പരാജയം എനിക്ക് വെറുമൊരു മരവിപ്പ് മാത്രമാണ് ,അൽപ്പനേരം കൊണ്ട് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാൻ ജീവിതം എന്നെ പഠിപ്പിച്ചു കഴിഞ്ഞു ,നഷ്ടപ്പെട്ടതെല്ലാം അക്കമിട്ടു തിരിച്ചു പിടിക്കുന്ന തിരക്കിലാണ് ഞാൻ .ലക്ഷ്യത്തിനടുത്ത് വെച്ച് കൈ വിറച്ചു പോയവന്റെ ചങ്കിന്റെ പിടച്ചിൽ എന്നിൽ ഉണ്ടെങ്കിലും ഞാൻ തിരിച്ചു വരും.അത്തരം ഉയർത്തെഴുന്നേൽപ്പുകളാണ് എന്നെ ഞാൻ ആക്കികൊണ്ടിരിക്കുന്ന കൊഴിഞ്ഞു പോയ കാലങ്ങളിലെ എന്റെ കരുത്ത്...
വസന്തവും ശിശിരവുമെല്ലാം ഒരു നാൾ എനിക്ക് വേണ്ടി പൂക്കും. വിധികൾക്ക് എതിരെയാണെന്റെ പോരാട്ടം അത് തുടരുക തന്നെ ചെയ്യും......
.
-അൻവർ മൂക്കുതല-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക