വരും കാലം
-----------------------------------------
ചൊറിഞ്ഞിളകുന്നു
തൊലിപ്പുറത്തെന്നോ
മണ്ണും വിയര്‍പ്പും കുഴഞ്ഞ്
ഉണങ്ങിപ്പിടിച്ചുപോയ
ചിതമ്പലുകള്‍.
മഞ്ഞില്ല മഴയില്ല
പുഴയില്ല കുളമില്ല
കടലൊരാഴക്കുഴിയായി.
മരമില്ല പുല്ലില്ല
പുല്ലുതിന്ന പൈയ്യില്ല.
അമ്മിഞ്ഞ കിനിയാത്ത
അമ്മമാരുണ്ട് ,
അമൃതു തേടിക്കരയുന്ന
പൈതങ്ങളുണ്ട് .
പ്രഭാതത്തില്‍ ഉയരുന്ന
സൂര്യനുണ്ട്,
പ്രദോഷത്തില്‍ ഉണരുന്ന
ചന്ദ്രനുണ്ട്.
രാവുണ്ട് പകലുണ്ട്
ഇടിയില്ല മഴയില്ല,
ഉയരുന്നതത്രയും
വെറും ചൂടു മാത്രം.
മണ്ണുണ്ട് പാറുന്നു
മഴപോലെ പുകപോലെ
മനംമടുപ്പിക്കും കാറ്റിനൊപ്പം.
പച്ചച്ച കാടില്ല മരമില്ല
വനമുണ്ട് ചുറ്റിനും
കല്ലിലും കമ്പിയിലുംപൊന്തിയ
വാനം മുട്ടെ വളര്‍ന്നവനങ്ങള്‍
ചൊറിയുന്ന പുറവുമായ്
ചടഞ്ഞിരിക്കാം നമുക്ക്
തവള മരിച്ച പാടത്തിറമ്പില്‍
കാലംചെയ്യപ്പെട്ട
വേഴാംമ്പലെപ്പോലെ
-----------പ്രവീണ്‍
-----------------------------------------
ചൊറിഞ്ഞിളകുന്നു
തൊലിപ്പുറത്തെന്നോ
മണ്ണും വിയര്‍പ്പും കുഴഞ്ഞ്
ഉണങ്ങിപ്പിടിച്ചുപോയ
ചിതമ്പലുകള്‍.
മഞ്ഞില്ല മഴയില്ല
പുഴയില്ല കുളമില്ല
കടലൊരാഴക്കുഴിയായി.
മരമില്ല പുല്ലില്ല
പുല്ലുതിന്ന പൈയ്യില്ല.
അമ്മിഞ്ഞ കിനിയാത്ത
അമ്മമാരുണ്ട് ,
അമൃതു തേടിക്കരയുന്ന
പൈതങ്ങളുണ്ട് .
പ്രഭാതത്തില്‍ ഉയരുന്ന
സൂര്യനുണ്ട്,
പ്രദോഷത്തില്‍ ഉണരുന്ന
ചന്ദ്രനുണ്ട്.
രാവുണ്ട് പകലുണ്ട്
ഇടിയില്ല മഴയില്ല,
ഉയരുന്നതത്രയും
വെറും ചൂടു മാത്രം.
മണ്ണുണ്ട് പാറുന്നു
മഴപോലെ പുകപോലെ
മനംമടുപ്പിക്കും കാറ്റിനൊപ്പം.
പച്ചച്ച കാടില്ല മരമില്ല
വനമുണ്ട് ചുറ്റിനും
കല്ലിലും കമ്പിയിലുംപൊന്തിയ
വാനം മുട്ടെ വളര്‍ന്നവനങ്ങള്‍
ചൊറിയുന്ന പുറവുമായ്
ചടഞ്ഞിരിക്കാം നമുക്ക്
തവള മരിച്ച പാടത്തിറമ്പില്‍
കാലംചെയ്യപ്പെട്ട
വേഴാംമ്പലെപ്പോലെ
-----------പ്രവീണ്‍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക