Slider

ഞാൻ ഹീറോ

0

ഞാൻ ഹീറോ
==-==-==-==-==
അമ്മയുടെ
വയറുകീറാതെ-
പിറന്നുവീണു, 
ഡോക്റ്റേഴ്‌സിനും
അമ്മയ്‌ക്ക്‌ മുന്നിലും
ഞാൻ ഹീറോ ആയി......
ഹിന്ദു മുസ്ലിം കൃസ്ത്യൻ
എന്നു നോക്കാതെ
കൈയിലിരുന്ന ചോറ്റുപാത്രം
വിശക്കുന്നവരുടെ
മുന്നിലേയ്‌ക്കുനീട്ടി,
സമൂഹത്തിനും
കൂട്ടുകാർക്കു മുന്നിലും
ഞാൻ ഹീറോ ആയി.......
സ്നേഹിച്ച പെണ്ണ്
മറ്റൊരാളെ
സ്നേഹിക്കുന്നതറിഞ്ഞു,
പ്രണയം വിട്ടുകൊടുത്തു
പ്രണയത്തിന് മുന്നിൽ
ഞാൻ ഹീറോ ആയി.........
കിട്ടിയ ജോലികൾ
തിരസ്‌കരിച്ചു
പട്ടാളത്തിൽ ചേർന്നു,
നാടിനു മുന്നിൽ
ഞാൻ ഹീറോ ആയി.........
കാവൽ ഭടനായി
അവസാനശ്വാസം-
വരെയുംപൊരുതി
വീര്യമൃത്യു വരിച്ചു,
സഹപ്രവർത്തകർക്കു മുന്നിൽ
ഞാൻ ഹീറോ ആയി..........
ഭാരത് മാതാ കീ ജയ്
കീർത്തി ചക്ര
എന്റെ ശവകുടീരത്തിനു
മുകളിൽ വെയ്ക്കുമ്പോൾ,
ലോകത്തിനു മുന്നിൽ
ഞാൻ ഹീറോ ആയി........
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo