നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിരിച്ചു തീരുന്നവര്‍

ചിരിച്ചു തീരുന്നവര്‍ 
-------------------------------------------
കേള്‍ക്കുന്നില്ലേ നീ.... 
താളം തെറ്റി മിടിക്കുന്ന 
എന്റെ ഹൃദ്സ്പന്ദനങ്ങള്‍
കാണുന്നില്ലേ നീ,
കാഴ്ച വറ്റി
അന്ധതനിറഞ്ഞ
എന്റെ കണ്ണുകള്‍ ...
അറിയുന്നില്ലേ നീ
ഉതിരുന്ന നിശ്വാസത്തിനൊപ്പം
ഉയരുന്ന നോവിന്‍ ചൂട് .
ഇരുട്ടിന്റെ കൂട്ടില്‍
ഒളിച്ചിരുന്ന എന്നരുകില്‍
എന്തിനു വെളിച്ചമായ്
നീ പതുങ്ങി വന്നു.
ബോധമണ്ഡലത്തില്‍
ഒരായിരം വണ്ടുകള്‍ മുരളുന്നു
നീ തെളിച്ച വെളിച്ചം
സിരകളില്‍ തീയായ് പടരുന്നു
മര്‍ദ്ദമാപിനികള്‍
ചോരപ്പെരുക്കത്തില്‍
തകര്‍ന്നു പോകുന്നു
കാലിലെ മുറിവിലുരയുന്ന
ചങ്ങല മൂക്കുപൊത്തുന്നു.
ചോരകലര്‍ന്ന പഴുപ്പില്‍
ഈച്ചകള്‍ അമൃതു തിരയുന്നു
ചിതറിയ വറ്റുകള്‍
പാറ്റയും ഉറുമ്പും
പങ്കിട്ടെടുക്കുന്നു
നീ കേള്‍ക്കുന്നില്ലേ
ഇപ്പോള്‍ എന്റെ ചിരി...
ഉറക്കെ പൊട്ടിച്ചിരിച്ചു
നേര്‍ത്തമൂളലായ്
അലിഞ്ഞു ചേരുന്ന ചിരി...
നിന്നില്‍ ചിരിച്ചു തുടങ്ങി
എന്നില്‍ അവസാനിക്കുന്ന
ചങ്ങലത്താളത്തില്‍ മുഴങ്ങുന്ന
കരച്ചിലുകള്‍...
----------പ്രവീണ്‍

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot