നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ബോംബെ


#ബോംബെ
***********
അമ്മയും ഞാനും മാത്രമടങ്ങിയ ചെറിയൊരു കുടുംബം.
എനിക്ക് രണ്ട് വയസ്സുള്ളപ്പോൾ ആക്‌സിഡന്റിൽ പപ്പാ മരിച്ചു.
മുന്നോട്ടുള്ള ജീവിതത്തിൽ
അമ്മ മാത്രമായിരുന്നു എല്ലാം.....
എന്നിട്ടും അമ്മയെ പൂർണമായി സ്നേഹിക്കാൻ എനിക്ക്‌
കഴിയുമായിരുന്നില്ല.
അതിനു കാരണങ്ങളുമുണ്ട്.....
എന്റെകാര്യത്തിൽ അമ്മ കാണിക്കുന്ന അധിക സ്വാതന്ത്യം എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു.അമ്മയുടെ ഉള്ളിൽ‌ ഭയമായിരുന്നു.അമ്മയുടെ ഭയപ്പാട്
എന്റെ സ്വാതന്ത്ര്യത്തെ പൂർണമായും തടങ്കലിലാക്കിയിരുന്നു.അമ്മയുടെ
ചില സമയത്തെ ഭാവ വ്യത്യാസങ്ങൾ ഉള്ളിൽ വേദനയായി മാറി........
സൗഹൃദങ്ങൾ 'അമ്മ അനുവദിച്ചിരുന്നില്ല.
ആരോഗ്യമുള്ള ശരീരം ഉണ്ടായിട്ടും
മരവിച്ച ശരീരംപോലെ ഇരുട്ടറയിൽ ജീവിക്കേണ്ടി വന്നു കാലങ്ങൾ.
മറ്റുള്ള കുട്ടികളെപ്പോലെ
സ്വതന്ത്രമായി പാറി നടക്കണം.
ഇഷ്ടങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും സഞ്ചരിക്കണം. 'അമ്മ ഒന്നും
അറിയുവാൻ ശ്രമിച്ചില്ല.....
തടങ്കലിൽ നിന്നും രക്ഷപ്പെട്ടത്.
കോളേജ് പഠനകാലമാണ്.അമ്മയ്‌ക്ക് തീരെ ഇഷ്ടമായിരുന്നില്ല.എന്റെ നിർബന്ധത്തിനു ഒടുവിൽ വഴങ്ങിതരുകയായിരുന്നു. നിബന്ധനകളോടെ........
അമ്മയുടെ തടവറയിൽ നിന്നും രക്ഷപെടുക അത് മാത്രമായിരുന്നു എന്റെ ലക്ഷ്യവും....‌
അപ്രതീക്ഷമായി ആണ് ആ കാൾ
എന്റെ ഫോണിലേയ്ക്ക് വന്നത്....
"ഹാലോ വിച്ചു."
"ഹാലോ! ഇത് താങ്കൾ ഉദ്ദേശിക്കുന്ന വ്യക്തിയല്ല.ഈ ഫോണിന്റെ ഉടമസ്ഥന് ആക്‌സിഡന്റ് പറ്റി. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേയ്ക്ക്
പൊയ്‌ക്കൊണ്ടിരിക്കുന്ന വഴിയാണ്.
ഇതിൽ ലാസ്‌റ്റ് ഡയൽ ചെയ്‌തിരുന്ന
നമ്പർ താങ്കളുടേതാണ്."
വിഷ്ണു, വിച്ചുവെന്ന് ഞാൻ വിളിക്കും.
സൗഹൃദം തൊട്ടറിഞ്ഞത് വിച്ചുവിലൂടെയായിരുന്നു ,
അവനുണ്ടായ ആക്സിഡന്റ് മനസ്സിനെ വല്ലാതെ ഉലച്ചു,ഞാൻ ഒരുപാട് തവണ പറഞ്ഞതാ ബൈക്കിലെ സ്പീഡ് കുറച്ചുഓട്ടിക്കണമെന്ന്,എനിക്കാണെങ്കിൽ ഈ സാധനം ഉരുട്ടാൻപോലും അറിയില്ല ....
വിച്ചുവിന്റെ വീട്ടിലറിയിച്ചു.
ഞാനുംഹോസ്പിറ്റലിലേയ്‌ക്ക്‌ തിരിച്ചു.
അമ്മയെ അറിയിച്ചിരുന്നില്ല.അറിയിച്ചാൽ നൂറുകാരണങ്ങൾ നിരത്തേണ്ടി വരും
എന്നത് കൊണ്ട് മാത്രമാണ്......
"ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞു."
ഡോക്ടറുടെ പ്രതികരണം
മനസ്സിനു ആശ്വാസമായി.
"രക്തം ഒരുപാട് പോയിരുന്നു.
ബ്ലഡ് ആവശ്യമാണ്".
നെഴ്‌സ് അറിയിച്ചു.......
ഇതുവരെയും രക്തദാനം ചെയ്‌തിട്ടില്ല.സുഹൃത്തുക്കൾ എല്ലാവരും
രക്തദാന മഹത്വത്തിനെ
കുറിച്ചു സംസാരിക്കാറുണ്ട്.
അന്നുമുതലെ ചിന്തിക്കുന്നതാണ്
രക്തദാനത്തെക്കുറിച്ച്.......
'അമ്മയറിഞ്ഞാൽ ജീവൻപോകും.
എന്റെ കൂട്ടുകാരനുവേണ്ടി
ഇതെങ്കിലും ഞാൻ ചെയ്യണ്ടെ.
അങ്ങനെ രക്തദാനം
ചെയ്യാൻ തന്നെ തീരുമാനിച്ചു.....
കുറച്ചു സമയം കഴിഞ്ഞിട്ടുണ്ടാകും.
നെഴ്‌സ് എന്നെ ഡോക്ടർ റൂമിലേയ്ക്ക്
വിളിപ്പിച്ചു .ബ്ലഡ് പരിശോധിച്ചതിൽ?.
നെഴ്‌സ് പൂർണമായി ഒന്നും വ്യക്തമാക്കുന്നില്ല....
പരിഭ്രമം മുഖത്തു നിഴലിച്ചിരുന്നു.
എനിക്കെന്തെങ്കിലും?
ഡോക്റ്ററിന്റെ റൂമിലേയ്‌ക്ക്‌
ചെല്ലുമ്പോഴും പല പല
ചിന്തകളിലൂടെ മനസ്സ് സഞ്ചരിച്ചിരുന്നു....
ഡോക്ടറിന്റെ വിവരണത്തിൽ
ജീവിതത്തിൽ ഇങ്ങനെയൊരു
മാറ്റം സംഭവിക്കുമെന്ന് ഒരിക്കൽപോലും
പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.......
"രാജ്യത്ത് കണ്ടുവരുന്ന വിരളമായ ഒരു രക്തഗ്രൂപ്പ് ആണ് താങ്കളുടേത്. ബോംബെ രക്തഗ്രൂപ്പ് എന്ന് പറയും. ഇന്ത്യയില്‍ തന്നെ 400ല്‍ താഴെ ആളുകളില്‍ മാത്രമാണ് ബോംബെ രക്തഗ്രൂപ്പ് കണ്ടുവരുന്നത്.
പക്ഷേ, പലരും ഇപ്പോഴും ബോംബെ രക്തഗ്രൂപ്പിനെക്കുറിച്ച് അജ്ഞരാണ്. "
ഡോക്ടറുടെ മറുപടി
ഉള്ളിലെ പരിഭവംമാറി .കൗതുകമായി ആണ് വിശദീകരണം ഞാൻ കേട്ടത്.
അധികം ആർക്കുമില്ലാത്ത രക്ത ഗ്രൂപ്പ്......
"വളരെ അപൂര്‍വ്വമായ എ ബി ഒ ഗ്രൂപ്പില്‍പ്പെടുന്നവയാണ് . ആദ്യമായി ഇത് കണ്ടെത്തിയത് ബോംബെയിലെ ചില ആളുകളിലാണ്. അതുകൊണ്ടാണ് ഇതിന് ബോംബെ രക്തഗ്രൂപ്പ് എന്ന് പേര് വന്നത്.
ഏകദേശം 50 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ രക്തഗ്രൂപ്പ് കണ്ടെത്തിയത്. പാള്‍സ് കെ ഇ എം ആശുപത്രിയില്‍ ചികിത്സയ്ക്കു വന്ന ഒരു രോഗിയില്‍ ബി ഗ്രൂപ്പ് രക്തം അലര്‍ജി ഉണ്ടാക്കിയിരുന്നു. ഇതാണ് ബോംബെ രക്തഗ്രൂപ്പ് തിരിച്ചറിയാന്‍ കാരണമായത്.....
ഇതിന് മുൻപ് കേരളത്തിൽ ഒരാൾക്ക് ബോംബെ രക്ത ഗ്രൂപ്പ് കണ്ടെത്തിയിരുന്നു.
പക്ഷെ അദ്ദേഹം ഇന്നു ജീവിച്ചിരിപ്പില്ല. ആക്‌സിഡന്റിലാണ് തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ ഗ്രൂപ്പ് ബോംബെ രക്ത ഗ്രൂപ്പാണെന്ന്.ആ രക്തഗ്രൂപ്പ് ഉള്ളവര്‍ ഒരിക്കലും മറ്റ് രക്തഗ്രൂപ്പുകാരുടെ പക്കല്‍ നിന്നും രക്തം സ്വീകരിക്കാൻ കഴിയില്ല.
ആ കാരണത്താൽ അദ്ദേഹം
മരണത്തിനു കീഴടങ്ങുകയാണ്........
തിരികെ വീട്ടിലേക്കു മടങ്ങുമ്പോൾ
എല്ലാം ഞാൻ മനസ്സിലാക്കുന്നു.
അമ്മ എന്റെ ജീവിതത്തിൽ കാണിച്ച മുൻകരുതലുകളായിരുന്നു എല്ലാം.
എനിക്ക് എന്തെങ്കിലും സംഭിവിക്കുമോ
എന്ന ഭയത്തിലാകാം അമ്മ ഇതുവരെ ജീവിച്ചത്.ഞാൻ വിഷമിക്കുമെന്നു കരുതിയാകും എന്നോട് ഒന്നും പറയാതിരുന്നത്,ആ കാലിൽ
വീണ് മാപ്പ് ചോദിക്കണം......
അമ്മയിൽ നിന്നും ആ സത്യം ഞാൻ തിരിച്ചറിയുന്നു...
അന്ന് രക്തം കിട്ടാതെ മരിച്ചത് എന്റെ പപ്പയായിരുന്നു എന്ന സത്യം.
ഒരുപാട് അന്വേഷിച്ചു എന്നിട്ടും ബോംബെ
രക്തഗ്രൂപ്പ് കണ്ടെത്താൻ അവർക്കു സാധിച്ചില്ല,അതുപറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.... ..
ഞാൻ അമ്മയിൽ നിന്നും അനുവാദം വാങ്ങി.എന്റെ പപ്പയെപ്പോലെ രക്തം കിട്ടാതെ മരണത്തിന് ആരെയും വിട്ടുകൊടുക്കാൻ അനുവദിക്കില്ല.........
ഇന്ത്യയിൽ അഞ്ഞൂറോളം
ആൾക്കാരിൽ ബോംബെ രക്ത
ഗ്രൂപ്പ് കണ്ടെത്തി.എല്ലാവരെയും
ഒരു കുടക്കീഴിനുള്ളിൽ
കൊണ്ടുവരാൻ എനിക്കു കഴിഞ്ഞു......
അവർക്കെല്ലാവർക്കുമുള്ള മുൻകരുതലായിരുന്നു അത്‌......
ഇന്നൊരു യാത്രകഴിഞ്ഞു
തിരിച്ചുവരുകയാണ്.
ബംഗാളി യുവാവിന് രക്തം
നല്‌കി ജീവൻ രക്ഷിച്ച
ആത്മവിശ്വാസത്തിൽ,അമ്മ എല്ലാ കാര്യത്തിലും പൂർണമായ
സപ്പോർട്ടോടു കൂടി എന്നോടൊപ്പമുണ്ട്........
രക്തദാനം ജീവദാനം
**-**-**-**-**-**-**-**-**
#രക്തദാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
* 18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്.
* ശരീരഭാരം മിനിമം 45 കിലോഗ്രാം എങ്കിലും ഉണ്ടായിരിക്കണം.
* ദാതാവിന്‍റെ രക്തത്തില്‍ 125g/L ഹീമോഗ്ലോബിന്‍ എങ്കിലും ഉണ്ടാകണം.
* രോഗ ബാധയുള്ളപ്പോള്‍ രക്തം ദാനം ചെയ്യരുത് .
* രക്തദാന വേളയില്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായിരിക്കണം.
ഇവര്‍ക്ക് രക്തദാനം നിഷിദ്ധം
* ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും അടുത്തയിടെ ഗര്‍ഭം അലസിയവരും
* ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ രക്തദാനം ചെയ്യരുത്.
* ഹൃദ്രോഗം, വൃക്കത്തകരാറുകള്‍ , ആസ്തമ , കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍
* രോഗചികിത്സയ്ക്കായി സ്റ്റീറോയ്ഡ് , ഹോര്‍മോണ്‍ എന്നിവ അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നവര്‍
* എച്ച് ഐ വി , സിഫിലിസ് , മഞ്ഞപ്പിത്തം, മലേറിയ എന്നീ രോഗങ്ങളുള്ളവര്‍
* മയക്കുമരുന്നിന് അടിമപ്പെട്ടവര്‍
* രക്തദാനത്തിന് 24 മണിക്കൂര്‍ മുന്‍പ് മദ്യം ഉപയോഗിച്ചവര്‍.....‍
നന്ദി :ശരൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot