കണ്ണുനീർ കാവ്യങ്ങൾ എഴുതീ...
ഞാൻ
നൊമ്പര കാഴ്ചകൾ എഴുതീ...
ഞാൻ
നൊമ്പര കാഴ്ചകൾ എഴുതീ...
നോവുന്ന ഹൃദയത്തിൽ
നിറയുന്ന തീക്കനൽ
നർമ്മരസം കൊണ്ട് മറച്ചു
ഞാൻ
നർമ്മരസം കൊണ്ട് മറച്ചു.
നിറയുന്ന തീക്കനൽ
നർമ്മരസം കൊണ്ട് മറച്ചു
ഞാൻ
നർമ്മരസം കൊണ്ട് മറച്ചു.
ജീവിതം ഒരു അല -
കടലായ് ഇരമ്പിയെത്തും
നിറമുള്ള സ്വപ്നങ്ങൾ തൻ
ചിത്രങ്ങൾ മായ്ക്കുവാൻ
കടലായ് ഇരമ്പിയെത്തും
നിറമുള്ള സ്വപ്നങ്ങൾ തൻ
ചിത്രങ്ങൾ മായ്ക്കുവാൻ
മോഹങ്ങൾ പെയ്തിടുന്ന
സങ്കൽപ ലോകമിൽ
കാത്തു കാത്തിടുന്നെന്റെ
നേർ വര പുൽകുവാൻ
......................................
കാവ്യങ്ങൾ ഘനമുള്ള
യാഥാർത്ഥ്യമായീടുമ്പോൾ
പ്രേക്ഷകലക്ഷങ്ങൾ തൻ
കൈയടി നേടിടും
സങ്കൽപ ലോകമിൽ
കാത്തു കാത്തിടുന്നെന്റെ
നേർ വര പുൽകുവാൻ
......................................
കാവ്യങ്ങൾ ഘനമുള്ള
യാഥാർത്ഥ്യമായീടുമ്പോൾ
പ്രേക്ഷകലക്ഷങ്ങൾ തൻ
കൈയടി നേടിടും
ജീവിതം കേവല -
യാന്ത്രീകമായിടുമ്പോൾ
വരികളിൽ ഉല്ലാസം
മരീചികയായിടും
യാന്ത്രീകമായിടുമ്പോൾ
വരികളിൽ ഉല്ലാസം
മരീചികയായിടും
കണ്ണുനീർ കാവ്യങ്ങൾ എഴുതീ....
ഞാൻ......
നൊമ്പര കാഴ്ചകൾ എഴുതി.
ഞാൻ......
നൊമ്പര കാഴ്ചകൾ എഴുതി.
പശിയടങ്ങാത്തെന്റെ
ആത്മാവിൻ രോദനം
ഒരു ചോദ്യചിഹ്നമായെൻ
വരികളിൽ കോറിടും
ആത്മാവിൻ രോദനം
ഒരു ചോദ്യചിഹ്നമായെൻ
വരികളിൽ കോറിടും
ശ്രാവ്യഭംഗി ഇല്ലാത്തെന്റെ
വാക്കുകൾ തൻ കാഠിന്യം
കൊത്തിപ്പറിച്ചീടാതെൻ
സൗഹൃദ ലോകവും
വാക്കുകൾ തൻ കാഠിന്യം
കൊത്തിപ്പറിച്ചീടാതെൻ
സൗഹൃദ ലോകവും
കണ്ണുനീർ കാവ്യങ്ങൾ എഴുതീ
ഞാൻ
നൊമ്പര കാഴ്ചകൾ എഴുതീ
ഞാൻ
നൊമ്പര കാഴ്ചകൾ എഴുതീ
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക