ആദ്യരാത്രി
ആദ്യമായിട്ട് ആദ്യരാത്രിയിൽ പങ്കെടുക്കുന്നതിൻ്റെ ഒരു ടെൻഷനേ...
താലി കെട്ടിയപ്പോൾ മുതൽ തുടങ്ങി ആ ടെൻഷൻ.. ഈ സുദിനത്തിനു വേണ്ടി എത്ര നാളായ് കാത്തിരിക്കുന്നു...എന്നിട്ടും അടുത്തു വന്നപ്പോൾ.. തിരക്കെല്ലാം കഴിഞ്ഞു ബന്ധുക്കളെല്ലാം പോയി. ഇനി വീട്ടിൽ ഉള്ളവർ മാത്രം.. കുളികഴിഞ്ഞപ്പോൾ വല്ലാത്ത സുഖം ഡിയോഡ്രൻ്റ് സ്പ്രേ ചെയ്തു വിയർപ്പിൻ്റെ മണം ഒരു പക്ഷേ അവൾക്കിഷ്ടപ്പെട്ടില്ലെങ്കിലോ...
ഏടത്തിയമ്മമാരൊക്കെ അവളുടെ ചുറ്റും ഇരിപ്പുണ്ട് ഞാനൊന്ന് പാളി നോക്കി ഇപ്പോഴൊന്നും വിടുന്ന ലക്ഷണമില്ല. പുറത്ത് ഏട്ടൻമാരൊക്കെ ചെലവുകൾ നോക്കുന്നു. പന്തലുകാരനെയും ടാക്സിക്കാരെയുമൊക്കെ പറഞ്ഞുവിട്ടു...

ഞാൻ ബെഡ്റൂമിൽ വെറുതെ പോയി നോക്കി ജനലിൻ്റെ കൊളുത്തെല്ലാം ശരിയാണോന്ന് ഉറപ്പു വരുത്തി. വീടു പണി കഴിഞ്ഞതേ ഉള്ളൂ അപ്പോൾ. പെയിൻ്റിൻ്റെ ഗന്ധം മുറിയിലുണ്ട്. റൂം സ്പ്രേ അടിച്ച് അതും ശരിയാക്കി..
നിശ്ചയം കഴിഞ്ഞ് ആറു മാസം കഴിഞ്ഞാണ് കല്ല്യാണം ഫോണിലൂടെ ശരിക്കും പ്രേമിക്കുകയായിരുന്നു എന്നു പറഞ്ഞാൽ മതിയല്ലോ...എന്നാലും അവൾ ശരിക്കും അടുത്തെത്തിയപ്പോൾ ഒരു വെപ്രാളം....
അവളും കുളികഴിഞ്ഞെത്തി മുടിയിൽ തോർത്ത് ചുറ്റി അവൾ വരുന്നതു കാണാൻ എന്തൊരു ചേലാണ്. എല്ലാവരും ഭക്ഷണം ഒന്നിച്ചിരുന്ന് കഴിച്ചു. വീണ്ടും സ്ത്രീകളെല്ലാം ഒത്തുകൂടി..
ഇപ്പഴൊന്നും അവളെ വിടുന്ന ലക്ഷണമില്ല എൻ്റെ ക്ഷമ നശിച്ചു...
ഇപ്പഴൊന്നും അവളെ വിടുന്ന ലക്ഷണമില്ല എൻ്റെ ക്ഷമ നശിച്ചു...
''ഏടത്തിയമ്മേ എനിക്കുറക്കം വരുന്നു''
'' അതിനെന്താ മോൻ പോയി കിടന്നോ''
''അപ്പോൾ അവൾ....?''
''അയ്യടാ ചെക്കൻ്റെ ഒരു പൂതി കണ്ടോ...''
എല്ലാവരും ചിരിച്ചു ശ്ശോ ഞാൻ ചമ്മിപ്പോയി.
എല്ലാവരോടും ഗുഡ്നൈറ്റ് പറഞ്ഞ് ഞാൻ മുറിയിൽ പോയിരുന്നു.കുറച്ചു നേരം കഴിഞ്ഞപ്പോൾ അതാ അവൾ വരുന്നു.
മനസ്സിൽ പെരുമ്പറ മുഴങ്ങുന്നു....
അവൾ വന്നപാടെ എൻ്റെ കാൽ തൊട്ട് നെറുകയിൽ വച്ചു...ഒട്ടും പ്രതീക്ഷിച്ചില്ല ഞാനത്....അവൾ കൊണ്ടുവന്ന ഇളം ചൂടുപാൽ ഞങ്ങൾ മാറി മാറി കുടിച്ചു.അവളെ പതുക്കെ അരികിൽ ചേർത്തിരുത്തി.

കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു കുറെ നേരം...അവളുടെ മൃദുവായ കൈയ്യെടുത്ത് എൻ്റെ നെഞ്ചിൽ വച്ചു..
മനസ്സിലെ ടെൻഷൻ എവിടെയോ പോയൊളിച്ചു....
നൈറ്റ് ലാമ്പിൻ്റെ ഇരുണ്ട വെളിച്ചത്തിൽ.....
ആദ്യരാത്രിയെ പറ്റി ടെൻഷനടിച്ചവർ.....
ശ്ശോ ച്ച് നാണാ പറയാൻ....
പറയൂല.....!!!
മനസ്സിലെ ടെൻഷൻ എവിടെയോ പോയൊളിച്ചു....
നൈറ്റ് ലാമ്പിൻ്റെ ഇരുണ്ട വെളിച്ചത്തിൽ.....
ആദ്യരാത്രിയെ പറ്റി ടെൻഷനടിച്ചവർ.....
ശ്ശോ ച്ച് നാണാ പറയാൻ....
പറയൂല.....!!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ.....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക