നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

===നാടൻ ചെറുക്കനും നഗരപെണ്ണും===


===നാടൻ ചെറുക്കനും നഗരപെണ്ണും===
ഞെരിഞ്ഞമർന്നു കിടക്കുന്ന മുല്ലപൂവിന്റെ വാടിയ ഗന്ധം മൂക്കിലേക്ക് കയറിയപ്പോൾ മെല്ലെ കണ്ണുകൾ പാതിതുറന്നു...പിന്നെ ചരിഞ്ഞു കിടന്നു കണ്ണുമിഴിച്ചു നോക്കി..
'' ങേ....
ഇവൾ എണീച്ചില്ലേ....ക്ളോക്കിൽ ടൈം എട്ട്... പ്രതിസുധ വധു... നേരം ഉച്ചയാകാറായി ഇതുവരെ ഛേ ഇനി വിരുന്നുകാരുടെ മുഖത്തേങ്ങനെ നോക്കും . ഇന്നലെ ആദ്യ രാത്രിയായിട്ട് നേരത്തെ ഉറങ്ങിയതാണല്ലോ...കല്ല്യാണത്തിന്റെ ഓടിപ്പാച്ചിലിൽ നല്ല ക്ഷീണമുണ്ടായിരുന്നു.
ഒരു ഗ്ളാസ് പാൽ അവളൾ തന്നെ റൂമിലേക്ക് കൊണ്ടുവന്നു അവൾ തന്നെ മുഴുവൻ കുടിച്ചു...
ആ ബാംഗ്ളൂര് പഠിച്ച് വളർന്ന പെണ്ണല്ലേ...ഈ നാട്ടുംപുറത്ത്കാരുടെ പോലെ ആവില്ലല്ലോ..
''' ഏയ്..ജീനേ....ഏയ്...എണീക്ക് നേരം എട്ട് കഴിഞ്ഞു..
അവളൊന്നു മൂളിയിട്ട് വീണ്ടും തിരിഞ്ഞുകിടന്നു..
പിന്നെ അല്പം കഴിഞ്ഞ് എണീറ്റു എന്നിട്ട് എന്നെ നോക്കിയൊന്നു ചിരിച്ചു...
'' മനുവേട്ടനെണീച്ചില്ലേ...ഇതുവരെ...
'' നീ അടുക്കളയിലേക്ക് ചെല്ല് എല്ലാവരേയുമൊക്കെ ഒന്നു പരിചയപ്പെട്...
അത് കേട്ടപ്പോൾ അവൾ മാർക്കറ്റിലേക്ക് പേകുംപ്പോലെ ഒരു പോക്ക്...
ഞാൻ ഭാവികാര്യങ്ങളെ കറിച്ച് ഓരോന്ന് ചിന്തിച്ചങ്ങനെ കിടന്നു..
അവൾ ഒരു ഗ്ളാസ് ചായയുമായി ഇപ്പോ വരും.
ഇനിയൊന്നു മൊത്തത്തിൽ മാറണം
ഇനിയിപ്പോ ഞാൻ മാത്രമല്ലല്ലോ അവളുംകൂടെയില്ലേ...
ജീവിതത്തിനൊരു അടുക്കും ചിട്ടയുമൊക്കെ ഉണ്ടാകും..കൂട്ടുകാരൊപ്പം ഇനി കാളകളിച്ച് നടക്കാൻ പറ്റില്ല..പുതിയൊരാളായി മാറണം...
ഇന്നലെ അവളെന്തൊക്കയോ പറഞ്ഞു ഛേ ആ നേരത്ത് മുടിഞ്ഞൊരു ഉറക്കംവരല്...ആദ്യരാത്രിൽ ഏതെങ്കിലും ആണുങ്ങൾ വേഗം ഉറങ്ങുമോ...സാരല്യ ഇന്ന് രണ്ടാം രാത്രിയല്ലേ...
ഇന്ന്കഥയും കവിതയും പറയാം...
ഓ കല്ല്യാണ തലേന്ന് കൂട്ടുകാർക്കൊെക്ക എത്ര കുപ്പികളാ പെട്ടിച്ചു കൊടുത്തത് നന്ദിയില്ലാത്ത വർഗ്ഗങ്ങൾ ഒക്കെ മോന്തിയിട്ട് ഇന്നലെ ഉച്ചയ്ക്ക് എണീറ്റ് കല്ല്യാണ സദ്യയും ഉണ്ട് മൂടുംതട്ടിപോയ്..
മണിയറയിലെ മുല്ലപൂവിന്റെ പൈസയും പോയി..എന്തായാലും ഭാര്യ നല്ല ദൈവ ഭക്തയാണ്..
അവളിന്നലെ കൂറേനേരം പാർത്ഥിച്ചിരുന്നു...ആ പ്രാർത്ഥന കഴിഞ്ഞപ്പോഴേക്കും ഞാനുറങ്ങിയിരുന്നു..ഇന്നങ്ങനെ പ്രാർത്ഥിക്കാതിരുന്നാൽ മതിയായിരുന്നു..
അവൾ ചായയുമായി വരേണ്ട സമയം കഴിഞ്ഞല്ലോ...കുളിക്കാൻ കയറിയിട്ടുണ്ടാകും...
ബെഡ്ഡിൽ നിന്നും എണീറ്റു ഞാൻ പുറത്തിറങ്ങി...പൂമുഖം നിറയെ കുട്ടികൾ..അമ്മായിമാർ നാലഞ്ചണം പഞ്ചായത്ത് ഗ്രാമസഭപ്പോലെ എന്തൊക്കെയോ ചർച്ച ചെയ്യുന്നുണ്ട്..ഇനി ഒരു മാസം എന്റെ കല്ല്യാണപേരും പറഞ്ഞ് ഇവിടെ തന്നെ കാണും..
കുട്ടികൾ തലങ്ങുംവിലങ്ങും ഓടിപായുന്നു..
മുറ്റത്ത് നിരത്തിയ കസേരകളിൽ ബന്ധുക്കൾ ഇരിക്കുന്നു...
അമ്മ അടുത്തേക്ക് വന്നു പറഞ്ഞു..
'' മോനെ കല്ല്യാണ ചിലവൊക്കെ ഒന്നു നോക്കി വെക്കണം ആ പിെന്ന പൈസ കൊടുക്കാനുള്ളവർക്ക് വേഗം കൊടുക്കണംട്ടോ..
വേറൊന്നും കൊണ്ടല്ല കൊടുക്കാൻ വൈകിയാൽ നാടുനീളെ അവർ കല്ല്യാണത്തിന്റെ കുറ്റവും കുറവും പറഞ്ഞുപരത്തും.
'ശരി അമ്മേ...
ഞാൻ മെല്ലെ അടുക്കള ഭാഗത്തോക്ക് ഒന്നു എത്തി നോക്കി...അടുക്കളയിൽ പെണ്ണുങ്ങളുടെ ഒരു സംസ്ഥാന സംമ്മേളനം തന്നെ നടക്കുന്നുണ്ട്... വെറും കുറ്റവും കുറവുമാണ് സംസാരത്തിലേറെയും..പോര് പിന്നെ പറയണ്ടല്ലോ....
വയറ് കാലിയാണ് ഒരു കട്ടൻ ചായയെങ്കിലും കിട്ടണം...രണ്ടും കൽപ്പിച്ച് അടുക്കളയിലേക്ക് ചെന്നു..
എന്നെ കണ്ടയുടനെ ചിലരൊക്കെ അടക്കി ചിരിക്കുന്നുണ്ട്...
ആ കൂട്ടത്തിൽ എന്റെ ഭാര്യയെ ഒന്നു തിരഞ്ഞു...
ആ കാഴ്ച കണ്ട് ഞാൻ നടുങ്ങിപ്പോയി...
രണ്ടുകഷ്ണം പുട്ടും ഒരു പഴവും പ്ളൈറ്റിലിട്ട് കണ്ണുരുട്ടി കൂട്ടികുഴച്ച് ചവിട്ടിമെതിക്കുന്നു.... ഒറ്റ നോട്ടമേ നോക്കിയുള്ളു..
കൈയ്യിൽ കിട്ടിയ ചായയുമായി ഞാൻ മുറ്റത്തേക്ക് നടന്നു...
പിന്നെ പാചക പന്തലിലേക്ക് ചെന്നു...ചെംബുകളെല്ലാം കഴുകി വച്ചിട്ടുണ്ട്.. മൂന്ന് ചെംബ് ചോറ് വെച്ചതാ ഒരു വറ്റ് ബാക്കിയില്ലാതെ തിന്നു തീർത്തിരിക്കുന്നു...
ആ ബില്ല് ഇല്ലാതെ കിട്ടുന്നതല്ലെ മൂന്നല്ല മൂപ്പത് ചെംബ് തിന്നു തീർക്കും..എന്നിട്ടൊരു ഏബംക്കവുംവിട്ട് ചോറിന് കുറ്റവും പറയും..
പാചകകാരൻ മൂസ മുന്നിൽ വന്നു തലയിൽ മാന്തി നിൽക്കുന്നുണ്ട്..
'' ആ എന്താ മൂസാക്കാ.. ?
,, അത്...പിന്നെ കല്ല്യാണത്തിണത്തിന്റെ വക ചായപൈസ ഒന്നും കിട്ടിയില്ല..
പേഴ്സിൽ നിന്നും അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടകളുടെ ഇടയിൽ നിന്നും ഒരു മുഷിഞ്ഞ പത്ത് രൂപ അയാൾക്ക് കൊടുത്തു...
അത് വാങ്ങിയപ്പോൾ അയാളെന്നെയൊന്നു നോക്കി...
നേരം ഉച്ച കഴിഞ്ഞു..വേഗമൊന്നു രാത്രി ആയെങ്കില്ലെന്ന ചിന്തയോടെ അങ്ങോട്ടുമിങ്ങട്ടും ബന്ധുക്കളോട് സൊറപറഞ്ഞു നടന്നു...
അവളെയൊന്നു തനിച്ച് കിട്ടുന്നില്ലല്ലോ...അവളുടെ കയ്യിൽ എപ്പോഴും മൊബൈലുണ്ട് ഇടയ്ക്ക് അതിൽ എന്തെക്കയോ കുത്തികുറിക്കുന്നത് കാണാം.... ആ ഏതെങ്കിലും വല്ല ഗ്രൂപ്പിലംഗമാകും. അവളുടെ മലയാളം കേൾക്കാൻ നല്ല രസമാണ്..അവളെ എല്ലാവർക്കും നല്ലപ്പോലെ ഇഷ്ടപ്പെട്ടിട്ടുമുണ്ട്..
സന്ധ്യയായപ്പോൾ അവൾ എന്റെടുത്ത് വന്നു പറഞ്ഞു...
'' വിനുവേട്ടാ ഒരു കാര്യം പറയാനുണ്ട് കിടക്കുബോൾ പറയാം...
അതും പറഞ്ഞ് അവളൊന്നു ചിരിച്ചു...പിന്നെ അടുക്കളയിലേക്ക് പോയി.
ആ കര്യമെന്തായിരിക്കുമെന്ന ചിന്ത എന്റെ തലയുടെ ഭാരംക്കൂട്ടി..
ബെഡ്ഡിൽ അവളെയും കാത്ത് കിടന്നു...വാതിൽപടിയിൽ അവളുടെ നിഴലനക്കം കണ്ടപ്പോൾ മനസ്സിൽ ഒരായിരം പൂത്തിരികൾ ഒരുമിച്ചു കത്തി...അടുത്തു കിടന്നപ്പോൾ ഒന്നുകൂടെ അവളോട് ചേർന്നു കിടന്നു.
'' എന്താ ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞത്...?
'' എനിക്ക്....ഞാൻ....എങ്ങിനെയാ പറയ്യാ
'' പറ ജീനേ... മടിക്കാതെ പറഞ്ഞോളു...
സ്നേഹത്തേടെ പറഞ്ഞുകൊണ്ട് കൈ അവളുടെ മുകളിലേക്ക് വച്ചു...
വളരെ നൈസായിട്ട് എന്റെ കൈകൾ അവൾ എടുത്തു മാറ്റുകയും ചെയ്തു..
എന്നിട്ടവൾ പറഞ്ഞു.
'' അതേയ് വിനുവേട്ടാ എനിക്ക് ഒരു ഒരു വ്രതമുണ്ട്...ഏഴ് ദിവസമാണ് വ്രതം..പുതിയ വീട്ടിൽ ചെന്നുകയറിയാൽ ഈ വ്രതം എടുക്കണമെന്ന് അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്..
നമ്മുടെ ദാബത്യജീവിതം ഐശ്വര്യമാകാനും ജീവിത ഉയർച്ചയ്ക്കുമൊക്കെയാണത്ര..
'''ആ നല്ല കാര്യം ജീന വ്രതമെടുത്തോളു.
അതുംപറഞ്ഞ് അവളുടെ അടുത്തോക്ക് ഒന്നുകൂടെ നീങ്ങി കിടന്നു..
അവൾ എന്റെ ആ നീക്കത്തിൽ അവളും ബെഡ്ഡിന്ററ്റത്തേക്ക് ഒന്ന് നീങ്ങി. എന്നിട്ട് മെല്ല ചിരിച്ചകൊണ്ട് പറഞ്ഞു..
''ഈ വ്രതമെടുക്കുബോൾ അരുതാത്തത് ചിന്തിക്കുവാനോ ചെയ്യാനോ പറ്റില്ല..ഏഴ് ദിവസത്തിനു ശേഷമേ ഭാര്യഭർത്താക്കൻമാരായി കഴിയാൻ പറ്റു..
ഞങ്ങൾ നല്ല ദൈവ വിശ്വാസികളാ....
എല്ലാം ഞാൻ കേൾക്കുന്നുണ്ട് പക്ഷേ നിരാശ കാരണം ശബ്ദം പുറത്തേക്ക് വന്നില്ല തെണ്ടയിൽ അത് ഒട്ടിപിടിച്ച് കിടന്നു...
ചുമരിലെ ലൈറ്റിന്റടുത്ത് ഒരു ഗൗളി അത് എന്നെ തന്നെ നോക്കി കളിയാക്കിചിരിക്കുന്നത്പോലെ തോന്നി...എണീറ്റ് ലൈറ്റണച്ചു...ഒരു ഗുഡ്നൈറ്റ് പറഞ്ഞു..
''വിനുവേട്ടന് വെഷമായോ...?
'' ഏയ് ഇ...ഇല്ല ജീനേ...അതുപറയുബോളും അവളുടെ പുതപ്പിനുള്ളിൽ നിന്നും ലൈറ്റ് കത്തുന്നുണ്ടായിരുന്നു...
'' നിനക്ക് ഫേസ്ബുക്ക് ഉണ്ട് ല്ലേ...
'' ഉം...എനിക്കൊരുപാട് ഫ്രണ്ട്സുണ്ട് എല്ലാം ബാംഗ്ളൂരുള്ളവരാ..നല്ല ഫ്രണ്ട്സ്...
''ഞാനും ഒന്നു മൂളി...
'' വിനുവേട്ടന് ഫേസ്ബുക്കൊന്നുമില്ലേ...?
'' ഏയ്... ഇല്ല...
തലയിലൂടെ പുതപ്പിട്ട് ഞാൻ ആ ഏഴ് ദിവസം വേഗം കഴിഞ്ഞുപോകാൻ പ്രാർത്ഥിച്ചു കിടന്നു...
.....................
ചുമരിൽ തൂക്കിയ കുഞ്ഞു കലണ്ടറിലെ അഞ്ച് പേജുകൾ കൊഴിഞ്ഞു വീണിരിക്കുന്നു....ഈ ദിവസങ്ങളിലെല്ലാം അവൾ വീട്ടിൽ എല്ലാവരെയും ബാഗ്ളൂർ കഥകൾ ഓരോന്നും പറഞ്ഞു സന്തോഷിപ്പിച്ചുകൊണ്ടിരുന്നു..
ചായയുമായി ഞാൻ അവളെ മെല്ലെ തട്ടിവിളിച്ചു...
'' ജീനേ എണീക്ക് ചായ കുടിക്ക്..
എണീറ്റിരുന്നു മുടി കെട്ടി അവൾ ചൂട് ചായ ഊതികുടിക്കുബോൾ..ഞാൻ അവളുടെ അരികിലേക്കിരുന്നു എന്നിട്ട് മെല്ലെ പറഞ്ഞു...
'''' ഇന്നത്തെ രാത്രിയുംകൂടെ കഴിഞ്ഞാൽ നിന്റെ വ്രതം തീരുകയാണ് ഇന്ന് ഏഴാമത്തെ ദിവസമാണ്...
അത് കേട്ടപ്പോൾ അവൾ ചായ ഗ്ളാസ് കൈയ്യിൽ പിടിച്ച് കുറച്ച് നേരം ആലോചിച്ചിരുന്നു..പിന്നെ എന്നെ നോക്കി ഒന്നു ചിരിച്ചു...
''' ഉം തീരുകയാണ് ...
അതും പറഞ്ഞവൾ അടുക്കളയിലക്ക് പോയി...
പലവട്ടം വാച്ചിലേക്ക് നോക്കി സമയം ഒച്ചിഴയുംപോലെ നീങ്ങുന്നു..
വീടിനുള്ളിൽ വെരുക് നടക്കുന്നപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ട് എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. അവൾ ഇടയ്ക്കിടയ്ക്ക് വെറ്റിലയിൽ ചുണ്ണാംബ് തേക്കുന്നതുപ്പോലെ അവളുടെ ടച്ച് മൊബൈലിൽ എന്തൊക്കയോ കുത്തികുറിക്കുന്നതും കാണാം.
എന്റെ കൈയ്യിലൊണേൽ സാധാ മൊബൈലും..
ഈ മൊബൈലിന്റെ കടന്നുകയറ്റം കാരണം ആൾക്കാരുടെ സംസാരശേഷിതന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.
വീട്ടിലെ ആരവങ്ങൾക്കിടയിൽ വീടിന്റെ മൂലയിലിരിക്കുന്ന മുത്തശ്ശി കുട്ടികളെ വിളിക്കുന്നുണ്ടായിരുന്നു....കുഞ്ഞു കൈകളിൽ അവർ വലിയ മൊബൈലുംപിടിച്ച് അവർ മുത്തശ്ശിയുടെ വിളി കേട്ടതേയില്ല..
രാത്രിയായപ്പോൾ എല്ലാവരുംഅത്താഴം കഴിക്കും മുൻപേ ഞാൻ കഴിച്ച് റൂമിൽ കയറികിടന്നു.
വിലകൂടിയ സ് പ്രേയും പൂശി നാളെയുടെ രാവിനെ കുറിച്ചോർത്ത് കിടന്നു...
ഇനിയും അവൾ വ്രതമുണ്ടെന്ന് പറയാതിരുന്നാൽ മതിയായിരുന്നു..
ചാരിയ വാതിൽ തുറക്കപ്പെട്ടു അവൾ മുടി നേരേയാക്കി അടുത്തു കിടന്നു...ഞാൻ ഒരു കുശലം പറയാനൊരുങ്ങുബോളേക്കും
അവൾ മൊബൈലിൽ കയറി വിരലുകൊണ്ട് താളമിട്ടു...ഞാൻ തമാശകൾ പറഞ്ഞു ഭാവികാര്യങ്ങൾ പറഞ്ഞു...എന്റെ വാക്കുകൾക്കും അവളോരോ മൂളലുകളിൽ മറുപടിയൊതുക്കി...
സമയം ഏറെയായ് ഉറക്കംവന്നപ്പോൾ ഇനി ഉറങ്ങാം എന്ന് പറഞ്ഞപ്പോളും അവളൊന്നു മൂളി. പക്ഷേ അവളുടെ പുതപ്പിനുള്ളിലെ മൊബൈൽ വെളിച്ചം അപ്പോഴും അണയാതെ നിന്നു...
പുലർച്ചെ ഒരു ബൈക്കിന്റെ ശബ്ദം എന്നെ മെല്ലെയൊന്നുണർത്തി നല്ല തണുപ്പുകാരണം പുതപ്പ് തലയിലൂടെ വലിച്ചിട്ട് തിരിഞ്ഞു കിടന്നു വീണ്ടുമുറങ്ങി.
............................
കണ്ണുതിരുമി പുതപ്പ് മാറ്റി മൊബൈലിൽ സമയം നോക്കി...5.30.ആറുമണിക്ക് ജീനയെ വിളിക്കാമെന്ന് കരുതി അടുത്തുകിടക്കുന്ന അവളെ നോക്കി..
ബെഡ്ഡിൽ അവളെ കണ്ടില്ല..
ഇന്ന് വ്രതമൊക്കെ തീർന്നതല്ലെ പുതിയൊരു ജീവിതം തുടങ്ങുകയല്ലേ അത് കൊണ്ട് നേരത്തെ എണീറ്റ് അടുക്കളയിൽ കയറിയിട്ടുണ്ടാകും എന്ന് കരുതി ഞാൻ കണ്ണുമിഴിച്ച് കിടന്നു..
അരമണിക്കൂർ കഴിഞ്ഞിട്ടും അവളെ കാണാതായപ്പോൾ ഞാൻ റൂമിൽ നിന്നും അടുക്കളയിലേക്ക് ചെന്നു. അടുക്കളയിലും അവളെ കണ്ടില്ല പിന്നെ പുറത്തൊക്കെ നോക്കി ഇല്ല...
'' എന്താ മോനെ....
അമ്മയയുടെ വിളികേട്ട് ഞാൻ അമ്മയോട് കാര്യം പറഞ്ഞു...
വേഗം മുറിയിലേക്ക് പോന്ന എന്റെ പിറകേ അമ്മയും വന്നു...
അലമാരയ്ക്ക് മുൻപിലെ മേശയ്ക്ക് മുകളിൽ വച്ചിട്ടുള്ള ഒരു കടലാസ് എന്റെ ശ്രദ്ധയിൽപ്പെട്ടു.
ആ കടലാസിൽ അവളെഴുതിയിരിക്കുന്നു...
... സ്നേഹമുള്ള വിനുവേട്ടാ....എന്നോട് ക്ഷമിക്കണം....ഞാൻ എന്റെ കാമുകന്റെ കൂടെ പോകുന്നു..ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നു...ബാംഗ്ളൂരിൽ ഞങ്ങൾ ഒരുമിച്ചൊരു ജീവിതം തുടങ്ങുന്നു..ഞങ്ങളുടെ ഈ ബന്ധത്തെ അമ്മയും അച്ഛനും എതിർത്തിരുന്നു.
നിങ്ങളുമായി ഈ കല്ല്യാണത്തിന്
സമ്മതിച്ചില്ലേൽ അവർ ആത്മഹത്യചെയ്യുമെന്ന് പറഞ്ഞപ്പോ എനിക്ക് സമ്മതിക്കേണ്ടി വന്നതാണ്..
നിങ്ങളെന്റെ ശരീരത്ത് തൊടാതിരിക്കാൻ വേണ്ടി ഒരു കള്ളം പറഞ്ഞതാണ് ആ വ്രതം...
പിന്നെ നഗരത്തിൽ വളർന്ന് ജീവിച്ച എനിക്ക് ഇനിയുള്ള കാലം ഒരു കുഗ്രാമത്തിൽ ജീവിക്കാൻ കഴിയില്ല...
ക്ഷമിക്കണം എന്നോട്...
...................
കൈയ്യിലെ കടലാസ് താഴെ വീണു നിശ്ചലമായ് നിക്കണത് കണ്ട് അമ്മ വിളിക്കുന്നുണ്ട്...ആ കടലാസ്സുകൊണ്ട് അമ്മ പുറത്തേക്ക് പോയി... എന്ത് ചെയ്യണമെന്നറിയാതെ മുകളിലേക്ക് നോക്കി ഞാൻ കിടന്നു.
പുറത്ത് നിന്നും വീട്ടുകാരുടെയും ബന്ധുക്കളുടെടയും അയൽവാസികളുടെയും സംസാരങ്ങൾ എന്റെ കാതുകളിലേക്ക് വന്നു...പിന്നെ ഫോൺവിളികൾ മെസ്സേജ് ശബ്ദങ്ങൾ...എന്റെ മൊബൈലിലും കാളുകൾ വന്നുകൊണ്ടിരിന്നു........
ആ തണുത്ത പ്രഭാതത്തിൽ ചൂടുള്ള
ഒരു കാട്ടു തീ പോലെ പടർന്നിരുന്നു നാട്ടിൽ ഈ വാർത്ത
ചുമരിൽ തൂക്കിയ ക്ളോക്കിനടുത്ത് ഒരു ഗൗളി അത് എന്നെ നോക്കി ഒന്നു ചിലച്ചു .പിന്നെ അതിന്റെ വാൽ മുറിഞ്ഞു വീണു.....ചുമരിലൂടെ അത് മുകളിലേക്ക് ഇഴഞ്ഞുപോയി............
===മുരളിലാസിക===

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot