നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അറിയാതെ നഷ്ടപ്പെടുത്തുന്നത്


ഉറങ്ങുന്നില്ലെ നീ ..."? ഉമ്മയാണ് ...
ഒന്നും മറുപടി പറഞ്ഞില്ല ..
"എന്താടാ നിനക്കു പറ്റിയത് ..
അവളോ അങ്ങിനായി ..
നിനക്കെങ്കിലും അൽപം
ക്ഷമ കാണിച്ചൂടെ ..."?
"മുഖത്തു നോക്കി ഇറങ്ങിപ്പോവാൻ പറഞ്ഞാ ആത്മാഭിമാനമുള്ള ആരെങ്കിലും പിന്നെ അവിടെ നിക്കോ ..."?
ഉമ്മ പറയുന്നതിലും
കാര്യമുണ്ട് ..
അവളുടെ സ്ഥാനത്തു ആരായിരുന്നാലും അങ്ങനൊക്കെ തന്നെ
ചെയ്യുമാരുന്നുള്ളൂ..
പക്ഷേ എത്രയെന്നു വച്ചാ ക്ഷമിക്കുക ..
കൊച്ചു കുട്ടികളെക്കാൾ കഷ്ടാന്നു തോന്നും ചിലനേരത്തെ അവളുടെ വാശിയും ദേഷ്യവുമൊക്കെ കാണുമ്പോ ..
"ഓരോന്നാലോചിച്ചു
വിഷമിക്കണ്ട ..
ഉറങ്ങിക്കോ നീ ..."
എന്നും പറഞ്ഞുമ്മ പുറത്തേക്കു പോയി ..
ഉമ്മ പോയീന്നുറപ്പ് വരുത്തി ഞാനെഴുന്നെറ്റു ജനാലക്കരികിൽ ചെന്നിരുന്നു ..
നേരിയ തലവേദന
തോന്നുന്നുണ്ട്...
പുറത്തു നല്ല കാറ്റുണ്ടാരുന്നു ..
തണുത്ത കാറ്റു മുഖത്തേക്കടിച്ചപ്പോ നല്ല ആശ്വാസം തോന്നി ...
സത്യത്തിൽ ഇന്നെന്താണെനിക്ക് സംഭവിച്ചത് ...
പതിവിലേറെ വൈകിയാണു ഇന്നു വീട്ടിലെത്തിയത് ..
ചെന്നു കയറുമ്പോ തന്നെ അവൾ വാതിൽക്കലുണ്ടാരുന്നു ..
വീർത്ത മുഖം കണ്ടപ്പൊ തന്നെ കാര്യം മനസ്സിലായി..
എന്നോടുള്ള പരിഭവമാണ്.
ഒന്നു സോറി പറഞ്ഞാൽ
തീരുമാരുന്നു..
പക്ഷേ ഇന്നെന്തൊ ഞാനും വല്ലാത്തോരു മാനസികാവസ്ഥയിൽ ആരുന്നുവെന്നതാണ് സത്യം ..
അതൊണ്ട് തന്നെ അവളെ ശ്രദ്ധിക്കാത്ത മട്ടിൽ അകത്തേക്കു കയറിപ്പോയി ..
അതവളെ ശരിക്കും ദേഷ്യം പിടിപ്പിച്ചു കാണണം..
മൊബൈൽ ബെഡിലേക്കിട്ടു വസ്‌ത്രം മാറുമ്പോ അവളെങ്ങോട്ടേക്കു വന്നു ...
ഞാൻ അവളെ കാണാത്ത മട്ടിൽ മൊബൈലെടുത്തു
നോക്കിക്കൊണ്ടിരുന്നു ..
അതവൾക്കു സഹിക്കാവുന്നതിലും അപ്പുറമാരുന്നു ..
അവളൊരു കൊടുങ്കാറ്റു പോലേ അടുത്തേക്കു വന്നതേ എനിക്കോർമ്മയുണ്ടാരുന്നുള്ളൂ ..
തൊട്ടടുത്ത നിമിഷം ...
മൊബൈൽ പറന്നു ചെന്നു ചുവരിലിടിച്ചു തെറിച്ചു താഴേക്കു വീണതും എന്റെ കൈ അവളുടെ ഇരു കവിളുകളിലും ആഞ്ഞു പതിച്ചതും ഒരേ സമയമാരുന്നു ..
പക്ഷേ അവൾ നിന്ന നിൽപ്പിൽ നിന്നനങ്ങിയില്ല ...
ഒരു തുളളി കണ്ണീർ
പോലും പൊഴിച്ചില്ല..
ശരിക്കും എനിക്കു നിയന്ത്രണം വിട്ടു പോയി ..
"ഇറങ്ങിക്കോണം ഇവിടുന്നു ഈ നിമിഷം തന്നെ .."
എന്നും പറഞ്ഞവളെ കഴുത്തിന് പിടിച്ചു റൂമിനു വെളിയിലേക്കു തള്ളി.
ശബ്ദം കേട്ടങ്ങോട്ടേക്കു വന്ന ഉമ്മാനെ ഒരക്ഷരം പോലും മിണ്ടാൻ
അനുവദിച്ചില്ല..
ഞാൻ അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു നേരെ ബെഡിലേക്കു ചെന്നു വീണു ..
പറഞ്ഞതും ചെയ്തതും
തെറ്റാണെന്നറിയാം ..
പക്ഷെ ..
അതിനിടയിലെപ്പൊഴോ ഒന്നു മയങ്ങിപ്പോയി ..
വാതിൽക്കലാരോ മുട്ടുന്നത് കേട്ടാണ് കതകു തുറന്നതു ..
ഉമ്മയാണ്..
"അവൾ പോയെടാ ..
ഞാൻ പറഞ്ഞിട്ടൊന്നും കേട്ടില്ല .."
എനിക്കാകെ വല്ലാതായി ...
അപ്പൊഴത്തെ ദേഷ്യത്തിനു അങ്ങനൊക്കെ പറഞ്ഞെങ്കിലും അവളില്ലാതെ കഴിയാൻ എനിക്കും പറ്റില്ലാരുന്നു ..
"എന്നാലും ഒരു പെണ്ണിനെ ഇങ്ങനെ തല്ലുമോടാ അരെങ്കിലും ..
നിന്റെ മനസ്സെന്താ
കരിങ്കല്ലാണോ ..?
വാശി കാണിച്ചല്ല പെണ്ണിനെ അനുസരണ പഠിപ്പിക്കേണ്ടത് ..
കൊതി തീരുവോളം
സ്നേഹിച്ചാ..
ഇതൊന്നും പഠിപ്പിച്ചു തരാൻ ചെറിയ കുട്ട്യോന്നുമല്ലാലോ
നീയ് .."
ഞാൻ തല താഴ്‌ത്തി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല ..
അവൾക്ക് ശരിക്കും വേദനിച്ചു കാണണം ..
അതിലേറെ വേദനിച്ചതു മനസ്സാവണം ..
അല്ലെങ്കിലങ്ങിനൊന്നും
പെരുമാറില്ലാരുന്നു ..
ശരിക്കും എന്റെ ഭാഗത്തു തന്നെയാണ് തെറ്റു ...
വല്ലാത്ത കുറ്റബോധം തോന്നി ..
പുറത്തു കാറ്റിനു ശക്തി കൂടുന്നുണ്ട് ..
മഴ പെയ്യാനുള്ള പുറപ്പാടാണെന്നു തോന്നുന്നു ...
ജനാല വലിച്ചടച്ചു കൈവലിച്ചപ്പോ
കയ്യിലെന്തോ
കുരുങ്ങിയതു പോലേ...
കുറെ മുടിച്ചുരുളുകൾ ..
അവളുടേതാണ് ..
അതിലേക്കു തന്നെ സൂക്ഷിച്ചു നോക്കി ...
പിന്നെ മുഖത്തോടു ചേർത്തു വെച്ചു ..
എന്തോ അറിയാത്തൊരു മാസ്മരിക ഗന്ധമുണ്ടെന്നു തോന്നി അവയ്ക്ക് ..
വിലപിടിപ്പുള്ളതെന്തോ പോലെ കയ്യിൽ ചുരുട്ടിപ്പിടിച്ചു തിരികെ നടന്നു ...
തലവേദന കുറയുന്ന മട്ടില്ല ..
ഇവിടെങ്ങാനും ബാമിരിപ്പുണ്ടാരുന്നു ..
കാണുന്നില്ല ...
എല്ലാം അവൾക്കല്ലേ അറിയുള്ളൂ ..
ഞാൻ ചോദിക്കും ..
അവൾ പരതിപ്പിടിച്ചു എടുത്തു തരും ..
കൊച്ചുകുട്ടിയെ പോലേ പിടിച്ചിരുത്തി പുരട്ടിത്തരുമായിരുന്നു
ചിലപ്പോഴൊക്കെ ..
ആ വിരൽസ്പർശം മതി തലവേദന പമ്പകടക്കാൻ ...
വല്ലാത്ത നഷ്ടബോധം തോന്നുന്നുണ്ടു് മനസ്സിൽ ..
എല്ലായിടത്തും പരാതി നോക്കി ..
എവിടെമില്ല ..
ഒടുവിൽ അലമാരയുടെ മുകളിലെങ്ങാനും ഉണ്ടൊന്നു നോക്കാൻ സ്റ്റൂളെടുത്തു വെച്ചു അതിൻമേൽ കയറി നോക്കി ...
ഭാഗ്യം ..
അതവിടുണ്ടാരുന്നു ...
എടുക്കാനായി കൈനീട്ടിയപ്പോഴാണ് ഒരു ഡയറി കണ്ണിൽപ്പെട്ടത് ...
ഒരു കൗതുകത്തിനു അതൂടെ എടുത്തു ..
സ്റ്റൂളിൽ നിന്നു താഴേക്കു ചാടിയിറങ്ങുന്നതിനിടയിൽ കാലിലെന്തോ തറച്ചു ..
അതേനിമിഷം തന്നെ കയ്യിലുണ്ടാരുന്ന ഡയറിയും ബാമും താഴേക്കു വീണു..
നേരത്തെ പൊട്ടിച്ചിതറി വീണ മൊബൈലിന്റെ
ഏതോ ഭാഗമാണ് ...
എല്ലാ വേദനയും ഒരുമിച്ചാണല്ലോ ദൈവമേന്നു മനസിൽ പറഞ്ഞു കൊണ്ടു കാലുയർത്തി നോക്കി ..
ഭാഗ്യത്തിന് ചെറിയൊരു പോറലെ ഏറ്റുള്ളൂ ...
കുനിഞ്ഞു നിന്നു ഡയറിയെടുക്കാൻ നോക്കുമ്പോഴാണു തുറന്നു കിടന്നിരുന്ന അതിലെ പേജിലെയൊരു വാചകം കണ്ണിൽപെട്ടത് ...
വേഗം വാരിയെടുത്തു ബെഡിൽ ചെന്നിരുന്നു ..
ഡയറി മുഴുവനും വായിക്കാനുള്ള ആകാംക്ഷയിൽ ബാമിന്റെ കാര്യം തന്നെ മറന്നു പോയിരുന്നു ...
ഓരോന്നായി മറിച്ചു നോക്കി ..
ആദ്യ പേജിൽ മനോഹരമായൊരു ചിത്രം വരച്ചു വെച്ചിരിക്കുന്നു ..
നടുവിലായി എന്റെയും അവളുടേയും പേരുമുണ്ട് ..
തൊട്ടടുത്ത പേജുകളിലേക്കു കണ്ണോടിച്ചു ...
അവൾ വീട്ടിലേക്കു വന്നു കേറിയത് മുതൽ സംഭവിച്ച എല്ലാ കാര്യങ്ങളും അതേപടി പകർത്തി വെച്ചിട്ടുണ്ട് ...
ഞാനാദ്യമായി ദേഷ്യപ്പെട്ടതു ...
ഞാനവളോട് പെരുമാറുന്ന രീതികൾ ...
അതിനിടയിലെവിടെയോ അവളെഴുതിയ ചില വരികളിൽ കണ്ണുടക്കി ..
"ഇന്നും ഇക്കാനോട് ദേഷ്യപ്പെട്ടു ..
എനിക്കറിയാം ഇതൊന്നും നല്ല സ്വഭാവല്ലാന്നു ..
എൻറെ വാശിയും കുട്ടിക്കളിയും ഇക്കാനെ നന്നായി വേദനിപ്പിക്കുന്നുണ്ടാവണം ..
എനിക്കറിയില്ല ഞാനെന്തേ ഇങ്ങനായിപ്പോയതെന്നു ..
പക്ഷേ എനിക്കിക്കാന്റെ മുന്നിൽ കുട്ടിയാവാൻ കുറുമ്പ് കാണിക്കാനൊക്കെ തോന്നുമ്പോഴാ ഓരോന്ന് പറഞ്ഞ്‌ വാശിപിടിപ്പിക്കുന്നെ ..
ഓരോ തവണ പിണങ്ങി മാറിനിക്കുമ്പോഴും ഒന്നടുത്തു വന്നെന്നെ ആശ്വസിപ്പിച്ചിരുന്നെങ്കിലെന്നു വെറുതെ വ്യാമോഹിക്കാറുണ്ട് ..
എങ്കിലുമൊരിക്കൽ ഞാനിക്കാന്റെ ജീവിതത്തിൽ നിന്നു മാറിനിക്കേണ്ടി വന്നാലും എന്നെ വെറുക്കരുതേയിക്കാ ...
എനിക്കിഷ്ടമാണ് ഒരുപാടു ..."
വായിക്കുന്തോറും കണ്ണുകൾ നിറഞ്ഞൊഴുകി ..
അവളെ മനസിലാക്കാൻ കഴിയാതെ പോയതിൽ വല്ലാത്ത കുറ്റബോധം തോന്നി മനസ്സിൽ ...
പിന്നീടങ്ങോട്ടു ഒന്നും തന്നെ വായിക്കാൻ കഴിഞ്ഞില്ലാ ...
കണ്ണുകൾക്കു മുന്നിൽ മൂടൽ മഞ്ഞു നിറഞ്ഞതു പോലേ ..
മനസ്സു വിങ്ങി വിതുമ്പുന്നു ..
ഡയറി നെഞ്ചോടു ചേർത്ത് ബെഡിലേക്ക് വീണു ...
മനസ്സിലൊരായിരം വട്ടം അവളോടു ക്ഷമ ചോദിച്ചു ..
ഒന്നുവേഗം നേരം പുലർന്നാ മതിയെന്നാരുന്നു
മനസ്സിൽ നിറയേ ..
അവളെ തിരികെ
കൊണ്ടു വരാൻ ..
അവളാഗ്രഹിച്ച പോലൊരു ഭർത്താവാകാൻ ശ്രമിക്കാൻ ...
കാണാതെ അറിയാതെ പോവുമായിരുന്ന ആ മനസ്സിനെ നെഞ്ചോടു ചേർത്തു പിടിക്കാൻ.
**
തീരെ ചെറിയ കാര്യങ്ങൾ പോലും ഊതിപ്പെരുപ്പിച്ചു വഷളാക്കി വിവാഹ ബന്ധം വേർപെടുത്തുന്നതിൽ വരെ കൊണ്ടെത്തിക്കുന്ന നാടായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളവും ...
ആരു വലുതു ആരു ചെറുത് എന്നുള്ള കിടമത്സരങ്ങൾക്കിടയിൽ മറന്നു പോവുന്നൊരു സത്യമുണ്ട് .
നിങ്ങൾ അറിയാതെ പോവുന്നതു നഷ്ടപ്പെടുത്തുന്നത് ഒക്കെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണെന്ന സത്യം .
.......joy cee ........

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot