ആദ്യാനുരാഗം
*****----*****
കോളേജിൽ റെക്കോർഡ് സൈൻ ചെയ്യാൻ വേണ്ടി നില്കയുമ്പോളാണ് അദ്യമായി അവൻ എന്നെ കണ്ടത് എന്നാണ് മനു ഞങളുടെ പ്രണയം പൂവിട്ടതിനു ശേഷം പറഞ്ഞത്..തട്ടം തലയിൽ ഇട്ടു റെക്കോർഡും കയ്യിൽ വെച് കൂട്ടുകാരികളോട് വർത്താനം പറയുന്ന എന്നെ കണ്ടപ്പോൾ മനുവിന് പ്രണയം തോന്നിയത്രേ..പക്ഷെ ഞാൻ അവനെ കണ്ടിട്ടും പോലും ഇല്ലായിരുന്നു കോളേജിൽ വെച്ചു.അവന്റെ ചങ്ക് വന്നിട്ടാണ് ആദ്യം അവന്റെ സ്‌നേഹം എന്നോട് പറയുന്നത്.ഞാൻ അത് അപ്പോഴേ നിരസിച്ചു..കോളേജ് ഡേയ്ക്ക് അവൻ മനോഹരമായ റോസാപ്പൂ എനിക്ക് സമ്മാനിച്ച് ഞാൻ അത് അവന്റെ മുമ്പിൽ വെച്ച് തന്നെ പിച്ചി അവന്റെ മുമ്പിലേക്കിട്ടു..അപ്പോൾ അവന്റെ മനസ് എന്തുമാത്രം വേദനിച്ചു കാണും എന്ന് ഇപ്പോൾ അവനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് മനസിലായപ്പോൾ ഞാൻ ഓർക്കാറുണ്ട്....

കുറെ നാൾ അവൻ എന്റെ പുറകെ നടന്നു.പേരന്റ്സ് മീറ്റിംഗിന് വന്നപ്പോൾ അവന്റെ അമ്മയും അച്ഛനും.എന്നെ വന്നു പരിചയപെട്ടു.അവർക്കു എല്ലാം അറിയാം എന്ന് അപ്പോൾ എനിക്ക് മനസിലായി.എന്നിട്ടും ഞാൻ പച്ചക്കൊടി കാട്ടിയില്ല,.പക്ഷെ മനസ്സിൽ ഒരിഷ്‌ടം അവനോടു ഉണ്ടായിരുന്നു എന്ന് സ്റ്റഡി ലീവിന് അവനെ കാണാതെ ഇരുന്നപ്പോൾ എനിക്ക് മനസിലായി..ലീവ് കഴിഞ്ഞു യെക്സാമിന്റെ അന്ന് അവൻ എന്നെക്കാണാൻ ഓടി വന്നപ്പോൾ ഞാൻ അവനെന്നെ കാണാതെ ഞാൻ ഒളിച്ചു നിന്ന് അവന്റെ ആ കണ്ണുകളിലെ സ്നേഹം കണ്ടു ആസ്വദിച്ചത് ഇന്ന് ഞങ്ങൾ പറഞ്ഞു ചിരിക്കാറുണ്ട്...
അവന്റെ പെങ്ങളുടെ കല്യാണംവിളിക്കാൻ വേണ്ടി എന്നെ ഫോണിൽ വിളിച്ചു..അന്ന് ഒന്നും സംസാരിക്കാതെ ഞാൻ ഫോൺ വെചെഗിലും അപ്പോൾ തന്നെ ആ നമ്പർ വരെ കാണാപാഠം പഠിച്ചു..
പിറ്റേന്ന് തൊട്ടു മനുവിന്റെ ഗുഡ്മോർനിംഗ് മെസ്സേജിന് റിപ്ലൈ അയച്ചില്ല,പക്ഷെ പയ്യെ പയ്യെ റിപ്ലൈ കൊടത്തു തുടങ്ങി..അപ്പോഴും ഇഷ്‌ടം ആണെന്ന് മാത്രം പറഞ്ഞില്ല..ഒരുദിവസം രാത്രി മനു എന്നോട് ഐ ലൗ യു എന്ന് മെസ്സേജ് അയച്ചു.പിന്നെ ഞാനും ഒന്നും ആലോചിച്ചില്ല.തിരിച്ചും ഐ ലവ് യു എന്ന് അയച്ചു..അതായിരുന്നു തുടക്കം..പിന്നീട് അങ്ങോട്ട് പ്രണയത്തിന്റെ പൂക്കാലം ആയിരുന്നു.കോളേജ് മൊത്തം പാട്ടായി..എല്ലാരും സപ്പോർട്ട് ആയിരുന്നു...
ഒരിക്കൽ അവൻ എന്റെ കയ്യിൽ പിടിച്ചു കവിളത്തു ഒരു മുത്തം നൽകി..അന്ന് വൈകിട്ടു വീട്ടിൽ ചെന്നപ്പോൾ ചോറുണ്ടാൽ കൈകഴുകുമ്പോൾ അവൻ തൊട്ട ആ മണം കയ്യിൽ നിന്ന് പോയാലോ എന്നോർത്ത് തലവേദന ആണെന്ന് പറഞ്ഞു ഫുഡ് കഴിക്കാതെ കിടന്നു..രാത്രി ഉറക്കം വരാതെ ജനലുകൾ തുറന്നപ്പോൾ കാറ്റിനു പോലും അവന്റെ മണമായിരുന്നു..രാവിലെ എണീറ്റ് കണ്ണാടി നോക്കിയപ്പോൾ ഇന്നലെ അവൻ തന്ന ഉമ്മയുടെ സ്ഥാനത് ചുമന്ന നിറത്തിൽ ഉണ്ടായ മുഖക്കുരുവിന്റെ സുഖമുള്ള വേദന എനിക്ക് സമ്മാനിച്ച്..കാമുകിയുടെ മുഖത്തു തന്നെ താജ്മഹൽ.പണിത എന്റെഹാജാഹ ഷാജഹാനെ എനിക്ക് അപ്പോൾ തന്നെ കാണാൻ തോന്നി..എന്നേം നോക്കി നിൽക്കുന്ന അവനെ നോക്കി ഞാൻ കവിളത്തെ താജ്മഹൽ കാണിച്ചു കൊടത്തപ്പോൾ നാണം കൊണ്ട് എന്റെ മുഖം ചുമന്നു.
സന്തോഷത്തോടെ ചെറിയ ഇണക്കവും പിണക്കവു ആയി ഞങ്ങളുടെ പ്രണയം മുന്നോട്ടു പോകുന്നു..ഇപ്പോൾ മനുവിന് നല്ല ഒരു ജോബ് കിട്ടി.അവന്റെ വീട്ടിൽ എന്നെ മരുമോളായി കണ്ടു കഴിഞ്ഞു.രണ്ടു ജാതി ആയോണ്ട് എന്റെ വീട്ടിൽ അറിയുമ്പോൾ ഭൂകമ്പം നടക്കും.എന്നാലും അടുത്ത ആഴ്ച മനുവിന്റെ വീട്ടുകാർ എന്റെ സംസാരികാം എന്ന് പറഞ്ഞിട്ടുണ്ട്..കയ്യും കാലും പിടിച് ആണേലും സമ്മതിപിക്കാം എന്ന് ഭാവി അമ്മായിയപ്പൻ വാക്കു തന്നിട്ടുണ്ട്..മൂപ്പർ അതിന്റെ റിഹേഴ്സലിൽ ആണെന്ന ഇന്നലെ മനു വിളിച്ചപ്പോൾ പറഞ്ഞത്..ആ ബലത്തില് ആണ് ഞാനുംഇവിടെ ദിവസം തള്ളി നീക്കുന്നെ..
നിങ്ങളും ഒന്ന് പ്രാർഥികണെ,പ്ളീസ്.......ശുഭം...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക