്ലേ.... "
"അതെ അമ്പലത്തിൽ പോയതാ അപ്പോഴാണ് അച്ഛനു പെട്ടന്ന് നിന്നെ കാണണം എന്ന്..... " പിന്നിങ്ങോട്ടു പോന്നു.... മഞ്ജു പറഞ്ഞു
"നിന്നെയല്ല നമ്മുടെ കുഞ്ഞുനെ...... അവനെവിടെ....."
"അവൻ അപ്പുറത്തിരുന്നു കളിക്കുകയാണ്......"
"കുഞ്ഞൂസേ......."
ഉറക്കെ വിളിച്ചുകൊണ്ടു അയാൾ അകത്തേക്ക് നടന്നു.
"മോളേ രാവിലെ മുതൽ അച്ഛൻ എന്തൊക്കെയോ പോലെ പെരുമാറുന്നു. എനിക്കാകെ പേടി തോന്നുന്നു......."
"മോളേ രാവിലെ മുതൽ അച്ഛൻ എന്തൊക്കെയോ പോലെ പെരുമാറുന്നു. എനിക്കാകെ പേടി തോന്നുന്നു......."
"എന്താ അമ്മേ എന്താ..... "
"രാവിലെ എന്തോ സ്വപ്നം കണ്ടു അച്ഛനും അമ്മയും വന്നു വിളിക്കുന്നു എന്ന് പറഞ്ഞു ഉണർന്നതാണ് പിന്നെ എല്ലാം പതിവില്ലാത്ത കാര്യങ്ങൾ സംഭാഷണവും, പ്രവർത്തിയും എല്ലാം. കണ്ടില്ലേ ആദ്യമായി ഇവിടെ വരുന്നതുപോലെ ദാ രണ്ടു കവർ നിറയെ സ്വീറ്സ് ഉം വാങ്ങിയിരിക്കുന്നു. ചോദിച്ചപ്പോൾ ഇനി വാങ്ങാൻ പറ്റിയില്ലെങ്കിലോ എന്ന മറുപടിയും......
എനിക്കെന്തോ..... ആകെ ഒരു...... "
എനിക്കെന്തോ..... ആകെ ഒരു...... "
നോക്കട്ടെ ഞാൻ ചോദിക്കാം അച്ഛനോട്....
"ഉം.... "
"അവൻ വന്നില്ലേ..... "
"ഇല്ലമ്മേ നാളെയെ വരുള്ളൂ........... "
"അയ്യോ...... അടുപ്പിൽ മീൻ വച്ചിരിക്കുകയായിരുന്നു...." പെട്ടെന്ന് ഓർത്തിട്ടെന്നപോലെ
അവൾ അടുക്കളയിലേക്കോടി
അവൾ അടുക്കളയിലേക്കോടി
"ആഹാ കരിഞ്ഞുകാണും "
അതും പറഞ്ഞു മഞ്ജുവും പിറകെ ഓടി.
......................
അതും പറഞ്ഞു മഞ്ജുവും പിറകെ ഓടി.
......................
"മോനെ ദാ കുറെ സ്വീറ്സ് വാങ്ങിയിട്ടുണ്ട്..... "
"അപ്പുച്ച... " എന്നുവിളിച്ചുകൊണ്ടു അവൻ ഓടിവന്നു കെട്ടിപ്പിടിച്ചു
അവൻ അപ്പൂപ്പനെ "അപ്പുച്ച "എന്നാണ് വിളിക്കുന്നത്
"അപ്പുച്ച......... ഇന്നലേ പറഞ്ഞതല്ലേ നമുക്ക് പാർക്കിൽ പോകാമെന്നു....... . ഇന്ന് കൊണ്ട് പോകുമോ.... "
അവൻ പ്രതീക്ഷയോടെ ചോദിച്ചു.
അവൻ പ്രതീക്ഷയോടെ ചോദിച്ചു.
"അത് കുഞ്ഞു ഇന്ന് അപ്പുച്ചന് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട് മോൻ അച്ഛൻ വരുമ്പോൾ പറഞ്ഞാൽ മതി അപ്പുച്ചൻ പറഞ്ഞുന്നു പറയണം..... "
"വേണ്ട........ എനിക്കിന്ന് പോകണം...... "
അവൻ ചിണുങ്ങാൻ തുടങ്ങി....
"ആഹാ എന്താ അവിടെ രണ്ടുപേരും കൂടെ അടിയായോ..... "
"കുഞ്ഞു ഇങ്ങു വാ ദാ അമ്മാമ്മ വിളിക്കുന്നു "
"കുഞ്ഞു ഇങ്ങു വാ ദാ അമ്മാമ്മ വിളിക്കുന്നു "
അവർക്കിടയിലേക്ക് ചിന്നു കടന്നു വന്നു.....
കുഞ്ഞു അമ്മയെ നോക്കി
"പറഞ്ഞില്ലേ പൊയ്ക്കോ..... " അതും പറഞ്ഞു അവനെ ഒന്ന് നോക്കിയതേ ഉള്ളു....... അടികിട്ടും എന്ന് പേടിച്ച അവൻ
കുഞ്ഞു അമ്മയെ നോക്കി
"പറഞ്ഞില്ലേ പൊയ്ക്കോ..... " അതും പറഞ്ഞു അവനെ ഒന്ന് നോക്കിയതേ ഉള്ളു....... അടികിട്ടും എന്ന് പേടിച്ച അവൻ
"എന്നെ എന്നും പറഞ്ഞു പറ്റിക്കും അച്ഛനും കൊണ്ടുപോകില്ല അപ്പുച്ചനും കൊണ്ടുപോകില്ല "
പരിഭവം പറഞ്ഞുകൊണ്ട് പുറത്തേക്കു പോയി....
"എന്താ അച്ഛാ രാവിലെ മുതൽ എന്തൊക്കെയോ പറയുന്നു എന്ന് അമ്മ പറഞ്ഞു... അമ്മ ആകെ പേടിച്ചിരിക്കുകയാണ്.... "
ഇങ്ങനൊക്കെ വിഷമിപ്പിക്കാൻ തുടങ്ങിയാൽ... ....."
ഇങ്ങനൊക്കെ വിഷമിപ്പിക്കാൻ തുടങ്ങിയാൽ... ....."
"അത്...... മോളേ..... ഞാൻ......"
എന്തോ പറയാനെന്നപോലെ അയാൾ പറഞ്ഞു നിർത്തി.
എന്തോ പറയാനെന്നപോലെ അയാൾ പറഞ്ഞു നിർത്തി.
തുടരും......
എസ്. കെ
Sk Tvpm
Sk Tvpm

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക