Slider

പത്ത് വാഴകൾ (അനുഭവം )

0

പത്ത് വാഴകൾ (അനുഭവം )
============ ==========
സ്കൂൾ പഠന കാലത്ത് പഠിപ്പിൽ മോശമായതിനു ഒരു ടീച്ചർ ശകാരിച്ചു. ഇവിടെ വരുന്ന നേരം വീട്ടിൽ പത്ത് വാഴ വെച്ചുകൂടേ എന്ന്‌.
ടീച്ചറെ നിങ്ങൾ എന്റെ ആത്മാവിലെ പോരാട്ട വീര്യം ഉണർത്തി.
ഞാൻ സ്കൂളിലും പോയി. കോളേജുകളിലും പോയി. വല്യ ആളൊന്നും ആയില്ലെങ്കിലും ആഗ്രഹിച്ചതെല്ലാം പഠിച്ചു. വിജയങ്ങൾ കൊയ്തെടുത്തു...
ഏറ്റവും പ്രിയപ്പെട്ടത് എഴുത്തിന്റെ ലോകമായതിനാൽ അത് ഞാൻ തെരഞ്ഞെടുത്തു.
അക്ഷരങ്ങളുടെ കൂട്ടുകാരനായി ഞാൻ ജീവിക്കുന്നു.
വെല്ലുവിളികൾ
ഊർജ്ജം പകരുന്നു;വിജയത്തിലേക്കുള്ള പ്രയാണത്തിനായി.
അതിനാൽ വെല്ലുവിളിച്ചവരോട് നന്ദി മാത്രം
വിദ്വേഷമോ വൈരാഗ്യമോ ഇല്ല...
എന്റെ ആദ്യ പുസ്‌തകം ഞാൻ സമർപ്പിക്കുന്നതും ടീച്ചറേ നിങ്ങൾക്കാണ്.
അന്ന് മുതൽ ഇന്നു വരെ വീട്ടിൽ പത്ത് വാഴകൾ ഉണ്ട് ട്ടോ ടീച്ചറേ. പത്തിൽ കൂടില്ല. കുറയുകയുമില്ല.
---------------------------
Sai Sankar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo