Slider

അറിവ് (കുറുങ്കവിതകള്‍)

0

അറിവില്ലെന്നുപറഞ്ഞ്
നീയിറക്കിവിട്ട ആട്ടിടയന്‍െറ
തിരിച്ചറിവോളംവരില്ല റാണീ
നിന്‍െറ അറിവുകേട്..!!
നോവ്
☆☆☆☆
നിന്നെവേണ്ടെന്നുപറഞ്ഞപ്പോള്‍
ഞാനറിഞ്ഞനോവുതന്നെയാണ്
എന്നെവേണ്ടെന്നുപറഞ്ഞപ്പോള്‍
നീയറിഞ്ഞതുംഅറിയാന്‍പോന്നതും
ഒരേകല്ല്
☆☆☆☆
ഒരുമലയില്‍നിന്നുംപൊട്ടിച്ചെടുത്ത
കല്ലിലൊരുകഷ്ണം
പൂജകൊളളാന്‍പോയപ്പോള്‍
മറ്റേകഷ്ണം തല്ലുകൊളളാന്‍
അലക്കുകടവിലേക്കും പോയി..!!
ആര്‍.ശ്രീരാജ്.........
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo