നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പച്ചപ്പനം തത്ത :


കഥയെഴുതിയതാ സുഹൃത്തുക്കളെ, കവിതയായിപ്പോയി.)
പച്ചപ്പനം തത്ത :
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പ്രണയമെന്നോതിയാൽ കുറയില്ല അന്നതെൻ,
മനമോഹം പൂത്തുനിൽക്കുന്ന കാലം.
പൂതിയാൽ പൂക്കളിൽ മധുപൻ നുകർന്നിടാൻ,
കരിവണ്ടുപോലെ അണയും കാലം.
കാലം അതെന്നുമേ ഓർക്കാതിരിക്കുവാൻ,
കഴിയില്ല പ്രണയത്തിൻ നൊമ്പരങ്ങൾ.
മധുര പ്രണയത്തിൻ മധുരം നുകർന്നിടാൻ
വഴിവക്കിലെന്നും ഞാൻ കാത്തിരിപ്പു.
തന്നില്ലയന്നവൾ മനമേറെയറിയുന്ന മന്ദസ്മിതത്തിൻ മലർവല്ലരി.
ഒരു വാക്കിനാലെന്റെ ഒരു നോട്ടമെറിഞ്ഞെന്റെ,
പ്രണയ പാത്രത്തെ നിറച്ചിടുവാൻ.
പുച്ഛം നിറച്ചവൾ പുഞ്ചിരി തൂകാതെ,
തട്ടിയെറിഞ്ഞെന്റെ ഭിക്ഷാപാത്രം.
കദനക്കടൽ നീന്തി ദിനമേറെ ഞാനെന്റെ
പ്രണയത്തെകണ്ണിരിൽ കാഴ്ചവച്ചു.
എന്നിട്ടും തീർന്നില്ല അവളുടെ പുച്ഛങ്ങൾ
പരിഹാസം കൊണ്ടവൾ ശരമെറിഞ്ഞു.
എന്നിട്ടും തീർന്നില്ല അവളുടെ പുച്ഛങ്ങൾ
തോഴിമാർ മുമ്പിലെൻ തൊലിയുരിഞ്ഞു.
മെല്ലെ ഞാനെന്റെ മനമോഹ കുട്ടകൾ
വഴി വക്കിലൊരിടത്തിറക്കി വച്ചു .
ദിവസങ്ങൾ ഏറെ കഴിഞ്ഞില്ല അന്നൊരു -
മഴയുള്ള പകലിന്റെ ദൃശ്യഭംഗി.
കണ്ടു ഞാൻ നിൽക്കുമ്പോൾ വന്നവൾ -
കുട ചൂടി കുഞ്ഞുള്ള നാത്തൂന്റെ കൈ പിടിച്ച്.
അങ്ങാടീൽ പോയി വരുന്ന വഴിയാണ്
കൈയിലെ കീ സുകൾ കണ്ട് ഞാനും.
അതു കണ്ട് മിടിയുന്ന ഹൃദയത്തിൻ അകമേറെ
ഗദ്ഗദം തുളളിക്കളിച്ചീടുന്നു.
പൗരുഷം കണ്ണിലെ നീരു പോൽ തുള്ളിയായ്,
പണിപെട്ടു ഞാനും മറച്ചു വച്ചു.
പെട്ടെന്ന് വീണവൾ കാൽ തെന്നി റോഡിലെ
ചളിവെള്ളമൊഴുകുന്ന ഓടയിലായ്.
കണ്ണുകൾ അടയുന്നു ബോധം മറഞ്ഞ പോൽ
നാത്തൂനും കണ്ട് പരിഭ്രമിച്ചു
കോരിയെടുത്തു ഞാൻ കിട്ടിയ വണ്ടിയിൽ
വൈദ്യന്റെ മുമ്പിലായെത്തിയപ്പോൾ,
മൊഴിഞ്ഞെന്റെ കയ്യില് ലിസ്റ്റൊന്ന് തന്നിട്ട്
ഗർഭം ഇത് മാസം മൂന്ന് തന്നെ.
ഗ്ലൂക്കോസ് വാങ്ങണം ഇൻജക്ഷൻ നൽകണം, ഞാനാണ് അച്ഛനെന്നാണ് വൈദ്യൻ.
കുഴഞ്ഞല്ലൊ ദൈവമെ ഈ ഗർഭം എന്റേത് -
അല്ലെന്ന് തെളിയിക്കാൻ എന്ത് വഴി.
വഴി വക്കിൽ നിന്നിട്ട് നോക്കുന്ന മാത്രയിൽ
പിടിപെട്ട് പോകുമോ എന്റെ വൈദ്യാ.
എങ്കിലും ഈ പണി പറ്റിച്ചതാരടാ
അവനാള് കേമൻ ഞാനാണ് കൂമൻ.
ഇവളാള് കൊള്ളാല്ലോ മിണ്ടാത്ത പൂച്ച -
കലം ഉടക്കുമെന്നാരോ പറഞ്ഞു കേട്ടു.
എന്നൊക്കെചിന്തിച്ച് നേരം കളഞ്ഞെന്നാൽ
പേറേണ്ടി വരുമല്ലൊ മാറാപ്പിനെ.
പെട്ടെന്ന് തന്നെ ഞാൻ ഇറങ്ങി നടന്നടോ
എത്രയും പെട്ടെന്ന് വീടണയാൻ.
ദിവസങ്ങൾ മൂന്നെണ്ണം കഴിഞ്ഞിട്ട് ഒരു ദിനം
വീടിന്റെ മുന്നിൽ ഉലാത്തിടുമ്പോൾ
വരുന്നുണ്ട് കാറൊന്ന് മുന്നിലായ് നിന്നിട്ട്
ചാടിയിറങ്ങീട്ട് രണ്ടു പേര്.
കൈ രണ്ടും വാരിപ്പുണർന്നിട്ട് കെഞ്ചിയെ
ആരോടും പറയല്ലെ പൊന്നുമോനെ.
ഞങ്ങടെ കുഞ്ഞിനെ കണ്ണീരിലാഴ്ത്തല്ലെ
കുടുംബത്തെമാനം കെടുത്തീടല്ലെ.
പ്രതിഫലം എന്ത് വേണെങ്കിലും ചെയ്തിടാം
എല്ലാം രഹസ്യമായ് വച്ചിടണം.
പൊതിയൊന്നു തന്നിട്ട് കയ്യിൽ പിടിപ്പിച്ച്
വേണ്ടാന്നു ഞാനും മൊഴിഞ്ഞു ഏറെ.
ഐഫോണ് ഒന്നുണ്ട് പത്രാസ് വാച്ചുണ്ട്
മണമേറെ നിറയുന്ന അത്തറുണ്ട്.
എന്താണ് സംഭവം എന്നെ കളിയാക്കി
നടന്നവൾക്കെങ്ങിനെ സംഭവിച്ചു.
കല്യാണം ഒരുത്തന്ന് ചെയ്തു കൊടുക്കുവാൻ
ദിവസങ്ങൾ നോക്കി നടന്ന് ഞങ്ങൾ.
നിക്കാഹ് നീണ്ടപ്പോൾ ചാറ്റിങ്ങ് നീണ്ടുപോയി
പിന്നത് ചീറ്റിങ്ങിൽ അവസാനിച്ചു.
എന്നിട്ടവൻ ചൊല്ലി രുചിയത്ര പോരെന്ന്
എന്നിട്ടവൻ ഗൾഫിൽ പറ പറന്നു.
നാണം കെടാതിനി മറ്റൊരു കാര്യത്തിൽ
തിട്ടങ്ങൾ നോക്കി നടന്നീടട്ടെ.
................
ദിവസങ്ങൾ കഴിഞ്ഞിട്ട് ഒരു ദിനം വന്നവർ
കല്യാണകത്തും തന്നിട്ടു പോയ്.
പങ്കെടുത്തു ഞാനും ബിരിയാണി, കഫ്സയും
മട്ടത്തിൽ തിന്നിട്ട് ഏമ്പക്കവും.
തിന്നിട്ടിറങ്ങുമ്പോൾ ചൊല്ലി കയറൊന്ന്
കെട്ടണ്ടെ നിനക്കൊരു പെണ്ണു തന്നെ.
വേണംന്ന് ചൊല്ലി ഞാൻ പുളകങ്ങൾ കൊണ്ടിട്ട്
കിട്ടുമോ ഒരു കുട്ടിത്തത്തമ്മയെ.
ഉണ്ടല്ലൊ ചങ്ങായി ഒരു പച്ചപ്പനം കിളി
പറ്റിയാൽ പതിനായിരം തരേണം.
പണമൊക്കെ തന്നിടാം പെണ്ണിനെ കണ്ടിടാം
എന്നിട്ട് വഴിയെ കൊണ്ടിടാമെ .
ദാ നോക്ക് കയറൊന്ന് ചൂണ്ടുന്നു മലർ കൊടി
പോലൊരു താരുണ്യം പൂത്തവളെ.
കണ്ടു ഞാനങ്ങനെ നിന്നു പോയ് സ്തംഭിച്ച്
കല്യാണപ്പെണ്ണിന്റെ അനുജത്തിയാ.
കാര്യം നടക്കുമോ പടച്ചോനെ ഞാനാകെ
തരളിതനായി വിവശനായി.
പ്രണയത്തിൻ മാരുതൻ വീശിയടിച്ചന്ന്
കൊടുങ്കാറ്റുപോലെ എൻ ഹൃദയത്തിലും.
കാര്യങ്ങൾ മുറപോലെ നടന്നു കഴിഞ്ഞല്ലോ
മണിയറ പുൽകുവാൻ മന്ദം മന്ദം.
കാതിൽ മൊഴിഞ്ഞത് ഇഷ്ടമാണേറെയായ്
താത്തയോടെല്ലാം പറഞ്ഞിരുന്നു.
അത് കൊണ്ട് താത്താക്ക് പുച്ഛമായ് എന്നോട്
ഞാനൊന്നും മിണ്ടാതെ കാത്തിരുന്നു.
പുച്ഛങ്ങൾ എല്ലാം മടക്കി പടച്ചവൻ
കാരുണ്യം വേണം എന്ന് മൊഴി.
ഇല്ലാതെയായെന്നാൽ നൽകിടും നേരത്തെ
ശിക്ഷകൾ ദുനിയാവിലായിത്തന്നെ.
( കയർ: കല്യാണ ബ്രോക്കർ)
ശുഭം.. ഹുസൈൻ എം കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot