തിരിച്ചറിവുണ്ടായിത്തുടങ്ങിയ കാലത്ത് എപ്പോഴോ ആണ് ഞാൻ ആ നഗ്ന സത്യം മനസിലാക്കിയത്....
ഞാൻ കറുത്തിട്ടാണ്...
ക്ലാസ്സിൽ ആരും പറയാത്ത ഒരു ചോദ്യത്തിനു ഉത്തരം പറഞ്ഞിട്ട് ഗമയിൽ ഞെളിഞ്ഞിരിക്കുമ്പോളായിരുന്നു അത്..അസൂയ മൂത്ത ഒരു സഹപാഠി എന്റെ മുഖത്തു നോക്കി തീരെ ദാക്ഷണ്യമില്ലാതെ അതങ്ങു പറഞ്ഞു...പഠിച്ചിട്ടൊന്നും ഒരു കാര്യോമില്ല കൊച്ചെ...കൊച്ചിനെ ആരും കെട്ടാൻ വരില്ല.കൊച്ചപ്പിടി കറുത്തതാണ്.പകച്ചു പോയെൻ്റ ബാല്യം.കരച്ചിൽ വന്നിട്ടും ഞാൻ കരഞ്ഞില്ല.കടിച്ചു പിടിച്ചിരുന്നു.വൈകുന്നേരം വീട്ടിൽ ചെന്ന് കണ്ണാടിക്കു മുൻപിൽ നിന്നിട്ടു പറ്റാവുന്ന അത്രേം പൌഡർ ഇട്ട് ഞാൻ എന്നെ വെളുപ്പിച്ചു.എന്നിട്ടു കളിയ്ക്കാൻ ഓടി.പിറ്റേന്ന് സ്കൂളിൽ പോകന്നേന് മുൻപ് കുമ്മായ പ്രയോഗം നടത്തി നിൽക്കുന്ന എന്നെ കണ്ടു 'അമ്മ ഞെട്ടി.നന്നായി തുടച്ചിട്ടു ഒരു കിഴുക്കും തന്നു ഓട്ടോയിൽ കയറ്റി വിട്ടു.അന്ന് സ്കൂളിൽ ചെന്നിട്ട് തീരെ ചുറുചുറുക്കില്ലാരുന്നു എന്നാണെൻെറ ഓർമ്മ.പിഞ്ചു മനസള്ളല്ലേ ഞാൻ അതൊക്കെ പെട്ടന്ന് മറന്നു.പിന്നീട് പലപ്പോഴും ഈ കറുപ്പ് എന്നെ തോൽപിക്കാൻ നോക്കിയിട്ടുണ്ട്.ഒപ്പനയ്ക്ക് വെളുത്ത മണവാട്ടികളെ കാണുമ്പോൾ ,വെളുത്ത കൂട്ടുകാരിയുടെ കയ്യിൽ പിടിച്ചു നടക്മ്പോക്കുമ്പൊഴുള്ള കോൺട്രാസ്റ് കാണുമ്പോൾ,ഡ്രസ്സ് വാങ്ങാൻ പോകുമ്പോൾ,പറഞ്ഞു തോൽക്കാറാകുമ്പോൾ ജയിക്കാൻ വേണ്ടി നീ പോടീ കറുമ്പി എന്ന് വിളിച്ചു നിശ്ശബ്ദയാക്കാറുള്ള സഹോദരന്റെ കുറുമ്പുകൾക്കു മുൻപിൽ...പിന്നെ വേദനിപ്പിക്കുന്ന പല കുത്തുവാക്കുകൾക്കു മുൻപിലും ഞാൻ തോറ്റു പോയതു പോലെ തോന്നിയിട്ടുണ്ട്.അതൊക്കെ നന്നേ ചെറുപ്പത്തിൽ.വലുതാവുംതോറും എന്റെ ആത്മവിശ്വാസവും എനിക്കൊപ്പം വളർന്നു. അപകർഷതാ ബോധം പിന്നീടു പലപ്പോഴും തോന്നീട്ടുണ്ടെങ്കിലുംഒരിക്കലും അത് പുറത്തു കാണിക്കാതിരിക്കാൻ ഞാൻ തന്നെ ഒരു വഴി കണ്ടു പിടിച്ചു.ആരെങ്കിലും കളിയാക്കും മുൻപേ ഞാൻ തന്നെ എന്നെ അങ്ങ് കളിയാക്കിയേക്കും.ഇന്നസെന്റും ശ്രീനിവാസനും ഒക്കെ ചെയ്യുന്ന പോലെ തന്നെ ഞാൻ വികസിപ്പിച്ചെടുത്ത എന്റെ ഡിഫെൻസ് mechanisam.
നന്ദിയുണ്ടെനിക്ക്...അന്തർമുഖി ആയി പോകാതെ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച അധ്യാപകരോട്...പ്രണയം കൊണ്ട് എന്നെ പൊള്ളിച്ച എന്റെ മുൻ കാമുകനും ഇപ്പൊഴത്തെ ഭർത്താവുമായ പ്രിയതമനോട്....കളിയാക്കി എന്നെ മിടുക്കിയാക്കിയ എന്റെ പ്രിയപ്പെട്ട കൂട്ടുകാരോടും കസിൻസിനോടും....എന്നെ ഞാൻ ആക്കിയ മാതാപിതാക്കളോട്....
അതുകൊണ്ട് പ്രിയപ്പെട്ട സൂർത്തുക്കളെ,കറുപ്പെന്നും വെളുപ്പെന്നും പറഞ്ഞു ഇപ്പോൾ നിങ്ങൾക്ക് ഈ ചന്തുനേ തോല്പിക്കാനാവില്ല.വേറെ വല്ല നമ്പറുമുണ്ടേൽ അതും കൊണ്ട് വരൂ..നമുക്കു അപ്പോൾ നോക്കാം...
കവി പാടിയത് പോലെ
"കറുപ്പുള്ളതിനാൽ വെളുപ്പിനഴക്
വെളുപ്പില്ലെങ്കിൽ കറുപ്പിനഴക്"
Black is bold and beautiful
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക