എന്റെ പേര്
************
************
ഡി.... ഇറങ്ങാടി പുറത്.....
മണിയറയിൽ കാൽവെച്ച സ്നേഹ ഒരു നിമിഷം അമ്പരന്നു.വിനു തന്നെയാണോ ഈ പറയുന്നത്.. തൻ വല്ലഅപരാധവും ചെയ്തോ.. .... സൗമ്യമായി അവൾ...
എന്താ വിനു എന്തുപറ്റി......
അവൾ അകത്തേക് കയറി വന്നു.... അമർഷം കൊണ്ട് അവൻ എഴുന്നേറ്റ് കണ്ണാടിയുടെ മുമ്പിൽ നിന്നു... അവൾ പതിയെ അവന്റ തോളിൽ കൈവെച്ചു.... അവൻ ശക്തമായി അവളുടെ കൈകൾ തട്ടിമാറ്റി... അവൾ പകച്ചുപോയി.. ..
വിനു...എന്തായിത്............ നിനക്കു എന്തപറ്റിയത്..
അവൻ മറുപടി ഒന്നും നൽകാതെ പുറത്തോട്ട് പോയി ... അവൾ അവിടെ കട്ടിലിൽ ഇരുന്നു.... അവളുടെ ചിന്തകൾക് വിരാമം ഇല്ലായിരുന്നു... വിനുവിനെ ദേഷ്യം വരുവാൻ മാത്രം അവൾ ഒന്നും ചെയ്തിട്ടില്ലായിരുന്നു....
സ്വകാര്യ ഐ ടി കമ്പനിയിൽ ജോലി ചെയുമ്പോൾ ആണ് അവൾ വിനുവുമായി പരിചയപ്പെട്ടത്.... സൗമ്യമായ പെരുമാറ്റം തന്റെ ചെറിയകാര്യങ്ങളിൽ പോലും ശ്രെദ്ധനൽകി... ആദ്യം അത് അത്ഭുതം ആയിരുന്നു എങ്കിലും... അവൻ ഓരോ ദിവസവും എന്നിൽ അധികാരം എടുക്കവാൻ തുടങ്ങി.... അവകാശത്തോടെയുള്ള വിളി.... തമാശപോലെ കാമുകി എന്നും വിളിക്കുന്നത്...എന്റെ മനസ്സിൽ അവനോട് അടുത്തു.... എന്റെ അനുവാദമില്ലാതെ എന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി നമ്പർ എടുത്തപ്പോളും ഞാൻ എതിർത്തില്ല.... എന്നെ ചേർത്തുപിടിച്ചു സെൽഫി എടുക്കുമ്പോളും..... ഞാൻ തടഞ്ഞില്ല...അവനെടുത്ത ചിത്രങ്ങൾ എന്റെ മനസ്സിൽ പതിഞ്ഞു... അപ്പോൾ എല്ലാം അജയ് എന്നോട് സൂക്ഷിക്കുവാൻ പറഞ്ഞു... അവൻ നല്ലൊരു സുഹൃത് ആയതിനാൽ...എന്റെ നന്മ മാത്രം കരുതിയുള്ളൂ... നാളുകൾക്കു ശേഷം അവൻ എന്നെ പ്രൊപ്പോസ് ചെയ്തപ്പോൾ ഞാൻ മറുപടി നൽകാൻ അല്പം മടിച്ചു... അത് അവനെ എന്നിൽ നിന്നും പതിയെ അകലുന്നപോലെ തോന്നി... അത് എനിക്ക് വീർപ്പ്മുട്ടാൽ ആയിരുന്നു..... ഒരുദിനം ഞാൻ എന്റെ ഇഷ്ട്ടം തുറന്നുപറഞ്ഞപ്പോൾ അവൻ ആർത്തുല്ലസിക്കുന്നത് കണ്ട എനിക്ക് ഇത് ആദ്യമേ പറയാമായിരുന്നു എന്ന് തോന്നി... കാരണം ഞാൻ ആഗ്രഹിക്കുന്നത് അവന്റെ സന്തോഷമായിരുന്നു...അപ്പോൾ എന്നെ അജയ് ചിത്ത പറയുന്നത്... ഇത് വേണ്ട എന്ന്.. അവന്റെ കണ്ണുകടി എനിക്ക് മനസ്സിലാകും... അവനെ പരസ്യമായി ചിത്തവിളിച്ചു... ഞാൻ അവന്റെ കൈയിൽ പിടിച്ചു നടന്നുപോയി...
പ്രണയം കാടുകയറിയ ഘട്ടത്തിൽ ആണ് അവൻ ആ ആവശ്യം അറിയിച്ചത്... ഞാൻ എതിർക്കുകതന്നെ ചെയ്തു...വിവാഹശേഷം മാത്രമാണ് അതിനു ഞാൻ അനുവദിക്കൂ എന്ന് ഞാൻ പറഞ്ഞു...അത് അവൻ നെഗറ്റീവ് മൈൻഡിൽ എടുത്തു.... എന്റെ വിശ്യസ്ഥത ചോദ്യം ചോദ്യം ചെയ്തപ്പോൾ ..... അവനെ എനിക്ക് നഷ്ടവും ആകും എന്ന് തോന്നിയപ്പോൾ...ഞാൻ മനസ്സിലാമനസ്സോടെ സമ്മതം മൂളി..... അത് അവനിൽ ഉണ്ടാക്കിയ സന്തോഷം വളരെവലുതാണ്...
അന്ന് അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായില്ല. ഞാൻ അവന് ആ കാര്യം അറിയിച്ചിരുന്നു.. അത് പ്രകാരം അവൻ വീട്ടിൽ എത്തിയത്... എന്റെ മനസ്സിൽ വളരെയധികം ഭയമുണ്ടായിരുന്നു.... എങ്കിലും എനിക്ക് അവന്റെ സന്തോഷം മാത്രം മനസ്സിൽ ഉണ്ടായിരുന്നുള്ളു.. എന്റെ സ്വന്തമാവും എന്ന ചിന്തയും....അവൻ എന്നെ മുറിയിലേക്കു കൊണ്ടുവന്നു.... അപ്പോൾ ആണ് വാതിൽ തല്ലിപൊളിക്കുന്നത്പോലെയുള്ള ശബ്ദംകേട്ടത്.വാതിൽ തുറന്നതും അച്ഛനും അമ്മയും നാട്ടുകാരും...
വലിച്ചുപുറത് ഇട്ട അച്ഛൻ... മകളെ വിളിക്കാൻ പാടില്ല എന്ന് തോന്നിയ പാദങ്ങൾ എല്ലാം പ്രയോഗിച്ചു... 'അമ്മ കരഞ്ഞുകൊണ്ട് തലങ്ങുംവിലങ്ങും അടിച്ചു.... വിനുവിനെയും വെറുതെവിട്ടില്ല.... അപ്പോൾ ആണ് വല്യച്ഛൻ കടന്നു വന്നത്... വല്യച്ഛനാണ് കല്യാണം എന്ന ഡിമാൻഡ് വെച്ചത്... പിടിച്ചുകെട്ടിച്ചു എന്നുപറയാം..... അവനു ഒന്നും പറയാനുണ്ടായില്ല.... വിവാഹം സമയത് ആളുകളുടെ നോട്ടം ഞാൻ ഒരു വേശ്യ എന്ന നിലയിൽ ആയിരുന്നു . ... ഇത്രയും യാതനസഹിച്ചത് അവനുവേണ്ടി... എന്നിട്ടും... ഒന്നും മനസ്സിലായില്ല.... ഇപ്പോൾ അവൻ എന്തിനാ ദേഷ്യപ്പെട്ടു ഇറങ്ങിപ്പോയത്...കട്ടിലിൽ ഇരുന്നു ആലോചിക്കുമ്പോൾ ആണ്... മൊബൈൽ റിങ് ചെയുന്നത് കേൾക്കുന്നത്.. ഞാൻ അത് എടുത്തുനോക്കി.... ഇത് വിനുവിന്റെ ഫോൺ ആണല്ലോ.... സ്ക്രീനിൽ അനൂപ്....
ഹാലോ വിനു....... നീ എന്ത് പണിയ കാണിച്ചത്... ഞാൻ അപ്പോൾ പറഞ്ഞതല്ലേ എന്റെ വീട്ടിൽ സെറ്റ് ആക്കം എന്ന്... തലയിൽ അയാല്ലേ... അതാ പറയുന്നത് പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ..... പ്രാക്ടിസ് ക്ലാസ് എടുക്കാൻ പോയിട്ട്... ഇപ്പോൾ... ഹ... ഹ .... ഹ...
ഞാൻ ഫോൺ കട്ട് ചെയ്തു.... എന്റെ കണ്ണുകൾ നിറഞ്ഞു..... ഈശ്വര..... ഞാൻ എന്താ കേട്ടത്... അവൻ.... ഇല്ല... ഞാൻ അവന്റെ ഫോൺ എടുത്തു തുറക്കാൻ ശ്രെമിച്ചു.... ബട്ട്... ലോക്ക്..
ഉടൻ മെമ്മറി ചെയ്തു എന്റെ ഫോണിൽ ഇട്ടു... ഗാലറിയിൽ കണ്ടത്.... അവനും ആതിരയും... നോ........ഇപ്പോൾ എനിക്ക് എല്ലാം മനസ്സിൽ ആയി.. അജയ് നൽകിയ മുന്നറിയിപ്പിന്റെ വില... ആളുകളുടെ നോട്ടത്തിന്റെ അർഥം... ഞാനൊരു വേശ്യയാണ്.... എനിക്ക് നൽകിയ പദവികൾ അത്രയുള്ളു ..... പെണ്ണ് എന്ന.... പാഴ് പത്രം...... ഇനിയെന്ത്... എന്റെ ജീവിതം സ്വാപനം... അവനെ... ഞാൻ..... സിനിമയിലെ നായികാ സങ്കൽമല്ല ജീവിതം.... അവനെ മാറ്റിയെടുക്കൽ.. എനിക്ക് സാധ്യമോ... അവൻ ഇനി സ്നേഹിച്ചോ......... അപ്പോളും അവന്റെ ഫോൺ റിങ് ചെയ്യുകയായിരുന്നു....
ഉടൻ മെമ്മറി ചെയ്തു എന്റെ ഫോണിൽ ഇട്ടു... ഗാലറിയിൽ കണ്ടത്.... അവനും ആതിരയും... നോ........ഇപ്പോൾ എനിക്ക് എല്ലാം മനസ്സിൽ ആയി.. അജയ് നൽകിയ മുന്നറിയിപ്പിന്റെ വില... ആളുകളുടെ നോട്ടത്തിന്റെ അർഥം... ഞാനൊരു വേശ്യയാണ്.... എനിക്ക് നൽകിയ പദവികൾ അത്രയുള്ളു ..... പെണ്ണ് എന്ന.... പാഴ് പത്രം...... ഇനിയെന്ത്... എന്റെ ജീവിതം സ്വാപനം... അവനെ... ഞാൻ..... സിനിമയിലെ നായികാ സങ്കൽമല്ല ജീവിതം.... അവനെ മാറ്റിയെടുക്കൽ.. എനിക്ക് സാധ്യമോ... അവൻ ഇനി സ്നേഹിച്ചോ......... അപ്പോളും അവന്റെ ഫോൺ റിങ് ചെയ്യുകയായിരുന്നു....
രചന :ശരത് എൻ. എസ് ::::
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക