Slider

ഒരു പ്രാർത്ഥനാ ഗാനം:

0

ഒരു പ്രാർത്ഥനാ ഗാനം:
നാഥാ എന്റെയീ കാവ്യ ജീവിതം
നിന്റെ ഓർമ്മയിലാക്കണെ.
നാഥാ എന്റെയീ ജീവിതാന്ത്യവും
നിന്റെ തൃപ്തിയിലാക്കണെ.
ചുട്ടുപൊള്ളുന്ന തീക്കുണ്ടാരത്തിൽ
വെന്തുരുകുന്ന മാനുജൻ.
പോലെ എന്റെ അന്ത: രംഗവും
നിന്റെ ഓർമ്മയിൽ ഉരുകിടും.
അറിവില്ലാതെന്റെ കാല്പാദങ്ങൾ
അലക്ഷ്യമായി നീങ്ങിടും.
അറിവുകൊണ്ടെന്റെ അന്ത: രംഗവും
അമലിൻ മാധുര്യമേറ്റണെ.
ഇശ്ഖിൻ ലോകത്ത് കാണും കാഴ്ചകൾ
കണ്ണിനെന്നും കൗതുകം.
ഇശ് ഖില്ലാതെന്റെ ഹൃദയതന്ത്രികൾ
മീട്ടുവാൻ ഭയമായിടും.
എന്റെ ഉള്ളിലെ പ്രേമ പാത്രങ്ങൾ
നിന്റെ ഇശ്ഖിൽ നിറക്കണെ.
ആശിഖാ യി രുന്നെങ്കിലെന്ന് ഞാൻ
ആശ വെച്ചിടും നിന്നിലെ .
തേനിൽ മുക്കിയ മുന്തിരിക്കുലകൾ
ആണെന്റെ ഹൃദയമോഹവും.
മൂത്തു പഴുക്കാത്ത മുന്തിരി
പുളിക്കുമെന്നെന്റെ ഓർമ്മയും.
ഉന്തി നിൽക്കുന്ന പല്ലുകൾ നീ
ഭംഗിയായ് നിവർത്തിടും.
തെന്നി നിൽക്കുന്നെൻ ചിന്തകൾ
നിൻ കരുണയാൽ നിവർത്തണെ.
ഇളം തെന്നൽ വീശി മുറ്റത്തെ പൂവിൻ
ഗന്ധമെങ്ങും പരന്നിടും.
പടിഞ്ഞാറൻ കാറ്റ് വീശിയെന്നാലോ
പേമാരി തന്നെ പെയ്തിടും.
ദുനിയാവ് എന്ന സുന്ദരി അവൾ
എന്നെ മാടി വിളിച്ചിടും
ദുനിയാവിന്റെ മൊഞ്ചിൽ ഞാനോ
ആകെ മ യ ങ്ങിപ്പോയിടും
മൊഞ്ചത്തി അവൾ എന്റെ നെഞ്ചിലെ
മഞ്ചലിലേറിരുന്നിടും
മൊഞ്ച് കാട്ടിയും നെഞ്ച് കാട്ടിയും
തഞ്ചമിൽ മൊഴിഞ്ഞിടും
ഇശ്ഖിൻ ലോകത്ത് പൂത്ത മലരുകൾ
പല വർണങ്ങളുള്ളതാ...
എന്റെ നെഞ്ചിൽ കൂട് കൂട്ടിയ
പക്ഷി ഒരു കളറുള്ളതാ.
ഇശ്ഖ്: ഇഷ്ടം
അമൽ: കർമ്മം
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo