Slider

കമന്ററി

0

കമന്ററി
°°°°°°°°°°
ഞായറാഴ്ച ആണ് ഇന്നെന്തൊക്കെ കാട്ടി കൂട്ടാം എന്ന് ഓർത്തു കൊണ്ടിരുന്നപ്പോഴാണ്.
റിയാസിന്റ ഫോൺ കോൾ
"മച്ചൂ നിനക്കിന്ന് പോണ്ടല്ലോ. വേറെന്തേലും പ്രോഗ്രാം ഉണ്ടോ "
"ഒന്നുമില്ല ടാ"
"എന്നാൽ നീ ഒരു പന്ത്രണ്ട് മണിയാകുമ്പോൾ ന്റെ വീട്ടിലേക്ക് പോരെ..''
"മമ ക്ക് ഇവിടെ കൂടാം. ഉച്ചക്ക് ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് ഉണ്ട് ഇവിടിരുന്ന് കാണാം... എന്തേ?"
കൊള്ളാം നല്ല ഐഡിയ
മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല.
"അപ്പോ എങ്ങനാ സാധനം ഒക്കെ ഉണ്ടോ."
"നീ ഇങ്ങ് പോര് മച്ചാനെ ഒരു ഫുൾ ഉണ്ട് മതിയാകില്ലെ."
"മതിയെ മതി".
"നീ ആ ഷാനവാസിനെയും, അരുണിനെയും കൂടെ വിളിച്ചോ."
പിന്നെല്ലാം വളരെ പെട്ടന്നായിരുന്നു.
അത്യാവശ്യം ഒരാഴ്ചത്തേക്ക് ജോലിക്ക് പോകുമ്പോൾ ഇടാനുള്ള തുണിയൊക്കെ കഴുകി., അമ്മക്ക് രണ്ട് തേങ്ങ പൊതിച്ച് കൊടുത്തു.,
രണ്ട് കഷ്ണം വിറക് വെട്ടി ഒടിച്ചു കൊടുത്തു., കുളിയും കഴിഞ്ഞു.
എല്ലാം വേഗത്തിൽ ആയിരുന്നു.
"മോനേ ഒരു തേങ്ങ ഇങ്ങ് പൊതിച്ചു താടാ എന്ന് പറഞ്ഞാൽ കേട്ട ഭാവം നടിക്കാത്ത മോനാ എന്തൊരു ആത്മാർത്ഥത കൂട്ടുകാരന്റെ വീട്ടിൽ പോകാൻ "
അമ്മ അടുക്കളയിൽ അലപ്പ് തുടങ്ങി.
ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഞാൻ അരുണിന്റെ വീട്ടിലേക്ക് അരുണിന് ബൈക്കില്ല.
അവൻ വഴിയിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. വീട്ടിൽ ചെന്ന് വിളിച്ചാൽ അവിടുന്നും കേൾക്കേണ്ടി വരും' അതുകൊണ്ടാ വഴിയിൽ .
"നീ ഷാനവാസിനെ വിളിച്ചോ."
"ഉം, അവൻ അങ്ങോട്ട് പോയിട്ടുണ്ട്. "
പന്ത്രണ്ട് മണിക്ക് തന്നെ റിയാസിന്റെ വീട്ടിൽ എത്തി. ഷാനവാസ് അപ്പോഴേക്കും അവിടെ എത്തിയിരുന്നു.
"ഡാ എവിടെ പോയി വീട്ടിലെ എല്ലാപേരും "
"ഉമ്മച്ചിയും, മൈനയും ഒരു കല്യാണത്തിന് പോയി നാളെയാ കല്യാണം അവർ അത് കഴിഞ്ഞേ വരു. വാപ്പ എന്തോ ബിസിനസ്സ് കാര്യമെന്നും പറഞ്ഞ് പോയതാ.. എന്തായാലും രാത്രിയെ വരു. അതല്ലെ നിങ്ങളോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്. "
ഇതു പോരെ എന്ന് ചോദിച്ചു കൊണ്ട് റിയാസ് ഒരു കുപ്പി എടുത്ത് മേശപ്പുറത്ത് വച്ചു.
"കോക്കോ കരീബിയൻ " ഫുൾ
എല്ലാപേരുടേയും മുഖം ഒന്നു പ്രകാശിച്ചു.
നീ സ്നേഹം ഉള്ളോനാണെടാ
അരുണിന്റെ തള്ള്.
"ഓ മതി മതി. കൂടുതൽ തളളണ്ടാ നീ നാല് ഗ്ലാസിങ്ങെടുക്ക്. " ഷാനവാസ് പറഞ്ഞു
കുപ്പി കണ്ടാൽ പിന്നെ അവന് പിടിച്ച് നിൽക്കാനാകില്ല.
ഉമ്മ ഉണ്ടാക്കി വച്ചിരുന്ന പത്തിരിയും, ലിവർ ഫ്രൈയും , അച്ചാറും.
പാട്ടും, കഥയും, കഥാപ്രസംഗവും 2:30 ന് ക്രിക്കറ്റ് തുടങ്ങുമ്പോഴേക്കും എല്ലാരും നല്ല ഫോം.
"56 ഇഞ്ചിന്റെ LED ടി വി യിൽ ക്രിക്കറ്റ് കളി കണ്ടാൽ
ന്റെ റിയാസെ ..... പിന്ന ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല്ല. "
അരുണിന്റെ തള്ള് വീണ്ടും
"അതല്ലേലും അങ്ങനാടാ നിനക്ക് രണ്ടെണ്ണം അടിച്ചാൽ ചുറ്റുള്ളതെന്നും കാണാൻ പറ്റില്ല."
ഷാനവാസിന്റെ വക ഗോൾ.
ക്രിക്കറ്റും, വിക്കറ്റും, ബാറ്റിംഗ് ഉം ഗോളും ഒക്കെയായി സമയം മുന്നോട്ട്
ഇംഗ്ലണ്ട് ബാറ്റിംഗ് കഴിഞ്ഞപ്പോൾ 6:30
50 ഓവറിൽ 321 റൺ ജയിക്കാൻ 322.
കോക്കോ കരീബിയൻ തീർന്നു.
റിയാസെ ഇന്ത്യയുടെ കളി കാണാൻ സാധനം വേറെ വേണമല്ലോ.
അരുൺ പറഞ്ഞ് തീർന്നില്ല
"നീ എന്താ വെള്ളം കുടിക്കാതെ കിടക്കുവാണോ." ഷാനവാസിന്റെ ഡയലോഗ് .
" ഡെയ് അലമ്പാക്കണ്ട. ബിയർ ഇരുപ്പുണ്ട്. അത് മതിയോ അല്ലേൽ സാധനം വേറെ വാങ്ങണം. "
ജലം അമൂല്യമാണ് അത് പാഴാക്കരുത്. അപ്പോ അത് മതി . ഞാനൊന്ന് പെടുത്തിട്ട് വന്നിട്ട് കുടിക്കാം. ഞാൻ പുറത്തേക്ക്,
"ഡാ ജലം അമൂല്യമാണ്. അത് പെടുത്ത് കളയണ്ട "
ഇത്തവണ റിയാസ് ഗോളടിച്ചു.
ഇന്ത്യയുടെ ബാറ്റിംഗ് ആരംഭിച്ചു.
നാല് ബിയർ പൊട്ടിച്ചു. 40 റൺ എടുത്തപ്പോൾ തന്നെ രണ്ട് വിക്കറ്റ് നഷ്ടം
ക്രീസിൽ കൊഹ്ലിയും, ധോണിയും
മുറ്റത്ത് കാർ വന്ന് നിന്ന ശബ്ദം കേട്ടുടൻ കുപ്പിയും മറ്റു സാധനങ്ങളും എടുത്ത് ഒളിപ്പിച്ചു.
റിയാസ് പോയി വാതിൽ തുറന്നു
" സ്കോർ ന്തായെടാ" എന്ന് ചോദിച്ചു കൊണ്ട് ബാപ്പയുടെ രംഗപ്രവേശം.
ഞങ്ങളെ കണ്ടതും
"ആഹാ.... ല്ലാരും ണ്ടാർന്ന, ന്താ ഒരു ചുറ്റിക്കളി"
"അല്ല ബാപ്പാ ഞായറാഴ്ച ... കളിയുള്ളതല്ലെ ... മ്മള്‌ ഒരു ബിയർ ഒക്കെ കഴിച്ച് കളി കാണുവായിരുന്നു." അരുൺ പറഞ്ഞു.(റിയാസിന്റെ മാത്രമല്ല നമ്മൾ എല്ലാപേരുടേയും ബാപ്പയാണ്.)
ഉം ഒന്ന് മൂളിക്കൊണ്ട് ടീവിയിൽ ചെന്ന് സൂക്ഷിച്ച് നോക്കി. ഇംഗ്ലണ്ട് 321 ന് 6 ഇന്ത്യ 55 ന് രണ്ട്
ശ്ശൊ 13 ഓവർ 55 റൺസേ ആയുള്ളോ കമന്ററി സ്റ്റാർട്ട്.
കളി കാണാൻ ഒരാളും കൂടെ ആയി. ബിയർ തീർക്കാൻ പറ്റാത്തതിന്റെ നീരസം എല്ലാപേരുടേയും മുഖത്ത്.
പിന്നങ്ങോട്ട് സമയം കുതിച്ചു പാഞ്ഞു.
കളി കാണുന്നതിനെക്കാൾ
ബാപ്പയുടെ ചേഷ്ടകൾ കാണുന്നതിലായിരുന്നു ഞങ്ങൾക്ക് താൽപര്യം
ഓരോ ഫോറിനും ബാപ്പ എഴുന്നേറ്റ് നിന്ന് കയ്യടി .
ഡോട്ട് ബാൾ പോയാൽ ഇവമ്മാര് എന്തര് കളി. അങ്ങോട്ട് അടിച്ചൂടെ, കൊട്ടികൊട്ടി നിൽക്കണ്. ആരെങ്കിലും ഔട്ടായാൽ എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കും,
ഇടക്ക് ഫോൺ വന്നത് എടുക്കാൻ എഴുന്നേറ്റതും കൊഹ്ലി ഔട്ട്. ശ്ശൊ ഞാൻ എണീറ്റതാണ് പ്രശ്നം. അല്ലെങ്കിൽ ഔട്ട് ആകില്ലാന്നു . വാപ്പയുടെ ഇടിവെട്ട് കമന്ററി
ഫോർ,...... സിക്സ്,......... ശ്ശൊ,
അടി. അങ്ങനെ, ...... കൊള്ളാം, ......ഓവറില്ല. ഇങ്ങനെ വാക്കുകൾ ആവർത്തിച്ച് കമന്ററി മുഴങ്ങി.
അവസാന ഓവറിൽ ജയിക്കാൻ ആറ് ബോളിൽ പത്തൊൻപത് റൺ വേണം.
സിക്സർ ബാപ്പച്ചാടി എഴുന്നേറ്റു . അയ്യോ ക്യാച്ച് .
ബാപ്പയുടെ ടെൻഷനും, വെപ്രാളവും, കമന്ററിയും കേട്ടിട്ടാകണം. ഇന്ത്യ തോറ്റു.
ഇതൊക്കെ കണ്ടും കേട്ടും ഞങ്ങളുടെ ഉള്ള പിടുത്തവും പോയി.
ഹും, അല്ലേലും ആ ഒരു ബോൾ, ഒന്ന് കൊട്ടി ഇട്ടു കൊടുത്തേൽ മറ്റവൻ.... അപ്പറത്ത് വന്ന് അടിച്ചേനേ.
അതെങ്ങനാ ..... ഹും...... ശ്ശൊ....... 6 റണ്ണിന് ....
ആ കൊഹ്ലി കുറച്ചു കൂടെ കളിച്ചിരുന്നെങ്കിൽ
കളി കഴിഞ്ഞിട്ടും, ബാപ്പ യുടെ കമന്ററി നിന്നിട്ടില്ലായിരുന്നു.
പോകാൻ ഇറങ്ങിയ ഞങ്ങളോട് റിയാസ് രഹസ്യമായി പറഞ്ഞു.
" സച്ചിനെ വരെ ഉപദേശിക്കുന്ന ആളാ. ഓരോ ഷോട്ടും എങ്ങനെ അടിക്കണം എന്ന് വരെ ഇവിടിരുന്ന് പറഞ്ഞു കൊടുക്കാറുണ്ട്."
സമർപ്പണം: ക്രിക്കറ്റും , സിനിമയും, സീരിയലും ഒക്കെ ഇങ്ങനെ കമന്ററി ചെയ്യുന്നവർക്ക്.
സ്വന്തം.
എസ്.കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo