എന്റെരാജ്യത്തിന്റെ ഓർമയിൽ പ്രവാസി
****************************************
****************************************
ഇന്ത്യ എന്റെ രാജ്യമാണ്..... അങ്ങനെ തുടങ്ങുന്ന വരികൾ ഞാൻ സ്കൂളിൽ ഏറ്റുചൊല്ലുമ്പോൾ എനിക്ക് തോന്നിയിരുന്നു... ഇത് എപ്പോളും പറയേണ്ടേ ആവശ്യം ഉണ്ടോ.... നമുക് അറിയാമല്ലോ... ഇന്ത്യ എന്റെ രാജ്യമാണ് എന്ന്... വേണമെങ്കിൽ സംസ്ഥാനം കേരളം എന്ന് പറയാം... പിന്നെയെന്തിന് വിചിത്രമായ ആചാരം അതും കൈയും നീട്ടി പിടിച്ചു.... വെറുതെ സമയം മെനക്കെടുത്താൻ....പുസ്തകത്താളുകളിൽ ആദ്യ താളുകളിൽ ഞാൻ കണ്ടതും ഈ പ്രതിജ്ഞയാണ് സത്യം പറഞ്ഞാൽ അത് നോക്കുകപോലുമില്ല... ഞാൻ മാത്രമല്ല നമ്മളിൽ ഒട്ടുമിക്കവരും.... ഭരണകർത്താക്കൾ പോലും... ഒന്നും പറയേണ്ടേ എത്ര അധ്യാപകർ ക്ലാസ് തുടങ്ങും മുമ്പ് നമ്മളോട് അത് വായിച്ചുനോക്കാൻ പറഞ്ഞിട്ടുണ്ട്.... എന്റെ ഓർമ്മ ശരിയെങ്കിൽ അസംബ്ലിക് പ്രതിജ്ഞ ചൊല്ലാൻ വേണ്ടിയാണ് എന്നോട് അത് പറഞ്ഞത്.... പിന്നെ പറഞ്ഞിട്ടില്ല...അസംബ്ലിക് മുന്നിൽ നില്കുന്നവന്റെ തോളിൽ കൈ വെച്ചുകൊണ്ട് ചുണ്ടുകൾ ചുമ്മാ ചലിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തത്....ജനുവരി 26, ആഗസ്റ്റ് 15ഇതെല്ലാം എനിക്ക് വെറും അവധിദിവസങ്ങൾ മാത്രമായിരുന്നു.....
എന്നാൽ ഇന്ന്... അത്.. അത് എനിക്ക് അഭിമാനം ഉയർത്തുന്ന ദിവസമാണ്...ഞാൻ ഇപ്പോൾ ഒരു പ്രവാസിയാണ്... എന്റെ രാജ്യം എനിക്ക് തന്ന സൗഭാഗ്യം.... എത്ര മനോഹരമാണ്... എണ്ണപ്പാടങ്ങളും പടുകൂറ്റൻ കെട്ടിടങ്ങൾ അല്ല നമ്മുടെ രാജ്യം... പുഞ്ചിരി തൂകുന്ന ഒരു കൂട്ടം മനുഷ്യരുടെ ലോകം... പരസ്പര സഹകരണത്തിന്റെ ലോകം.... ജാതിമത വിത്യാസം ഇല്ലാതെ ഒരുമിച്ച് കഴിയുന്നത് നമ്മുടെ രാജ്യത്താണ്... ഒന്ന് ആലോചിച്ചു നോകിയെ... പള്ളിയിലെ പെരുന്നാളിനും.. അമ്പലത്തിലെ ഉത്സവത്തിനും... കൈകോർത്ത നിമിഷങ്ങൾ.. നാടകം കാണാൻ... സിനിമാക് പോകാൻ...യാത്രകൾ പോകാൻ... നമ്മുടെ ചങ്ങാതിമാരുടെ ജാതിയോ മതമോ നോക്കാറുണ്ടോ... അവന്റെ ജാതിവിളിച്ചോ മതം പറഞ്ഞോ നമ്മൾ നടക്കാറില്ല... നമുക്കിടയിൽ.... വൈകിട്ട് എന്താ പരുപാടി.... ബാറ്റ് വാങ്ങൽ പിരിവ് എടുക്കണം.... അങ്ങനെ എന്തൊക്കെ പരുപാടി.... ഓഹ്.... എന്റെ അമ്മയുണ്ടാകുന്ന ഭക്ഷണം എന്നെക്കാൾ കൂടുതൽ അവർ ആയിരിക്കും ആസാദിച്ചു കഴിക്കുന്നത്... അവന്റെ വീട്ടിൽ ഉമ്മ വഴക് പറഞ്ഞതിന് ഇറങ്ങിപ്പോന്ന അവൻ എന്റെ 'അമ്മ വഴക് പറഞ്ഞപ്പോൾ മിണ്ടാതെയിരിന്നു കേട്ട്....
ഞാൻ ഗൾഫിൽ എത്തിയപ്പോൾ ആണ് നമ്മുടെ നാട്ടിൽ ഇനിയും കാണാൻ കിടക്കുന്ന പ്രകൃതിഭംഗിയെ കുറിച്ച് ആലോചിച്ചത്... നമ്മുടെ രാജ്യത്തിന്റെ സുന്ദരമായ ഓർമ്മകൾ.... അതാണ് ഞങ്ങൾ പ്രവാസികളുടെ ഓർമ്മകൾ... നാട്ടിൽ ആയിരിക്കുമ്പോൾ ഇടക്കിടെ.... സമയം കിട്ടുമ്പോൾ ഒക്കെ.... തട്ടുകടയിലെ നല്ല കപ്പയും ഇറച്ചിയും..... ഡബിൾ ഓംലൈറ്റ് കുരുമുളക്പൊടിയിട്ട്.... എന്താ.... കൊതിയാവുന്നു...... ആ സാദ് വല്ലതും പിസാകും.... സാൻഡ്‌വിച്ചിനും കിട്ടുമോ.... നാട്ടിൽ ഏത് സമയത്തും ഇറങ്ങി നടക്കം... ഓഹ്... നാട്ടിലെ മഴ ഞാൻ ഇപ്പോൾ ഷവർ തുറന്ന ആസാദിക്കുന്നത്..... വായില്നോട്ടം മാത്രം ഇവിടെ നടക്കുന്നില്ല.....
എന്നാലും അതിനപ്പുറം ഒരു ലോകമാണ് നമ്മുടെ രാജ്യം ... വരുന്ന വിദേശികളെ ഇരുകയ്യും നീട്ടി സീകരികുന്ന നമ്മൾ.. അവർ ഏതു രാജ്യക്കാർ ആണെന്ന് നോക്കാറില്ല അതിഥിദേവോ ഭാവ.... നമ്മുടെ നാടിന് ഒരു പാര്യമ്പരം ഉണ്ട്...സ്നേഹം എന്ന ലോകം..ഇപ്പോൾ എന്റെ രാജ്യത്തെ കുറിച്ച് പറയുവാൻ ആയിരം വാക്കുകൾ ഉണ്ട്... ആരോ പറഞ്ഞപോലെ മുറ്റത്തെ മുല്ലക് മണമില്ല... ആരു വന്ന എന്നോട് ചോദിച്ചാലും ഞാൻ പറയും... ഞാൻ ഒരു ഇന്ത്യക്കാരൻ ആണ് എന്ന്... അതിൽ എനിക്ക് അഭിമാനമുണ്ട് അവകാശമുണ്ട്.... ഇന്നൊരു ദിനം ഞാൻ മോഹിക്കുന്നു.. ആ പഴയകാലം തിരികെ ലഭിക്കുവാൻ.... ബാല്യകാലത്തോടുള്ള ആഗ്രഹമാല്ലാ.... കലാലയത്തോടുള്ള മോഹവുമല്ല.. സുഹൃത്തിന്റെ തോളിൽ കൈവെച്ചു ചൊല്ലാതെപോയ ആ പ്രതിജ്ഞകാൾ ഏറ്റുചൊല്ലാൻ... നെഞ്ചിൽ കൈവെച്ചു ഒരു കൈ നീട്ടിപിടിച്ചു ഏറ്റുചൊല്ലാൻ... ഇന്ത്യ എന്റെ രാജ്യമാണ്.......
രചന :ശരത് Sarath Chalakka
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക