Slider

തനിച്ചല്ല ഞാൻ

0

തനിച്ചല്ല ഞാനിന്നും തനിച്ചല്ലനീയെന്ന
ഓർമ്മകളിൽ ഞാനിന്നും തനിച്ചല്ല
ഉള്ളിൽ തിരതല്ലും കടലിന്നിരമ്പലായ്
പണ്ടുഞാൻ പാടിയ വരികളുണ്ട്
ഒരുതീരമുദിച്ചതും മറുതീരമണഞ്ഞതും
ഇമചിമ്മാതെ നോക്കുമിരുമിഴികളുണ്ട്
ചുട്ടുപൊള്ളലിന്നുച്ചകൾ, വാടിത്തളർന്ന
ദുഖകാഠിന്യങ്ങളായ് ഇന്നെന്നൊപ്പമുണ്ട്
ഒളിഞ്ഞുംതെളിഞ്ഞുംനീതന്നകിരണങ്ങൾ
വന്നുപതിച്ചോരാ മാത്രകളോരോന്നും,
തോരാതെപെയ്ത പേമാരിയിൽകൂടെ
കുടയുമായ് വന്നൊരാ കൈവഴിയും.
പലപലനേരത്ത്ഞാനറിയാത്തഭാവങ്ങൾ
ആടിയ കോലങ്ങൾപിന്നെയുമെത്രയോ
ഒടുവിലീകണ്ണീരിനുപ്പുനോക്കാനുള്ളനിൻ
കണ്ണിലെ തൃഷ്ണയുമോർമ്മയുണ്ട്...
വൈകിയവേളയിലൊന്നും തിരയാതെ
മടങ്ങിയെന്നാകിലുംതനിച്ചല്ലഞാനിന്നും
ഇത്തിരിവെട്ടത്തിൻകൊച്ചുവിളക്കുമായ്
മുന്നിൽകുഞ്ഞുമിന്നാമിന്നികൾകൂടെയുണ്ട്
ലിൻസി അരുൺ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo