അറിയുമോ
^^^^^^^^^^^^^^
ടിൺടിൻടിൺ
മെസേജ് ചാടി വീണിരിക്കുന്നു
ഞാൻ പതിയെ ഫോണെടുത്തു
ഒരു fb സുഹൃത്താണ്
എന്നെ അറിയുമോ
കണ്ടിട്ടുണ്ട്
ജിനു പ്രകാശ് എന്നല്ലേ
മുഴുവൻ പേര്
അതേ
ഞാൻ എപ്പോഴും ശ്രദ്ധിക്കും
അതേയോ
ജംഗ്ഷന്റ്റെ പടിഞ്ഞാറായിട്ടല്ലേ വീട്
ബാന്കിലെ പ്രകാശിന്റ്റെ
വൈഫല്ലേ
അതേ അറിയുമോ
കണ്ടിട്ടുണ്ട് രണ്ടുപേരും ബൈക്കിൽ
പോകുന്നത്
ആആ
പക്ഷേ താനാ നല്ല ബ്യൂട്ടി
ഓ അങ്ങനൊന്നും ഇല്ല
ഏയ് ശരിക്കും അതല്ലേ ഞാനിത്രശ്രദ്ധിച്ചു പോയത് നേരിട്ട് പരിചയപ്പെടണംന്ന് വിചാരിച്ചു
സോറി ഞാൻ ശ്രദ്ധിച്ചിട്ടില്ല
ആട്ടെ ഇനി ശ്രദ്ധിക്കണം ഒരു
സിൽവർ ഇന്നോവ വൈകുന്നേരം
ഓഫീസിനടുത്ത് ഉണ്ടാവും
ഞാനെന്നും നേരത്തേ അവിടെ കിടപ്പുണ്ടാവും താൻ പോയിക്കഴിഞ്ഞേ
ഞാൻ വണ്ടി എടുക്കാറുള്ളൂ
ആഹാ
അല്ല രാവിലെ എന്താ പരിപാടി
ഓ...എന്തു പറയാൻ അടുക്കളയിൽ
ഭയന്കര പണി
ശ്ശോ അങ്ങനെയാ ഈ സൗന്ദര്യം എല്ലാം പോകുന്നെ ഹസ് ഹെൽപ് ചെയ്യില്ലേ
ഇല്ല ഏതു നേരോം ഫോണിൽ കുത്തിക്കോണ്ടിരിക്കും
ഉം..ആളൊരു ബോറനാ അല്ലേ
ആ... പിന്നെ ഈ ഫോണേ കുത്തു
ഭയന്കര ഇഷ്ടാ ഇപ്പോത്തന്നെ
പുള്ളി വായിച്ചു കേൾപ്പിക്കും
ഞാൻ മറുപടി പറയും
പുള്ളിക്കാരൻ ടൈപ്പ് ചെയ്യും
അതൊരു ഉപകാരമല്ലേ
ഇവിടെ മറുവശത്തെ
ഫോൺ ഓഫായി ക്ഷമിക്കണം
മുന്നോട്ടു ടൈപ്പു ചെയ്യാനാവാത്തതിൽ
ജിനുവിന്റ്റെ സ്വന്തം പ്രകാശ്.
By
VGVassan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക