Slider

* * * * * എന്റെ ഗ്രാമം * * * * *

0

* * * * * എന്റെ ഗ്രാമം * * * * *
നേത്രാവതിയുടെ ഓളങ്ങൾ തഴുകിത്തലോടുന്ന
മരതകപ്പട്ടുടുത്തഴകിൽ വിളങ്ങിടുമെന്റെ ഗ്രാമം
ഹിന്ദു ജൈന ധർമ്മങ്ങൾതൻ സംഗമഭൂമിയാം
ധർമ്മസ്ഥലത്തിൻ പുണ്യത്തിൽ നിറയുന്ന
കന്നടമാത തൻ സീമന്തരേഖയിൽ ഹരിതവർണ്ണത്തിന്നാൽ കുങ്കമം ചാർത്തുന്ന സുന്ദരിപ്പെണ്ണല്ലോയെന്റെ ഗ്രാമം
മലയാള നാടിന്റെ മണ്ണിൻ മണമുള്ള മക്കളെ
മാറോടണച്ചാദ്യം പുണർന്നതുമെന്റെ ഗ്രാമം
നഗ്നസന്യാസിവര്യരാം ദിഗംബരസ്വാമികളും
വെള്ളപ്പരീഷകൾ തൻ തല കൊയ്തെറിഞ്ഞ വീര
ടിപ്പുവിൻ സാഹസം മലമുകളിൽ തീർത്ത
ജമീലാ ബാദിലെ മരണ കിടങ്ങുകളും കോട്ടകളും
അറബികൾ ഓർമ്മകളായ് മനസ്സിൽ നിറയുന്ന
ബംണ്ടാജെയറബി വെള്ളച്ചാട്ടമെൻ ഗ്രാമത്തിന്നഴക്
ഭൂമിമാത തന്നരുമയാം ഭാരതാംബതൻ പുത്രിയാം
കന്നടനാടിൻ ശിങ്കാരമാകുന്നു എന്റെ ഗ്രാമം
നാലു ധർമ്മങ്ങളും ഒരുമയായ് വാഴുന്ന
സപ്ത ഭാഷകളുടെ സമ്മോഹനത്താൽ വിളങ്ങുന്ന
എന്റെ ഗ്രാമമെത്ര മഹോന്നത സുന്ദരം
ബെന്നി ടി ജെ
23/01/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo