നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എൻെറ ദേവീ. (കവിത )


എൻെറ ദേവീ. (കവിത )
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഞാനെൻെറ ആത്മാവും ,
അതിൽ നിൻെറ സ്നേഹവും
അഗ്നിക്കെരിക്കാൻ
ഒരുങ്ങുന്നു രാവിതിൽ.!
എൻ ചിതാഭസ്മം നിൻ
നെറ്റിയിൽ ചാർത്തിയി-
ട്ടീ രാത്രി ചുടല നൃത്തം ചവിട്ടുക.!
പിന്നെയെന്നാത്മാവു
മായീ പറക്കുക.
ഒന്നിച്ചൊരു മെയ്യുമായീ കഴിഞ്ഞ
ആ നാളുകൾ പാടെ
മറന്നു ജീവിക്കുക.
തെന്നിത്തെറിച്ചൊരാ-
സ്വപ്നങ്ങളൊക്കെയും,
പിന്നിട്ട പാതയിൽ
വാരി വിതറുക.!
പുല്ലായ് മുളച്ചതു
പാതയിൽ നില്ക്കവെ,
വല്ലായ്ക തോന്നേണ്ട
കാര്യമില്ലാ സഖീ...!
പതിയെ ഉറക്കി
ജാരനെ തേടുന്ന
പത്നിയായ് മാറിയതാണു
നിൻ ശാപം.!
ആ ശാപമങ്ങിനെ
മലപോലെ നില്ക്കവെ
മോക്ഷം ലഭിക്കാതെ
ജീവിച്ചു പോകുക.!
അഗ്നി വിശുദ്ധീ
വരുത്തീ തിരിച്ചു നീ
ഇല്ലാവരില്ല ഈ
ലോകത്തൊരിക്കലും.!
കാണാതിരിക്കട്ടെ
ഒരു ജന്മവും തമ്മിൽ,
കാർക്കിച്ചു തുപ്പി
കടന്നു പോകുന്നു ഞാൻ.!!
==============================
അസീസ് അറക്കൽ.
===========================

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot