Slider

കുഞ്ഞുങ്ങളെ വെറുതെ വിടൂ

0

ഡോക്ടർ....!
കുഞ്ഞിന്റെ വയറ്റീന്നു പോയിട്ട് രണ്ട് ദിവസം ആയി.!!ചെറിയ കുഞ്ഞുങ്ങളുടെ അമ്മമാരുടെ ഒരു തലവേദന ആണ് ഇത്.!
മരുന്ന് കൊടുക്കുന്നതിനു മുൻപ് അമ്മമാർ ഒന്ന് ചിന്തിച്ചു നോക്കട്ടെ.
നിങ്ങൾ നിങ്ങളുടെ കുഞ്ഞിനേക്കാൾ പ്രാധാന്യം നിങ്ങളുടെ വീടിന്റെ വൃത്തിക്ക്
നല്കിയിരുന്നോ?കുഞ്ഞ് അതിന്റെ സ്വാഭാവികമായ രീതിയിൽ അപ്പിയിടാൻ അല്ലെങ്കിൽ മുള്ളാൻ തുടങ്ങുമ്പോൾ, 
അയ്യോ അപ്പിയിടുന്നെ! മുള്ളുന്നെ !
എന്നൊക്കെ പറഞ്ഞു നിലവിളിക്കാറുണ്ടോ?
അത് ആ കുഞ്ഞ് കേൾക്കാറുണ്ടോ?
എങ്കിൽ ഈ അവസ്ഥക്ക് കാരണക്കാരി നിങ്ങൾ തന്നെയാണ്.!?
കുഞ്ഞ് ചെയ്യുന്നത് എന്തോ വലിയ തെറ്റാണെന്ന് കുഞ്ഞിനു തോന്നിപ്പിക്കുകയാണ് യഥാർത്ഥത്തിൽ നിങ്ങൾ ചെയ്യുന്നത് .
പിന്നീട് അതൊരു മാനസികമായ ബ്ലോക്ക്‌ ആയി പരിണമിക്കും.തറ അല്ലെങ്ങിൽ സോഫ വൃത്തി ആയി ഇരിക്കണം എന്നതാണ് ,
കുഞ്ഞിന്റെ പ്രാഥമിക ആവശ്യത്തെക്കാൾ വലുത് എന്നാണോ നിങ്ങൾ കരുതുന്നത് ?
തറ വൃത്തി ആക്കിയാൽ
വൃത്തി ആകില്ലേ? പക്ഷെ സ്വന്തം വീട്ടിൽ സ്വാതന്ത്രം ഇല്ല എന്ന് തോന്നി തുടങ്ങിയാൽ അത് അവനെ പല രീതിയിൽ ബാധിക്കും.
പിന്നീട് അത് നമ്മൾ തന്നെ സഹിക്കേണ്ടിയും വരും.നിങ്ങൾ അവരെ നിരുൽസാഹപെടുത്തുന്നതിനു
പകരം പ്രോത്സാഹിപ്പിക്കൂ.!!വെറുതെ പറയുന്നതല്ല കേട്ടോ എന്റെ രണ്ടു കുഞ്ഞുങ്ങളിലും പരീക്ഷിച്ച് വിജയം കണ്ടതാണ്.ഇന്നേ വരെ ഇത് പോലെയുള്ള ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
....
വേറെ ചില അമ്മമാരുടെ
വേവലാതി രണ്ട് വയസുള്ള കുഞ്ഞിന് ക്ലോസെറ്റിൽ ഇരുന്നു
അപ്പിയിടാൻ അറിയില്ല എന്നതാണ്.
അല്ല ഞാൻ ഒന്ന് ചോദിച്ചോട്ടെ?
നിങ്ങളുടെ കുഞ്ഞ് വളർന്ന് കോളേജിൽ എത്തിയാലും പുറത്തെ അപ്പിയിടൂ ക്ലോസെറ്റ് ഉപയോഗിക്കില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇല്ല.!!
പിന്നെ എന്തിനാണ് ഈ ധ്രിതി.
അവൻ സാവധാനം പഠിച്ചോളും.
കുഞ്ഞുങ്ങളെ വെറുതെ വിടൂ
അവർ ഫ്രീ ആയി വളരട്ടെ!
നിങ്ങളുടെ അവശ്യമില്ലാത്ത
കുറേ ടെൻഷൻ അവരുടെ മേൽ അടിച്ചേൽപ്പിക്കാതെയിരിക്കൂ.!
"പരെന്റിംഗ് "ഒരു ഭാരമാക്കി മാറ്റാതെ
അത് ആസ്വദിക്കാൻ പഠിക്കൂ.!
..
ഡോ.രാകേഷ് വല്ലിട്ടായിൽ
ദുബായ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo