ഇതൊരു ചിന്തയാണ്..
കമ്പ്യൂട്ടറിൻെറ അവസാന
കിളിവാതിലും പൂട്ടി മടങ്ങുന്ന
നിങ്ങൾക്കൊരോർമ്മപ്പെടുത്തൽ
ഇനിയൊപ്പോഴോ നിങ്ങൾ
കടന്നുപോകേണ്ട
ദശാസന്ധിയുടെ നേർസാക്ഷ്യം
തീ തുപ്പുന്ന പീരങ്കികളും
മുറിവേററവൻെറ രോദനവും
എന്നെ ഭയപ്പെടുത്തുന്നില്ല..
ഒരു വെടിനിർത്തലിനും കാത്തിരിക്കുന്നുമില്ല..
യുദ്ധത്തിന് ശേഷമുളള
നിശ്ശബ്ദതയിൽ ചിറകടിക്കുന്ന
പ്രാവുകളെ വെറുപ്പാണെനിക്ക്..
രക്തമൊളിപ്പിച്ച സമാധാനദൂതർ
കഴുകൻമാരെയാണെനിക്കിഷ്ടം
മാംസദാഹികൾ...
ഹെലികോപ്ടറിൽ നിന്നു വീഴുന്ന
റൊട്ടികഷ്ണങ്ങൾക്കായ് കടിപിടി
കൂടണമെനിക്ക്...
സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാൻ
നിങ്ങളുതിർക്കുന്ന
വെടിയുണ്ടകൾ താങ്ങാൻ
കഴിവില്ലയെനിക്ക്..
പുനർജനിക്കായ് കേഴുന്നുമില്ല..
അവസാനമീ തീരത്ത്
അഭയാർത്ഥിയായ്
നനഞ്ഞ് വീർത്ത ശരീരമാകണം..
അതിൽ കൈയൊപ്പ് ചേർത്ത്
പ്രശസ്തരാകാമിനി നിങ്ങൾക്ക്..
ഇത് നിങ്ങൾക്കെൻെറ അവസാനവാക്ക്.....
by:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക